- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങള്‍ താമരപ്പൂക്കാലം നല്കി; ജാതിയുടെ പേരില്‍ സാധാരണക്കാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മറുപടി; ഇങ്ങനെയുള്ളവരെ 'നോ എന്‍ട്രി' പറയണം; ഹരിയാനയിലെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: ഹരിയാനയിലെ ചരിത്ര വിജയത്തിൽ കോൺഗ്രസ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. രാവിലെ ത്തെ വോട്ട് എണ്ണലിൽ കോൺഗ്രസ് മുൻപിട്ട് നിന്നെങ്കിലും പിന്നീട് കണ്ടത് ബിജെപി യുടെ ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരിന്നു കണ്ടത്. ഇന്നത്തെ ഹരിയാനയിലെ വോട്ട് എണ്ണലിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ് ആയിരിന്നു കാര്യങ്ങൾ. പിന്നീട് അവിടെ മോദി തരംഗം ആയിരിന്നു. ഇപ്പോഴിതാ ഹരിയാനയിലെ ജനങ്ങളെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അർപ്പിക്കാൻ എത്തിയിരിക്കുകയാണ്.
ജനങ്ങൾ എനിക്ക് താമരപ്പൂക്കാലം നൽകി. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരം പിടിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ബിജെപി ആസ്ഥാനത്തയിരുന്നു മോദി പ്രവർത്തകരെ അഭിസംബോധനചെയ്തത്.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. ബിജെപിക്ക് ഹരിയാനയിൽ സീറ്റുകളുപടെ എണ്ണവും വോട്ടും വർധിച്ചു. വീണ്ണും വീണ്ടും ബിജെപിയെ ജനങ്ങൾ തെരഞ്ഞെടുക്കുന്നുവെന്നും മോദി പറഞ്ഞു.
കോൺഗ്രസിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് മോദി തുറന്നടിച്ചത് . കോൺഗ്രസ് എവിടെയങ്കിലും ഭരണ തുടർച്ച നേടിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ അവിടെയൊക്കെ ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നു.
കോൺഗ്രസിന് ജനങ്ങൾ നോ എൻട്രി ബോർഡ് വച്ചിരിക്കുകയാണ്. ജാതിയുടെ പേരിൽ കോൺഗ്രസ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഹരിയാനയിലെ ദളിതരേ കോൺഗ്രസ് അപമാനിച്ചു.
നൂറ് വർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ല. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്.
കർഷകരെ തെറ്റിധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ആ ശ്രമങ്ങളെ ഹരിയാനയിലെ കർഷകർ തള്ളിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ രാജ്യത്തെ ദുർബലപ്പുടുത്താൻ ശ്രമിച്ചു. എവിടെ കോൺഗ്രസ് ഉണ്ടോ അവിടെ അഴിമതി ഉണ്ടെന്ന് അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമാണ്. ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.