- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തങ്ങളില്‍ മരിച്ചവരെ സ്മരിക്കുന്നു; രാജ്യം ദുരിതം അനുഭവിച്ചവര്‍ക്കൊപ്പം; 2047ല്‍ വികസിത ഭാരതമെന്ന് മോദി; 78-ാം സ്വാതന്ത്രദിന നിറവില്‍ രാജ്യം
ന്യൂഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോദി പ്രസംഗം തുടങ്ങി. വികസിത് ഭാരത് ലക്ഷ്യം 2047ല്‍ പൂര്‍ത്തീകരിക്കുമെന്നും മോദി പറഞ്ഞു. 6000 പേര്‍ പ്രത്യേക അതിഥികളായി ചടങ്ങില്‍ പങ്കെടുത്തു […]
ന്യൂഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോദി പ്രസംഗം തുടങ്ങി. വികസിത് ഭാരത് ലക്ഷ്യം 2047ല്‍ പൂര്‍ത്തീകരിക്കുമെന്നും മോദി പറഞ്ഞു.
6000 പേര്‍ പ്രത്യേക അതിഥികളായി ചടങ്ങില്‍ പങ്കെടുത്തു യുവാക്കളും, വിദ്യാര്‍ഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കര്‍ഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരും പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കര്‍ഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്നം അതില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം. കര്‍ഷകര്‍, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.
ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയും പരിസരവും ബഹുതല സുരക്ഷാ വലയത്തിലായിരുന്നു. ചെക്പോസ്റ്റുകളും ദേഹപരിശോധനാ പോയിന്റുകളും ഉപയോഗിച്ച് ചെങ്കോട്ടയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സി.സി.ടി.വി. ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം മുഴുവന്‍ നിരീക്ഷിച്ചു.
സ്വാതന്ത്ര്യദിന ആശംസ നേര്‍ന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരരായ നാം സ്വാതന്ത്ര്യവും സമത്വവും പരിപോഷിപ്പിക്കാനും ഉന്നത ജനാധിപത്യമൂല്യങ്ങള്‍ പാലിച്ച് എല്ലാവരുടെയും ക്ഷേമത്തിനായി യത്നിക്കാനും ബാധ്യസ്ഥരാണെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു'. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ ധീര രാജ്യസ്നേഹികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വയം പുനഃസമര്‍പ്പിച്ച് അവരെ നമുക്ക് സാദരം ഓര്‍ക്കാം. പൂര്‍ണ സ്വാശ്രയത്വത്തിലേക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തിപകരുന്നതാകണം നമ്മുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള നേതാക്കളുടെ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമെന്ന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകേണ്ട സമയമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറും സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.