- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആരാണ്...എന്താണ്..'; രാത്രി പാലുമായി ബൈക്കില്‍ പോകവെ മതിലിനപ്പുറത്ത് തിളങ്ങുന്ന കണ്ണുകൾ; സൂക്ഷിച്ചു നോക്കി പാൽക്കാരൻ; പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് എടുത്ത് ചാടിയത് കൊടുംഭീകരൻ; പഞ്ഞെടുത്ത് 'പുള്ളിപ്പുലി'; വൻ ശബ്ദത്തിൽ കൂട്ടിയിടി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്; വൈറലായി വീഡിയോ
ഉദയ്പുർ: മൃഗങ്ങൾ നാട്ടിലിറങ്ങി അക്രമണകൾ നടത്തുന്നത് ഇപ്പോൾ വർധിക്കുകയാണ്. അത് ഇപ്പോൾ ഏത് സ്ഥലമെന്ന് നോക്കാനുള്ള ആവശ്യമില്ല. കാടുമായി ചേർന്ന് ജീവിക്കുന്ന മനുഷ്യർ ഒരു ദിവസമെങ്കിലും മൃഗങ്ങളുമായി പോരാടിയാണ് ജീവിക്കുന്നത്. കാട്ടിലെ ഭക്ഷണത്തിന് കുറവ് സംഭവിക്കുന്നതും ദാഹജലത്തിന്റെ കുറവ് കാരണവുമാണ് അവർ നാട്ടിൽ ഇറങ്ങുന്നത്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ രാജസ്ഥാനിലെ ഉദയ്പുരിൽ സംഭവിച്ചിരിക്കുന്നത്.
രാത്രി സമയത്ത് ഒരു ബൈക്ക് പാഞ്ഞെടുത്ത പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചതാണ് സംഭവം. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായി. സിസിടിവി വീഡിയോ ദൃശ്യങ്ങളില്‍ മതില് ചാടി റോഡിലേക്ക് ഇറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്നും പാലും കൊണ്ട് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഒപ്പം ബൈക്കിലുണ്ടായിരുന്ന വില്പനയ്ക്കായി കൊണ്ട് പോവുകയായിരുന്ന പാല്‍ മൊത്തം റോഡില്‍ മറിയുകയും ചെയ്തു. ഇതേസമയം അപകടത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ പുള്ളിപ്പുലി റോഡില്‍ കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്.
അല്പ സമയത്തിന് ശേഷം പുലി ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുട്ടിലേക്ക് മറയുമ്പോൾ ഒരു കാറും, സമീപത്ത് നിന്ന് രണ്ട് പേരും ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ഉദയ്പൂരില്‍ പുലിയുടെ ആക്രമണം ഇത് ആദ്യത്തെതല്ലെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. 2023 -ല്‍ പ്രദേശത്ത് മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് ഉദയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
35 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ വര്‍ഷം മാത്രം പുലിയുടെ ആക്രമണത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ 2017 ല്‍ 507 പുലിയാണ് രാജസ്ഥാനില്‍ ഉണ്ടായിരുന്നതെങ്കില്‍ 2025 ല്‍ അത് 925 ആയി ഉയർന്നെന്ന് ഇത് സംബന്ധിച്ച കണക്കുകളും കാണിക്കുന്നു. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.