'കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് കോടതിയില്‍ തമിഴ്നാട് ജയിക്കാന്‍'; മുല്ലപ്പെരിയാറില്‍ സര്‍ക്കാറിനെതിരെ റസ്സല്‍ ജോയി; വന്‍ പ്രക്ഷോഭമെന്ന് പ്രഖ്യാപനം
ആലുവ: മുല്ലപെരിയാര്‍ വിഷയത്തില്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങാല് ഏകോപന സമതി. കോടതിയില്‍ തമിഴ്നാടിന്റെ വാദങ്ങള്‍ ജയിക്കാനാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാര്‍ ഏകോപന സമിതി ചെയര്മാന് അഡ്വ. റസ്സല്‍ ജോയ് ആരോപിച്ചു. മുല്ലപെരിയാര്‍ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപെരിയാര്‍ ഡാം ഡീകമിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാര്‍ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും. മാറി മാറി വന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ നേട്ടത്തിന് […]
- Share
- Tweet
- Telegram
- LinkedIniiiii
ആലുവ: മുല്ലപെരിയാര്‍ വിഷയത്തില്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങാല് ഏകോപന സമതി. കോടതിയില്‍ തമിഴ്നാടിന്റെ വാദങ്ങള്‍ ജയിക്കാനാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാര്‍ ഏകോപന സമിതി ചെയര്മാന് അഡ്വ. റസ്സല്‍ ജോയ് ആരോപിച്ചു. മുല്ലപെരിയാര്‍ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുല്ലപെരിയാര്‍ ഡാം ഡീകമിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാര്‍ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും. മാറി മാറി വന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചതെന്നും റസ്സല്‍ ജോയ് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പെരിയാറിന് കുറുകയുള്ള പാലങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് മുല്ലപെരിയാര്‍ ഏകോപന സമിതി ഒരുങ്ങുന്നത്.
അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി കൂടി എത്തിയിട്ടുണ്ട്. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകന് മാത്യു നെടുംമ്പാറയാണ് ഹര്‍ജി നല്‍കിയത്. ഡാമിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. വയനാട്ടിലുണ്ടായ ദുരന്തം കണക്കിലെടുക്കണം. മുന്ക്കാല കോടതി വിധികള്‍ നിയമപരമായി തെറ്റെന്നും 2006, 2014 വര്‍ഷങ്ങളിലെ കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്ജിക്കാരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേ സമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം.
തുംഗഭദ്ര ഡാം തകര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം കേരളത്തില്‍ വീണ്ടും സജീവമായി ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്ലി പിണറായി വിജയന് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ഡീന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന് അപകടത്തിലാണ്. 130 വര്‍ഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന് എം.പി.യും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.