- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെതിരേയും കേസ്; സിപിഎം എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തത് മരട് പോലീസ്; എംഎല്‍എ പദവി നടന്‍ രാജിവയ്ക്കുമോ? സിപിഎം വെട്ടില്‍
കൊച്ചി: തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മരട് പോലീസാണ് സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. ആലുവയിലെ ഫ്‌ലാറ്റില്‍ 12 മണിക്കൂര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകര്‍പ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണ് മുകേഷിനെതിരായ കേസ്. നടന്‍ ജയസൂര്യ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ അപമര്യാദയായി പെരുമാറിയുന്നതെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ […]
കൊച്ചി: തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മരട് പോലീസാണ് സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. ആലുവയിലെ ഫ്‌ലാറ്റില്‍ 12 മണിക്കൂര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകര്‍പ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണ് മുകേഷിനെതിരായ കേസ്.
നടന്‍ ജയസൂര്യ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ അപമര്യാദയായി പെരുമാറിയുന്നതെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്ത് ആയിരിക്കും കേസ്. അഭിനേതാക്കളായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കൊച്ചിയിലും കേസ് രജിസ്റ്റര്‍ ചെയ്യും. കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു.
അതിനിടെ എം. എം.എല്‍.എ. രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. സിപിഎമ്മിലും വിമര്‍ശനമുയരുന്നുണ്ട്. ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക് ആര്‍.വൈ.എഫ്., മഹിളാമോര്‍ച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. ആര്‍.വൈ.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സാംസ്‌കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാര്‍ച്ച് ഉദ്ഘാടനംചെയ്ത മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം. ഇതിനുപുറമേ പാര്‍ട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.
മുകേഷ്, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സാറാ ജോസഫ്, കെ.അജിത, കെ.ആര്‍. മീര, രേഖാ രാജ്, സി.എസ്. ചന്ദ്രിക അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഇതും സിപിഎമ്മിന് പ്രതിസന്ധിയാണ്.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണെന്നു പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ബലാല്‍സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമനിര്‍മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്നും പ്രസ്താവനയില്‍ പറയുന്നു.
"ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അതിന് തയാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു" പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മുകേഷ്, കേസ്, മരട് പോലീസ്