- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹദീസുകള്‍ തര്‍ജ്ജമ ചെയ്ത് വിമര്‍ശിക്കുന്നത് ലഹള ഉണ്ടാക്കാന്‍ കാരണമായ കുറ്റമോ? ഇസ്ലാംമത വിമര്ശകന് ജാഫര്‍ ചളിക്കോടിനെ കളളക്കേസില്‍ കുടുക്കാന്‍ നീക്കം
കോഴിക്കോട്: ഈ സോഷ്യല്‍ മീഡിയാ യുഗത്തില്‍ മത വിമര്‍ശകരെ കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ കഴിയുമോ? എന്നാല്‍ അത്തരമൊരു നീക്കമാണ് ഇപ്പോള്‍, സ്വതന്ത്രചിന്തകനും, പ്രഭാഷകനും, കവിയുമായ ജാഫര്‍ ചളിക്കോടിനെതിരെ ചില ഇസ്ലാമിസ്റ്റുകള്‍ നടത്തുന്നത്. എക്സ് മുസ്ലീമും, ഇസ്ലാമിക വിമര്‍ശകനുമായ ജാഫറിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകയാണെന്ന് സ്വതന്ത്രചിന്തകര്‍ ആരോപിക്കുന്നു. ജാഫറിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ കേട്ട് കുരുപൊട്ടിയ ഇസ്ലാമിസ്റ്റുകള്‍, മതസ്പര്‍ധ ഉയര്‍ത്തുന്നു എന്ന വ്യാജ പരാതി ഉയര്‍ത്തി, അദ്ദേഹത്തെ നിശബ്ദനാക്കാമെന്ന് കൂട്ട പരാതി നല്‍കിയിരിക്കയാണ്.
പൊലീസിലെ ഒരു വിഭാഗത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിലെയും പിന്തുണ ഇതിനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍, സൈബര്‍ സെല്ലില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജാഫറിനെതെിരെ കോഴിക്കോട് കൊടുവള്ളി പൊലീസ്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കയാണ്. കേസ് നമ്പര്‍ 451/24 ആയി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ 'ലഹള ഉണ്ടാക്കാന്‍ കാരണമായ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചു' എന്നാണ് കുറ്റമായി പറയുന്നത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിന്റെ പേരിലെന്ന് പറഞ്ഞ് ജാഫറിന്റെ ഫോണ്‍ പൊലീസ് വാങ്ങിയിരിക്കയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
എന്നാല്‍ താന്‍ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ഒരു ഇസ്ലാമിക വിഷയം പറഞ്ഞാല്‍ അത് ലഹളയുണ്ടാക്കുമോ എന്ന മറുചോദ്യമാണ് ജാഫര്‍ ഉന്നയിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മത സാഹിത്യമാണെന്നും അദ്ദേഹം മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു.
ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
ജാഫര്‍ ചളിക്കോടിനെതിരെ കളളക്കേസ് എടുത്തതില്‍ അതി രൂക്ഷമായ പ്രതികരണമാണ്, സ്വതന്ത്രചിന്തകരും എക്സ് മുസ്ലീങ്ങളും നടത്തുന്നത്. 'നിങ്ങള്‍ക്ക് മതവിമര്ശകരെ ആശയപരമായി നേരിടുന്നതിന് പകരം, കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാനാണ്, നോക്കുന്നതെങ്കില്‍, ഇന്ന് അതിന് തടവറകള്‍ തികയാതെ വരും. കാരണം അത്രയേറെയുണ്ട്, സോഷ്യല്‍ മീഡിയയില്‍ എക്സ് മുസ്ലീങ്ങളുടെയും മത വിമര്‍ശകരുടെയും എണ്ണ"മെന്ന് സ്വതന്ത്രചിന്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശസ്ത എഴുത്തുകാരും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ അടക്കമുള്ളവര്‍ ജാഫറിനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. 'മതനിന്ദകന്‍ മാനവരില്‍ മഹോന്നതന്‍' എന്ന പേരില്‍ സി രവിചന്ദ്രന്‍ എഴുതിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. 'കോഴിക്കോട് സ്വദേശിയായ ജാഫര്‍ ചളിക്കോടിന് എതിരെ എഫ്ഐആര്‍ ഇട്ട് കേരള പോലീസ്; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ഭരണഘടനയെ ആചാരപരമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ശ്രദ്ധിക്കുക-വിഷയം അഭിപ്രായസ്വാതന്ത്ര്യം തന്നെ. എസെന്‍സ് ഗ്ളോബലിന്റെ വേദികളില്‍ വെച്ച് ജാഫറിനെ പരിചയപെട്ടിട്ടുണ്ട്. സൗമ്യനായ ചെറുപ്പക്കാരന്.
സര്‍വ ശക്തനായ ദൈവത്തെയും പിമ്പുകളെയും രക്ഷിക്കാനുള്ള മതവെപ്രാളമാണ് ഇത്തരം ഫേക്ക് കേസുകള്‍ക്ക് പിന്നില്‍. നിയമവ്യവസ്ഥയും ശിക്ഷാവിധിയും പലതവണ പരിഷ്കരിച്ചെങ്കിലും പ്രാകൃതമായ മതനിന്ദാക്കുറ്റം ഇന്നും നിലനില്ക്കുന്നു. സമൂഹത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നതിനെ വിലക്കുന്നതാണ് ഈ വകുപ്പുകള്‍, വിശേഷിച്ചും പഴയ ഐപിസി യിലെ 153-അ അടക്കമുള്ള വകുപ്പുകള്‍. മതനേതാക്കളും രാഷ്ട്രീയക്കാരും 24ത7 അത്തരം പണി ചെയ്യുന്നുണ്ട്. വിഭജിച്ചും തമ്മിലടിപ്പിച്ചും പരസ്പരം എരിവ് കയറ്റികൊടുത്തും കാര്യം നേടലാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സിലബസ്സ് തന്നെ. പക്ഷേ നിരീശ്വരവാദി എല്ലാ മതവിഭാഗങ്ങളെയും വിമര്‍ശിക്കുന്നവനാണ്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നവനാണ്. സ്വന്തം മതത്തെയും അത് പിന്തുടരുന്ന അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നവനാണ്. പരസ്പരം തമ്മിലടിക്കുന്ന വിശ്വാസികള്‍ കുറഞ്ഞപക്ഷം സോഷ്യല്‍ മീഡിയയിലെങ്കിലും ഒന്നിക്കുന്നത് നിരീശ്വരവാദികള്ക്കെതിരെയാണ്. അവേലശാെ ശ െമ ൗിശശേിഴ ളീൃരല വേലൃല. മതവിശ്വാസികള്‍ പരസ്പരം വിമശിക്കാറില്ല. പക്ഷേ നിരീശ്വരവാദികളെ വിമര്‍ശിക്കും, കുറ്റപെടുത്തും, അധിക്ഷേപിക്കും, കേസ് കൊടുക്കും, കൈ വെട്ടും, തലയറുക്കും…. എല്ലാ മതജീവികള്‍ക്കും ഒന്നിക്കാനും ഐക്യപെടാനും സഹായിക്കുന്ന ഏക ലോകവീക്ഷണമാണ് നിരീശ്വരവാദം എന്നിരിക്കെ അത് പറയുന്ന മനുഷ്യര്‍ക്കെതിരെ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്ന ഫേക്ക് മതനിന്ദാക്കുറ്റം ചുമത്തുന്നത് ദയനീയം തന്നെ.
സ്വന്തം അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പോലും ആത്മവിശ്വാസമില്ലാത്ത വികാരിവിശ്വാസികള് ഇതൊക്കെ വിജയമായി കാണുന്നതാണ് അത്ഭുതം. ജാഫറിനെ ഈ കേസിന്റെ കാര്യം പറഞ്ഞ് മതജീവിയായ വാദി നിരന്തരം ഭീഷണിപെടുത്തി വരികയായിരുന്നു. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇത്ര ബഹളം ഉണ്ടാക്കിയിട്ടും പോലീസ് കേസെടുക്കാത്തത് തനിക്ക് നാണക്കേടാണെന്ന് വാദി ചിന്തിച്ചു. നിരന്തര സമ്മര്‍ദ്ദം, അവസാനം പോലീസ് വഴങ്ങി. കൈവട്ടും തലവെട്ടുമൊക്കെ ഒഴിവാക്കി കേസ് കൊടുക്കലിലേക്ക് വരുന്നത് ആശ്വാസകരമാണെന്നത് പറയാതിരിക്കുന്നില്ല. ഇത്തരം മതഭീരുത്വത്തിന് എതിരെ സമൂഹം ഒന്നിക്കണം. മറിച്ചായാല്‍ 'പ്രബുദ്ധകേരളം' ഇരുളാന്‍ വൈകില്ല. ജാഫര്‍ പരാജയപെടരുത്. കാരണം അവന് സത്യം പറഞ്ഞവനാണ്, മതനഗ്നത തുറന്ന് കാട്ടിയവനാണ്."- ഇങ്ങനെയാണ് സി രവിചന്ദ്രന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.