- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അങ്ങനെ അന്ന് പറയാൻ പാടില്ലായിരുന്നു; എല്ലാത്തിനും മാപ്പ്; അശ്രദ്ധ മൂലം ഉണ്ടായ പിഴവ്; തെറ്റ് ഞങ്ങൾ തിരുത്തി; കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പോസ്റ്റ് ഏറ്റു; വടിയെടുത്തത് 'ഇന്ത്യ'യേക്കുറിച്ചുള്ള പരാമർശത്തിൽ; ആകെ ഒന്ന് വിറച്ച് സക്കര്‍ബര്‍ഗ്; കുത്തിപൊക്കിയത് 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം; 'മെറ്റ' സിഇഒ മാപ്പ് പറയുമ്പോൾ!
ഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത് വലിയ വാർത്തയായിരുന്നു. രാജ്യമെമ്പാടും ഏറെ വിവാദം സൃഷ്ട്ടിച്ച വാർത്ത ആയിരിന്നു അത്. ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.
എല്ലാത്തിനും മാപ്പ് എന്നും. അശ്രദ്ധ മൂലം ഉണ്ടായ പിഴവ് ആണെന്നും പറഞ്ഞ് ഇന്ത്യക്കെതിരെയുള്ള പരാമർശത്തിൽ തെറ്റ് ഏറ്റ് പറഞ്ഞിരിക്കുകയാണ് 'മെറ്റ' സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.അതും പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പോസ്റ്റ് ഏറ്റപ്പോൾ ആണ് സക്കര്‍ബര്‍ഗ് ഖേദ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്.
സക്കര്‍ബര്‍ഗ് പറഞ്ഞത് 2024 ലോകമെമ്പാടും ഒരു വലിയ തിരഞ്ഞെടുപ്പ് വർഷമായിരുന്നു. ഇന്ത്യയെപ്പോലെ ഈ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. അധികാരികൾ അടിസ്ഥാനപരമായി തോറ്റു. പണപ്പെരുപ്പം അല്ലെങ്കിൽ സർക്കാരുകൾ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നീ വിഷയങ്ങളിൽ ഭരണകൂടങ്ങൾ പൂർണമായി പരാജപ്പെട്ടുവെന്ന്' ഇന്ത്യയെ ചൂണ്ടിക്കാട്ടി സക്കർബർഗ് പറഞ്ഞു.
2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മെറ്റ മാപ്പ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മെറ്റയുടെ പെട്ടെന്നുള്ള നടപടി.
ജനുവരി പത്തിന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വി നേരിട്ടെന്ന തരത്തിലായിരുന്നു പരാമര്‍ശം. അശ്രദ്ധമൂലമുണ്ടായ പിഴവാണ് അതെന്നാണ് മെറ്റ നൽകുന്ന വിശദീകരണം.
2024-ലെ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പല പാര്‍ട്ടികളും പരാജയപ്പെട്ടെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരീക്ഷണം പലരാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്നാല്‍, അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അശ്രദ്ധകാരണമുണ്ടായ ഈ പിഴവില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. മെറ്റയെ സംബന്ധിച്ച് ഇന്ത്യ വളരെയധികം പ്രധാനമാണ്. ഇന്ത്യയുടെ മികച്ച ഭാവിയ്ക്കുവേണ്ടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്', മെറ്റയുടെ വൈസ് പ്രസിഡന്റ് ശിവ്കാന്ത് തുക്രാള്‍ എക്‌സില്‍ വ്യക്തമാക്കി.
അതിനിടെ, സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. സക്കര്‍ബര്‍ഗില്‍നിന്ന് വ്യാജവിവരം പ്രചരിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് മെറ്റ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റയ്ക്ക് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സമന്‍സ് അയച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തുകയെന്ന് വാര്‍ത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി എം.പിയുമായ നിഷികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റുപറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും സ്ഥാപനം മാപ്പു പറയേണ്ടതാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം എക്‌സിലൂടെ വ്യക്തമാക്കി.
കോവിഡ് ന് ശേഷം വിവിധരാജ്യങ്ങളിലെ സര്‍ക്കാരുകളോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞ സക്കര്‍ബര്‍ഗ് അതിനുദാഹരണമാണ് 2024-ല്‍ ഇന്ത്യയിലെ ഭരണകക്ഷി പരാജയപ്പെട്ടത് എന്നും പോഡ്കാസ്റ്റില്‍ പരാമർശം നടത്തിയിരിന്നു.
ഇന്ത്യയിലെ 2024 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചതിന് ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ ഫോണിൽ വിളിച്ച് അതൃപ്തി രേഖപ്പെടുത്തി. 2024-ൽ ബിജെപി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് ജോ റോഗനുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ സക്കർബർഗ് പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളെ നിരാശാജനകമെന്ന് മന്ത്രി വിളിക്കുകയും സക്കർബർഗ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
അതുപോലെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, 640 ദശലക്ഷത്തിലധികം വോട്ടർമാരുമായാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ പങ്കാളികളായത്. ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎയിൽ തങ്ങളുടെ വിശ്വാസം അർപ്പിച്ചു. കോവിഡ് സമയത്ത് 800 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷണം, 2.2 ബില്യൺ സൗജന്യ വാക്‌സിനുകൾ എന്നിവ വിതരണം ചെയ്തു. അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ നയിക്കാൻ, പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞു. നിർണായക മൂന്നാം ടേമിലെ വിജയം നല്ല ഭരണത്തിൻ്റെയും പൊതുജന വിശ്വാസത്തിൻ്റെയും തെളിവാണെന്നും വൈഷ്ണവ് എക്‌സിൽ എഴുതി. സക്കർബർഗ് തെറ്റായ വിവരങ്ങൾ നല്കുന്നത് നിരാശജനകമാണ്, നമുക്ക് വസ്തുതകൾ ഉയർത്തിപ്പിടിക്കാമെന്നും ആശ്വിനി വൈഷ്ണവ് വ്യക്തമാക്കി.