സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടക്കൊലി കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ കടുത്തതോടെ വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ വ്യാപകമായി കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നത് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.

വടക്കനാട്-വള്ളുവാടി മേഖലയില്‍ നിരന്തരം നാശനഷ്ടങ്ങള്‍ വരുത്തുകയും യുവകര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്ത 'മുട്ടിക്കൊമ്പന്‍' എന്ന താത്തൂര്‍ ടസ്‌കര്‍ വണ്ണിനെ (ടി.ടി. 1) പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുകയാണ്. ആനയെ മയക്കുവെടി വെച്ച് പിടികൂടാനെത്തിയ ദൗത്യസംഘത്തിന് നേരെയും കഴിഞ്ഞദിവസം ആന പാഞ്ഞടുത്തിരുന്നു. സംഘാംഗങ്ങള്‍ ഓടിമാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ആറുവര്‍ഷമായി വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന മുട്ടിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭ പ്രമേയം പാസാക്കി നല്‍കിയിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

വനംവകുപ്പിന്റെ ഈ അനാസ്ഥയാണ് വടക്കനാട് പച്ചാടി സ്വദേശിയായ യുവകര്‍ഷകന്‍ രജീവിന്റെ (37) ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തന്റെ രണ്ടായിരത്തോളം വാഴകള്‍ നശിപ്പിക്കാനെത്തിയ ആനയെ നോക്കാന്‍ പോയപ്പോഴാണ് രജീവ് ആക്രമിക്കപ്പെട്ടത്. ആളെക്കണ്ടാല്‍ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമുള്ള മുട്ടിക്കൊമ്പന്‍ രജീവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുന്‍പും നിരവധിപേര്‍ ഈ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് കര്‍ഷകര്‍ നട്ടുനനച്ചുണ്ടാക്കിയ നൂറുകണക്കിന് ഏക്കര്‍ കൃഷിയാണ് ഓരോ ദിവസവും കാട്ടാനകള്‍ ചവിട്ടിമെതിക്കുന്നത്. കൃഷിയും ജീവനും സംരക്ഷിക്കാന്‍ വനംവകുപ്പ് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ശക്തമായ പ്രതിഷേധത്തിലാണ് വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. മുട്ടിക്കൊമ്പനെ എത്രയും വേഗം പിടികൂടി വനത്തിനുള്ളിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് വടക്കനാട് മേഖലയിലെ ജനങ്ങള്‍.

മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന താത്തൂര്‍ ടസ്‌ക്കര്‍ വണ്ണിനെ പിടികൂടാന്‍ നടത്തിയ ശ്രമം തുരുകയാണ്. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പന്‍ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്ന. സംഘം ഓടിയതിനാല്‍ ആനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

വനം വകുപ്പിന്റെ ഡാറ്റാ ബാങ്കിലുള്ള ടിടിവണ്‍ എന്ന പേരിലറിയപ്പെടുന്ന നാട്ടുകാരുടെ മുട്ടികൊമ്പന്‍ വള്ളുവാടി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കാന്‍ ആറുവര്‍ഷത്തോളമായി. സഹികെട്ട ജനങ്ങള്‍ അവസാനം പഞ്ചായത്ത് ഗ്രാമസഭയില്‍ ശല്യക്കാരനായ ഈ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രമേയം പാസാക്കി വനം വകുപ്പിന് നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ല. ഈ അനാസ്ഥയുടെ ഭാഗമായി വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) എന്ന യുവകര്‍ഷകന് ജീവന്‍ നഷ്ടമാവുകയായിരുന്നു.

സ്വന്തം കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിലേയ്ക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. കാട്ടാന ഇറങ്ങിയ വിവരം കൃഷിയിടത്തിന് സമീപമുള്ളയാള്‍ രജീവിനെ ഫോണ്‍ വിളിച്ച് അറിയിച്ചു. മുട്ടികൊമ്പനാണെങ്കില്‍ ആളെ കണ്ടാല്‍ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമാണ്. ഇതറിയാവുന്നതിനാല്‍ കൃഷിയിടത്തിന്റെ സമീപമുള്ള തുറസായ സ്ഥലത്ത് കൂടെയാണ് ആന കൃഷിയിടത്തില്‍ ഇറങ്ങിയോ എന്നറിയാന്‍ പോയി നോക്കിയത്. ഇവിടെവച്ച് ആന ആക്രമിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ രണ്ടായിരത്തില്‍പ്പരം വാഴകള്‍ കൃഷിചെയ്ത പാടത്തിന് സമീപത്താണ് യുവാവിനെ ആന ആക്രമിച്ചത്. രജീവിനെ ആന കൊലപ്പെടുത്തുന്നതിന് മുന്‍പ് നിരവധി പേരാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.