മുംബൈ: മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തായ യുവതിയും അറസ്റ്റില്‍. പ്രമുഖ സ്‌കൂളിലെ നാല്‍പതുകാരിയായ ഇംഗ്ലിഷ് അധ്യാപികയാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തോളമാണ് 17 കാരനായ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.

വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനവിവരം പറഞ്ഞു. സ്‌കൂള്‍ പഠനം കഴിയുന്നതോടെ അധ്യാപിക ശല്യപ്പെടുത്തുന്നതു നിര്‍ത്തുമെന്നു കരുതിയ കുടുംബം സംഭവം രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കു ശേഷം തന്റെ വീട്ടുജോലിക്കാരില്‍ ഒരാള്‍ വഴി കുട്ടിയെ വിളിച്ച അധ്യാപിക, കാണണമെന്ന് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞ കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെയും യുവതിയെയും അറസ്റ്റ് ചെയ്തത്.

2023 ഡിസംബറില്‍ സ്‌കൂള്‍ വാര്‍ഷികച്ചടങ്ങിനു നൃത്തപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയതെന്ന് അധ്യാപിക പൊലീസിനു മൊഴി നല്‍കിയതായാണ് വിവരം. കുട്ടി ആദ്യം അധ്യാപികയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ അധ്യാപിക ഒരു സുഹൃത്തിന്റെ സഹായം തേടി. അവര്‍ കുട്ടിയെ അധ്യാപികയുമായുള്ള ബന്ധത്തിനു പ്രേരിപ്പിച്ചു. കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്നും കുട്ടിയോടു പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയുമായി അടുപ്പമുണ്ടാക്കിയ അധ്യാപിക, അവനെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് വൈകാരിക പിന്തുണ നല്‍കുകയെന്ന വ്യാജേനയായിരുന്നു കുട്ടിയെ സമീപിച്ചത്. പിന്നീട് ആഡംബര ഹോട്ടലുകളിലേക്ക് കൂട്ടിക്കൊപോവുകയും മദ്യവും ആന്‍സൈറ്റി മരുന്നുകള്‍ നല്‍കുകയും ചെയ്താണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അധ്യാപിക വിദ്യാര്‍ത്ഥിയുടെ വിശ്വാസം നേടിയെടുത്തു. മറ്റുള്ളവരില്‍ നിന്ന് അവനെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. പിന്നീട് തന്റെ കാറില്‍ പല രഹസ്യ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയി. ഫൈവ് സ്റ്റോര്‍ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം മദ്യം നല്‍കി പ്രലോഭിപ്പിക്കുകയും ചെയ്തു. അധ്യാപിക പീഡനം നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചാണ് താന്‍ മാസങ്ങളോളം നിശബ്ദനായിരുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. മാനസിക ബുദ്ധിമുട്ടികള്‍ സഹിക്കാനാകാതെ വന്നപ്പോഴാണ് വിവരം പറഞ്ഞതെന്നും കുട്ടി പറയുന്നു. സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരയായ വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും കാറിലും അധ്യാപിക ലൈംഗികമായി ചൂഷണം ചെയതു എന്നാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരിക്കുന്നത്.

അധ്യാപികയുടെ ലൈംഗിക ഉപദ്രവം സഹിക്കാന്‍ കഴിയാത്തവിധം വര്‍ദ്ധിച്ചതോടെയാണ് കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും ആദ്യം പരിചയപ്പെടുന്നത്. 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തു.

ഇതോടെ കുട്ടി കടുത്ത മാനസിക-ശാരീരികപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു. ഇതിനുള്ള മരുന്നും അധ്യാപിക തന്നെ നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയില്‍ രക്ഷപ്പെടാന്‍ പലതവണ വിദ്യാര്‍ത്ഥി ശ്രമിച്ചിരുന്നു. എന്നാല്‍ സുഹൃത്തായ മറ്റൊരു യുവതിയെ ഉപയോഗിച്ച് അനുനയിപ്പിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്.

തുടര്‍ന്നാണ് അധ്യാപികയെയും സുഹൃത്തിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത്. പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മറ്റ് വകുപ്പുകളും ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അധ്യാപികയുടെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പഴയകാല ബന്ധങ്ങളും ഡിജിറ്റല്‍ വിവരങ്ങളും പൊലീസ് ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.