- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും മൂല്യമുള്ളതിന് പകരം തരാന്‍ എന്റെ കൈയിലിലൊന്നുമില്ലലോ! കുഞ്ഞുചിത്രകാരനെ നെഞ്ചോട് ചേര്‍ത്ത് മുത്തപ്പന്‍;താന്‍ വരച്ച മുത്തപ്പന്റെ ചിത്രം കാണിക്കയായി സമര്‍പ്പിച്ച് കുരുന്ന്; വൈറലായി വീഡിയോ
താന്‍ വരച്ച മുത്തപ്പന്റെ ചിത്രം കാണിക്കയായി സമര്‍പ്പിച്ച് കുരുന്ന്; വൈറലായി വീഡിയോ
കണ്ണൂര്‍: കണ്ണൂരുകാരുടെ കാണപ്പെട്ട ദൈവമാണ് മുത്തപ്പന്‍.ജാതി,മത,വര്‍ഗ്ഗഭേദമില്ലാതെ ഏവരെയും ഒരുപോലെ കാണുന്ന മുത്തപ്പന്‍ തെയ്യാട്ടക്കളത്തിലെ അപൂര്‍വ്വതയാണ്.മുത്തപ്പനുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.ഇപ്പോഴിത മുത്തപ്പനും ഒരു കൊച്ചുകുട്ടിയും തമ്മിലുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.താന്‍ വരച്ച മുത്തപ്പന്റെ ചിത്രം തെയ്യത്തിന് സമര്‍പ്പിക്കാന്‍ വന്ന രണ്ടാം ക്ലാസുകാരനും മുത്തപ്പനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്.
പുത്തൂര്‍ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന്‍ വെള്ളാട്ട സമയത്തെ ഭക്തിനിര്‍ഭരമായ രംഗങ്ങളാണ് വൈറലായത്.തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ നവദേവ് അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തിയിരുന്നു.അടുത്തവീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോള്‍ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍കൊണ്ട് വരച്ചിരുന്നു.ഈ ചിത്രവും കൈയ്യില്‍ കരുതിയാണ് നവദേവ് തെയ്യം കാണാന്‍ പോയത്.
താന്‍ വരച്ച ചിത്രവും മുത്തപ്പനും ഒരുപോലെയാണോ എന്നറിയാന്‍ കുട്ടി വെള്ളാട്ടിനിടയില്‍ കുട്ടി ഇടയ്ക്കിടെ ചിത്രം നോക്കി.ഇത് ശ്രദ്ധയില്‍പ്പെട്ട മുത്തപ്പന്‍ കുട്ടിയെ വിളിക്കുകയായിരുന്നു.മുത്തപ്പന്‍ സ്നേഹപൂര്‍വം അവനെ ചേര്‍ത്തുപിടിക്കുകയാണ്. അപ്പോള്‍ കുട്ടി കരയുന്നതും വീഡിയോയിലുണ്ട്.തുടര്‍ന്നാണ് ഇരുവരും സംസാരിക്കുന്നത്.
'നീ ഇങ്ങനെ മറച്ചുവച്ചാല്‍ ഞാന്‍ കാണാതെ പോകുമോ? അവനവന് ആകുംപോലെ അല്ലേ. ഈ പ്രായത്തില്‍ ഇത്രയെങ്കിലും ഇവന്റെ ഉള്ളിലുണ്ടല്ലോ. ഉള്ളിലുള്ളത് പകര്‍ത്താന്‍ ദൈവികമായ കഴിവ് വേണം. അത് ജന്മസിദ്ധമായിട്ടേ കിട്ടൂ.ഉള്ളിലുള്ളത് പകര്‍ത്തണമെങ്കില്‍ ഉള്ളില്‍ അത്രമാത്രം ഇവന്‍ എന്നെ സ്വീകരിച്ചിട്ടുണ്ട്. ഇത്രയും മൂല്യമുള്ളതിന് പകരം തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല. ഇത് ഞാന്‍ സൂക്ഷിക്കണോ നീ സൂക്ഷിക്കണോ. നീ സൂക്ഷിച്ചോ. ഇനിയും ഇതുപോലെ മുത്തപ്പനെ പകര്‍ത്തണം. നീ കരയരുത്. നീ രഹസ്യമായി വച്ചത് മുത്തപ്പന്‍ കണ്ടെത്തിയില്ലേ.എന്ത് വരച്ചാലും മുത്തപ്പനെ കൊണ്ടുകാണിക്കണം. ഇതുപോലെ വരയ്ക്കാന്‍ നിറമുണ്ടോ കൈയില്‍. നാളെ വയ്ക്കാനുള്ളത് വാങ്ങിക്കോ. മനസില്‍ അത്രമാത്രം മുത്തപ്പനോട് ബന്ധമുള്ള മക്കളല്ലേ.'- എന്നാണ് മുത്തപ്പന്‍ കുട്ടിയോട് പറഞ്ഞത്.
കൂടുതല്‍ നന്നായി വരക്കാന്‍ നിറം വാങ്ങാന്‍ കാണിക്കയായി ലഭിച്ച തുകയില്‍ നിന്ന് പണവും നല്‍കിയാണ് മുത്തപ്പന്‍ നവദേവിനെ അനുഗ്രഹിച്ചത്.കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു.പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പി.വി. വിലാസിന്റെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഒ. ഷൈമയുടെയും മകനാണ് നവദേവ്.