- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തനിക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുന്നു; നെഞ്ചില്‍ കൈയമര്‍ത്തി കൊണ്ട് യാത്രക്കാരി എയര്‍ ഹോസ്റ്റസിനോട് അലറി വിളിച്ചു; ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കല്‍; പിടിവലിക്കിടെ താഴെ വീണ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിട്ടു
പിടിവലിക്കിടെ താഴെ വീണ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിട്ടു
സെന്റ് പീറ്റേഴ്സ് ബര്‍ഗ്: വിമാനയാത്രക്കിടയില്‍ യാത്രക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഈയിടെയായി കൂടി വരുന്നതായിട്ടാണ് സൂചന. വിമാനത്തിനുള്ളില്‍ തല്ലുണ്ടാക്കിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് ഷാം എല്‍-ഷെയ്ഖിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരിയാണ് സഹയാത്രക്കാരെ ബഹളം വെച്ച് വട്ടം ചുറ്റിച്ചത്. പേര് വെളിപ്പെടുത്താത്ത ഈ യാത്രക്കാരി തന്റെ ഇക്കോണമി ക്ളാസിലെ സീറ്റ് മാറ്റിയിട്ട് ബിസിനസ് ക്ലാസിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ ബഹളം വെച്ചത്.
തനിക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു ഇവര്‍ സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടത്. കോപം കൊണ്ട് വിറച്ച യാത്രക്കാരി ക്യാബിന് ക്രൂവിനോട് ആക്രോശിക്കുകയായിരുന്നു. നെഞ്ചില്‍ കൈയമര്‍ത്തി കൊണ്ട് തനിക്ക് ശക്തമായ നെഞ്ച് വേദനയുണ്ടെന്ന് അവര്‍ എയര്‍ഹോസ്റ്റസിനോട് പറഞ്ഞു. തനിക്ക് ജോലി ചെയ്യാനുണ്ടെന്നും അത് കൊണ്ട് അടിന്തരമായി ബിസിനസ് ക്ലാസിലേക്ക്
മാറ്റണം എന്നും അവര്‍ ഉച്ചത്തില്‍ വില്ച്ചു പറയുകയായിരുന്നു. എന്നാല്‍ വിമാന ജീവനക്കാര്‍ അവരുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു.
കൂടാതെ ഇവരെ നിയന്ത്രിക്കാനായി തടിച്ച ശരീരപ്രകൃതിയുള്ള ഒരു പുരുഷനെ നിയോഗിക്കുകയും ചെയ്തു. ഇതോടെ വനിതാ യാത്രക്കാരി ഇയാളെ തടയാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി കാണാം. ഇത് കാണുന്ന മറ്റൊരു യാത്രക്കാരി അവള് അത് ചോദിച്ചു വാങ്ങിയതാണെന്ന് പറയുന്നതും കേള്‍ക്കാം. പിടിവലിക്കിടെ യാത്രക്കാരി താഴേക്ക് വീഴുന്നതും കാണാം. സഹികെട്ട യാത്രക്കാര്‍ ഒടുവില്‍ പ്രശ്നക്കാരിയായ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു.
വിമാന ജീവനക്കാര്‍ അവരെ സമാധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അവര്‍ മറ്റ് യാത്രക്കാരുടെ
സഹായത്തോടെ ഈ കടുംകൈ ചെയ്തത്. ആദ്യം ഇക്കോണമി ക്ലാസിലെ സീറ്റില്‍ കെട്ടിയിട്ട ഇവരെ പിന്നീട് വിമാനത്തിന്റെ പിന്നിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ഇവരെ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ കുറിച്ച് റഷ്യന്‍ വിമാന കമ്പനിയായ എയ്റോഫ്ളോട്ട് ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വേനല്‍ക്കാലത്തും സമാനമായ സംഭവങ്ങള്‍ നടന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
കഴിഞ്ഞയാഴ്ച ബര്‍മിംഗ്ഹാമില്‍ നിന്നുള്ള വിമാനം പൈലറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ വൈകിയിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച ഒരു യാത്രക്കാരന് വിമാനജോലിക്കാര്‍ക്ക് നേരേ തട്ടിക്കയറുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ നടന്നത് കൂട്ടത്തല്ലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ കന്‍സാസ് സിറ്റിയിലേക്കുള്ള യാത്രാമധ്യേ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ സ്ത്രീ മറ്റൊരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുകയും മുഖത്ത് തുപ്പുകയും ചവിട്ടുകയും ചെയ്തിരുന്നു.