- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍.ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി; സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജിവെച്ചത് അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍: പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ആവശ്യം
ആര്‍.ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി; രാജിവെച്ചത് അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാവുകയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ആര്‍.ജി കര്‍ ആശുപത്രിയില്‍ കൂട്ട രാജിയുമായി ഡോക്ടര്‍മാര്‍. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ രാജിവച്ചത്. അമ്പതോളം വരുന്ന മുതിര്‍ന്ന ഡോക്ടര്‍മാരും ഫാക്കല്‍റ്റി മെമ്പര്‍മാരുമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്്. നിരാഹാരം നടത്തുന്ന ഡോക്ടര്‍മാരുടെ ആരോഗ്യസ്ഥിതി മോശമാവുകയാണ്. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
ബലാത്സംഗ കൊലയില്‍ അന്വേഷണം മന്ദഗതിയിലാണെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും രാജിക്കത്ത് സമര്‍പ്പിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി സമവായത്തിലെത്താന്‍ ആര്‍ജി കര്‍ ആശുപത്രി അധികൃതര്‍ തയാറാകണമെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരാഹാരം നടത്തുന്ന ഡോക്ടര്‍മാരുടെ ആരോഗ്യസ്ഥിതി മോശമാവുകയാണെന്നും സര്‍ക്കാര്‍ മുന്നോട്ടുവന്ന് ഒരു പരിഹാരം കാണാന്‍ തയാറാകണമെന്നും ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ക്കെഴുതിയ കത്തില്‍ പറയുന്നു. എന്നാല്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ യാതൊരു നടപടിയും ഇനിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നത്. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.