മുംബൈ: മുംബൈയിൽ നിന്ന് ദുബായിലേക്ക് ഇനി രണ്ടു മണിക്കൂർ കൊണ്ട് എത്താം. അതും കടലിനടിയിലൂടെ യാത്ര ചെയ്ത്. ഒന്ന് ആലോചിക്കുമ്പോൾ ഇതൊരു അത്ഭുതം തന്നെയാണ്. കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വപ്ന പദ്ധതിയും കൂടിയാണ്. ഇതോടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയാണ്. അറബിക്കടലിനടിയിലൂടെ ഏകദേശം 2000 കിലോമീറ്റർ കവർ ചെയ്ത് ദുബായിൽ എത്താൻ സാധിക്കും.യാത്ര സമയം കുറച്ച് രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്യാം.

അതുപോലെ യാത്രാ ഗതാഗതത്തിനപ്പുറം ഇതുവഴിയുള്ള ചരക്ക് നീക്കം സുഗമമാക്കാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കും. അങ്ങനെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും.ഇതിനെ വലിയ നാഴികക്കല്ലായി തന്നെയാണ് ഇന്ത്യ നോക്കി കാണുന്നത്. അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ തന്നെ സര്‍വീസ് തുടങ്ങുകയും ചെയ്യും. യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ ഐഡിയ ഇപ്പോൾ ലോകത്തെ തന്നെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുകയാണ്.

ദുബായിയില്‍ നിന്നു മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. യു.എ.ഇ. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകളേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലെത്താന്‍ സാധിക്കുന്ന റെയില്‍ സംവിധാനമാണ് ഈ പദ്ധതി.

നിലവില്‍ ഇപ്പോൾ യു.എ.ഇയില്‍നിന്നു വിമാനത്തില്‍ ഇന്ത്യയിൽ എത്താൻ നാല് മണിക്കൂറാണ് വേണ്ടത്. അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും. പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു നാഴികകല്ലായി മാറും. പരിസ്ഥിതി നേട്ടങ്ങള്‍ ഇതിനു പുറമെ. ഇതോടെ വിമാനങ്ങളെ ആശ്രയിക്കുന്നത് കുറയും. കൂടാതെ ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതരരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി. യു.എ.ഇയില്‍നിന്നു ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റിയയക്കാനും പദ്ധതിയിലൂടെയാവും.

അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കുന്നതെന്നാണ് വിവരം. എന്നാല്‍, കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കിലോ മീറ്റര്‍ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്നാണ് സൂചന. നേരത്തെ രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അണ്ടര്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തം തുടങ്ങിയത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്.

പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം. ഇതിന്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാന്‍-എസ്പ്ലനേഡ്. പുതുതായി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന്റെ അടിഭാഗം നദിയുടെ ഉപരിതലത്തില്‍നിന്ന് 26 മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ കൊല്ലം ആറ് കോച്ചുകളുള്ള രണ്ട് മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് റണ്‍ നടത്തിയിരുന്നു.

അതേസമയം, കടലിനടിയില്‍ ടണലുകള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സാങ്കേതികവിദ്യ നിലവിലുണ്ട്, അത് കാര്യമായ തോതില്‍ തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, മുംബൈ-ഫുജൈറ നിര്‍ദേശം നിലവിലെ നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് അതിരുകള്‍ ലംഘിക്കുന്ന ഒന്നാണ്. ചുരുങ്ങിയ നീളമുള്ള അണ്ടര്‍ ടണലുകള്‍ നിലവിലുണ്ട്. ചാനല്‍ ടണലാണ് ഇതിലൊന്ന് യുകെയെയും ഫ്രാന്‍സിനെയും തമ്മിലാണ് ഇത് ബന്ധിപ്പിക്കുന്നത്. 1994-ല്‍ തുറന്നു ഈ ടണല്‍ യുകെയിലെ ഫോക്ക്‌സ്റ്റോണ്‍ മുതല്‍ ഫ്രാന്‍സിലെ കൊക്വെല്‍സ് ബന്ധിപ്പിക്കുന്നു. ഏകദേശം 50.5 കി.മീ നീളമാണുള്ളത്, 37.9 കി.മീ കടലിനടിയിലാണ്. രണ്ട് പ്രധാന റെയില്‍ ടണലുകളും ഒരു മധ്യ സര്‍വീസ് ടണലും അടങ്ങുന്നു. അതിവേഗ യൂറോസ്റ്റാര്‍ പാസഞ്ചര്‍ ട്രെയിനുകള്‍, വാഹനങ്ങള്‍ കൊണ്ടുപോകുന്ന ഷട്ടില്‍ ട്രെയിനുകള്‍, ചരക്ക് ട്രെയിനുകള്‍ എന്നിവ ഇതിലൂടെ ഓടുന്നു. കടലിനടിയില്‍ ദീര്‍ഘദൂര ടണല്‍ നിര്‍മാണം സാധ്യമാണെന്ന് തെളിയിച്ച പദ്ധതിയാണിത്.

ജപ്പാനിലെ സെയ്കാന്‍ ടണലാണ് ഇതില്‍ മറ്റൊരു വിസ്മയം തീര്‍ത്തത്. 1988-ല്‍ തുറന്ന ടണല്‍ ഹോണ്‍ഷു, ഹൊക്കൈഡോ ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ്. ഏകദേശം 53.85 കി.മീ നീളം, 23.3 കി.മീ കടലിനടിയിലാണ്. ഗോഥാര്‍ഡ് ബേസ് ടണല്‍ തുറക്കുന്നതുവരെ ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ ടണലായിരുന്നു ഇത്. വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിലൂടെ പ്രധാനമായും തുരങ്കം നിര്‍മിച്ചു. ഷിന്‍കാന്‍സെന്‍ അതിവേഗ ട്രെയിനുകളും സാധാരണ ചരക്ക് ട്രെയിനുകളും ഇതിലൂടെ ഓടുന്നു.

തുര്‍ക്കിയിലും മറ്റൊരു ടണലുണ്ട്. ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കിന് കുറുകെ പോകുന്നു. റെയില്‍ പാതയ്ക്ക് ഏകദേശം 13.5 കി.മീ നീളമുണ്ട്, അതില്‍ 1.4 കി.മീ മുങ്ങിത്താഴ്ന്ന ട്യൂബ് വിഭാഗമാണ്. നിര്‍മിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ആഴമേറിയതായിരുന്നു ഇത്. ഇസ്താംബൂളിലെ യൂറോപ്യന്‍, ഏഷ്യന്‍ ഭാഗങ്ങളെ യാത്രാ ട്രെയിനുകള്‍ക്കായി ബന്ധിപ്പിക്കുന്നു. ചാനല്‍ ടണല്‍, സെയ്കാന്‍ ടണല്‍ തുടങ്ങിയ പദ്ധതികളിലൂടെ കടലിനടിയില്‍ ടണലുകള്‍ നിര്‍മിക്കാമെന്ന് തെളിയിക്കപ്പെട്ടതുമാണെങ്കിലും, ഇന്ത്യ-യുഎഇ ടണല്‍ നിര്‍ദേശത്തിന് വലിയ ചെലവും ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ആവശ്യമാണ്.