തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മൊണാലിസ-ഫർമാൻ വിവാഹം വൻ വിവാദത്തിലേക്ക്. കുംഭമേളയിലൂടെ വൈറലായ ഉത്തർപ്രദേശ് സ്വദേശി മൊണാലിസയുടെയും കാമുകൻ ഫർമാൻ ഖാന്റെയും വിവാഹം തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ആഘോഷിക്കുമ്പോഴാണ്, വധുവിന് പ്രായപൂർത്തിയായില്ലെന്ന ഗൗരവതരമായ ആരോപണം ഇപ്പോൾ ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം മൊണാലിസയുടെ ജനനത്തീയതി 2009 ജനുവരി 21 ആണ്. ഇതനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും, വിവാഹത്തിൽ പങ്കെടുത്ത മന്ത്രി വി. ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവർ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കുടുങ്ങുമെന്നാണ് വിമർശകരുടെ വാദം. അനുപമയുടെ കുഞ്ഞിനെ കടത്തിയതുപോലെ നിയമങ്ങളെ കാറ്റിൽ പറത്തുന്ന രീതിയാണിതെന്ന് ഡോ. ബെറ്റിമോൾ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ കുറിച്ചു.

തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം കൊച്ചിയിലേക്ക് മടങ്ങിയെന്ന് കരുതിയ ദമ്പതികളെ പെട്ടെന്ന് തിരുവനന്തപുരത്ത് തന്നെ എത്തിച്ച് സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിമർശകർ കരുതുന്നു. എന്നാൽ, വധുവിന്റെ പ്രായം സംബന്ധിച്ച തെളിവുകൾ പുറത്തുവന്നതോടെ ഈ പുരോഗമന വാദങ്ങളെല്ലാം രാഷ്ട്രീയ തിരിച്ചടിയായി മാറുകയാണെന്നാണ് വിമർശകർ പറയുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിൽ മൊണാലിസയുടെ പ്രായത്തെ ചൊല്ലി വൻ വിവാദത്തിനാണ് തിരികൊളുത്തിയതിന് പിന്നാലെ പലരും ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലെ ചില പോസ്റ്റുകൾ ഇങ്ങനെ....

ഡോക്ടർ ബെറ്റിമോളുടെ പോസ്റ്റിന്റെ പൂർണരൂപം

ഇതൊക്കെ എന്ത്?

കല്യാണം കഴിക്കാൻ സ്വന്തം നാട്ടിൽ പ്രശ്നമുണ്ടെങ്കിൽ പ്രണയികൾ നാടുവിട്ടു പോയി കല്യാണം കഴിക്കുക, വീട്ടുകാർ പ്രശ്‌നമുണ്ടാക്കാൻ സാധ്യതയില്ലാത്തയിടത്തു താമസിക്കുക ഒക്കെ അനാദികാലം മുതൽ തുടരുന്ന നീക്കുപോക്കുകളാണ്. എത്രയോ കേരളീയർ തമിഴ്നാട്ടിലും കർണ്ണാടകത്തിലും ദൽഹിയിലും മുംബൈയിലുമൊക്കെ പോയി കല്യാണം കഴിച്ചു താമസിച്ചിരിക്കുന്നു. താമസിക്കുന്നു. ഒളിച്ചോടി ഒരുമിച്ചുകഴിയുന്ന രീതി മനുഷ്യ സംസ്കാരത്തിന്റെ ആദിമ കാലം മുതൽ നിലനിന്നിരുന്നു. എത്രയോ പേർ വിദേശത്തു പോയി വിവാഹം കഴിച്ചിരിക്കുന്നു. വ്യത്യസ്ത രാജ്യക്കാർ മൂന്നാമതൊരു രാജ്യത്തു ചേക്കേറി കുടുംബം ഉണ്ടാക്കുന്നു.

അപ്പോഴാണ് നോർത്തിന്ത്യക്കാരിയായ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി ഒരാൾക്കൊപ്പം ഒളിച്ചോടി കേരളത്തിലെത്തി വിവാഹം കഴിച്ചത് ഒരു വലിയ സംഭവമായി റിപ്പോർട്ടു ചെയ്യുന്നത്. അതിനൊരു രാഷ്ട്രീയ മാനം നൽകി ആഘോഷിക്കുന്നത്. അനുപമ എസ് ചന്ദ്രന്റെയും അജിത്തിന്റെയും കുഞ്ഞിനെ ദുരഭിമാനിയായ അപ്പൂപ്പന്റെ (അനുപമയുടെ അച്ഛൻ) താല്പര്യപ്രകാരം ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു സംസ്ഥാനം കടത്താൻ കൂട്ടു നിന്നവരാണ് ഇതിനൊക്കെ കാർമ്മികത്വം വഹിക്കുന്നത്.

കേരളീയർ അഭിമാന വിജ്യംഭിതരാവാൻ ആഹ്വാനം ചെയ്യുന്നത്.

പുരോഗമനം പൂത്തുലയുന്ന വഴികൾ


കമൽജിത്ത് കമലാസനന്റെ പോസ്റ്റിന്റെ പൂർണരൂപം

ഈ പെൺകൊച്ചു ഹിന്ദുവാണ്.

18 വയസിൽ താഴെ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് 2006 ലെ Prohibition of Child Marriage Act അനുസരിച്ച് കുഞ്ഞുങ്ങളോടുള്ള ക്രൂരത നിറഞ്ഞ കുറ്റ കൃത്യമാണ്.

ആ പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ 2012 ലെ Protection of Children from Sexual Offences Act പ്രകാരം കുറ്റമാണ്.

മൊണാലിസ എന്ന ഈ പെങ്കൊച്ചിന്റെ പ്രായം ഗൂഗിളിൽ പറയുന്നത് അനുസരിച്ചു 17 വയസാണ്.

കടത്തി കൊണ്ട് വന്ന ഇക്കയ്ക്ക് പണി കിട്ടും എന്നർത്ഥം..

പക്ഷെ പ്രധാന കോമഡി എന്തെന്നാൽ,

ശിശുവിനെ വിവാഹം കഴിക്കുന്നവൻ മാത്രമല്ല അതിനു കൂട്ടു നിൽക്കുന്ന ബ്രോക്കർ, നടത്തിപ്പ്കാർ എന്നിവർക്കും കെട്ടിയവനു കിട്ടുന്ന അതെ ശിക്ഷ ലഭിച്ചേക്കാം എന്നതാണ്.

പെങ്കൊച്ചിന്റെ അച്ഛനും, നാഷണൽ മീഡിയകളും വിചാരിച്ചാൽ പ്രായ പൂർത്തി ആകാത്ത ഹിന്ദു പെങ്കൊച്ചിനെ കടത്തി കൊണ്ട് പോയ മുസ്ലിം ചെറുപ്പക്കാരന് സൗകര്യം ഒരുക്കി കൊടുത്ത, പയ്യനെ പോക്സോ കുറ്റം ചെയ്യാൻ സഹായിച്ച കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കും, രാജ്യ സഭ മെമ്പറിനും ഒക്കെ കുറച്ചു ദിവസം കോടതി കയറി ഇറങ്ങാം ഈ നാറ്റ കേസിൽ പെട്ട്.

ഗോവിന്ദൻ ടീച്ചറെ പക്ഷെ മിനിമം ബുദ്ധി എന്ന മാനദണ്ഡം ഉപയോഗിച്ചു കോടതി വെറുതെ വിട്ടേക്കും.

* പെണ്ണിന്റെ ആധാർ കാർഡ് പോലും പരിശോധിക്കാതെ മുസ്ലിം വോട്ടിനു വേണ്ടി മതേതര ഉഡായിപ്പ് കാണിച്ച ഈ ശൂന്യ/ കുടില ബുദ്ധികൾ പണി കൊടുക്കുന്നത് ഉത്തര ഭാരതത്തിൽ മര്യാദയ്ക്ക് ജീവിക്കുന്ന എല്ലാ മലയാളികൾക്കും ആയിരിക്കും.

ഫേസ്ബുക്കിൽ തെളിഞ്ഞ മറ്റൊരു കമന്റ് ഇങ്ങനെ

വിവാഹം ഒക്കെ നടത്തിയത് നല്ലതാണ് ഡബിൾ A റഹീം സഖാവേ.... പക്ഷെ കൊച്ചിന് 18 വയസ് ആയോ എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാ ....

Monalisa Bhonsle DOB: 21.01.2009 (17 വയസ് ) Data from Google.

അപ്പോ പോക്സോ അല്ലേ സഖാവേ... ഇതാണോ Real Kerala story ?

NB: വേറൊരു അധാർ കാർഡും ഇപ്പോ പ്രചരിക്കുന്നുണ്ട്. (01.01. 2008 )

തമ്പാനൂർ പോലീസ് മറുനാടനോട് പ്രതികരിച്ചത്

വിവാഹത്തിന് മുൻപ് തന്നെ ഇരുവരുടെയും രേഖകൾ കൃത്യമായി പരിശോധിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, പോലീസിന്റെ പക്കലുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പ്രകാരം വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് അധികൃതർ പറയുന്നത്.

"ഞങ്ങൾ ഈ വിഷയം ഗൗരവമായിത്തന്നെ അന്വേഷിച്ചിരുന്നു. പെൺകുട്ടിയുടെ ആധാർ കാർഡിലെ ജനനത്തീയതി ഉൾപ്പെടെയുള്ള രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഇരുവരും പ്രായപൂർത്തിയായവരാണെന്ന് ബോധ്യപ്പെട്ടത്. നിയമപരമായ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്." - തമ്പാനൂർ പോലീസ് വ്യക്തമാക്കി.