മോദി ഇന്ന് വയനാട്ടിലെത്തും; പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ; അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും; നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. വയനാടിനായി പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്ശനനിയന്ത്രണങ്ങളുള്ളതിനാല് ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. വയനാടിനായി പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്ശനനിയന്ത്രണങ്ങളുള്ളതിനാല് ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മോദിക്കൊപ്പമുണ്ടാകും.
അതിനിടെ വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാഹുലിന്റെ നന്ദി. "ഭയാനകമായ ദുരന്തം നേരിട്ടറിയാന്‍ വയനാട് സന്ദര്‍ശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോള്‍ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." രാഹുല്‍ എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ താമരശേരി ചുരത്തില്‍ ശനിയാഴ്ച ഗതാഗത നിയന്ത്രണം. രാവിലെ 7 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ താമരശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭാര വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോഡഡ് വെഹിക്കിള്‍സ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങള്‍ എന്നിവ കടത്തിവിടില്ല. താമരശേരിക്കും അടിവാരത്തിനും ഇടയില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ തടയും. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കും.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടന്‍ കേന്ദ്രസഹ മന്ത്രി പി ജെ കുര്യനെ പ്രധാനമന്ത്രി വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അയച്ചിരുന്നു. പിന്നാലെ കേരളത്തില്‍ നിന്നുളള മറ്റൊരു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.ഇരുവരും ദുരന്തം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.