- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി; സമ്മേളനത്തിനെത്തിയത് ബിജെപി പ്രവർത്തകൻ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയപ്പോൾ; ടെൻഷൻ ശ്രീജിത്ത് 'നിരവധി കേസുകളിൽ പ്രതി; 'ശ്രീജിയേട്ടൻ' സമ്മേളനം ധന്യമാക്കിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോസ്റ്റ്; വിവാദമായി ധർമ്മടത്തെ ബാലസംഘം സമ്മേളനം
കണ്ണൂർ: കണ്ണൂരിൽ ബാലസംഘം ബാലസംഘത്തിന്റെ സമ്മേളനത്തില്‍ കൊലക്കേസ് പ്രതിയും. ബാലസംഘം ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് സിപിഎം പ്രവർത്തകനായ ശ്രീജിത്ത് എത്തിയത്. തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത്. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ഇപ്പോൾ പരോളിലാണ്.
ബാല സംഘത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശ്രീജിത്തിന്റെ വീഡിയോ അടക്കം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സമൂഹ മാധ്യമത്തിൽ പങ്കു വെച്ചു. 'ഇന്ന് നടന്ന ബാലസംഘം ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനം ധന്യമാക്കി ഞങ്ങളുടെ സ്വന്തം ശ്രീജിഏട്ടൻ...' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്ക് വെച്ചത്. 2008 മാർച്ച് അഞ്ചിനാണ് വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. വടക്കുമ്പാട് കൂളിബസാറിനടുത്തുവെച്ച് പാറക്കണ്ടി നിഖിലി(22)നെ ലോറിയില്‍ നിന്നു പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്കു പോവുകയായിരുന്നു നിഖില്‍. എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു. ഫിറോസ്, വടക്കുംമ്പാട് കൂളിബസാറിലെ നടുവിലോതിയില്‍ വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. എട്ടാം പ്രതി മൂലാന്‍ എം. ശശിധരന്‍ കേസ് വിചാരണക്കിടയില്‍ മരിച്ചു. 67 രേഖകളും 16 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. തലശ്ശേരി സി.ഐ. ആയിരുന്ന നിലവിലെ ഡിവൈ.എസ് പി യു. പ്രേമനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
44 സാക്ഷികളില്‍ 16 പേര്‍ വിചാരണക്കിടയില്‍ കൂറുമാറിയിരുന്നു. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് ശ്രീജിത്ത്. കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാള്‍ പ്രതിയാണ്. മുൻപ് ശ്രീജിത്തിന്റെ വീടിന്റെ പാലുകാച്ചിന് പി.ജയരാജൻ, എം.വി ജയരാജൻ തുടങ്ങിയ സിപിഎം നോതാക്കളെത്തിയത് വിവാദമായിരുന്നു. ഇതിനിടെയാണ് കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ ബാലസംഘത്തിന്റെ സമ്മേളനത്തില്‍ ശ്രീജിത്ത് പങ്കെടുക്കുന്നത്.