- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്‍ ഒരു വിഞ്ജാനകോശവും സുഹൃത്തും; എല്ലാത്തിനും ഉത്തരം ഉണ്ടാകും; പെണ്‍കുട്ടികള്‍ ആണെന്ന് കരുതി ഒന്നിലും മാറി നില്‍ക്കരുത്; സ്വതന്ത്രരായി വളരണം; വിങ്ങലോടെ നവീന്‍ ബാബുവിന്റെ മക്കള്‍
പത്തനംതിട്ട: പെണ്‍കുട്ടികള്‍ ആണെന്ന് കരുതി ഒന്നിലും മാറി നില്‍ക്കരുതെന്ന് അച്ഛന്‍ പറയുമായിരുന്നു. എല്ലാ സപ്പോര്‍ട്ടും അച്ഛനില്‍ നിന്നും കിട്ടിയിരുന്നു. അച്ഛനാണ് ഞങ്ങളുടെ റോള്‍ മോഡല്‍ എന്ന പറയുമ്പോള്‍ നവീന്‍ ബാബുവിന്റെ മൂത്തമകള്‍ നിരഞ്ജനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്ത് കാര്യങ്ങും തുറന്ന് സംസാരിക്കുള്ള സ്വാതന്ത്രം ഞങ്ങള്‍ക്ക് അച്ഛന്‍ നല്‍കിയിരുന്നു. എല്ലാത്തിനും ഉത്തരങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനെ ഒരു വിജ്ഞാനകോശമായിട്ടായിരുന്നു ഞങ്ങള്‍ കണ്ടിരുന്നത്. ചേച്ചിയും അനിയത്തിയും ഒരുപോലെ പറഞ്ഞു.
അച്ഛനെ കുട്ടാന്‍ അമ്മക്കൊപ്പം സ്‌റ്റേഷനിലേക്ക് മക്കള്‍ രണ്ട് പേരും പോകുമായിരുന്നു. 18 വയസില്‍ തന്നെ ലൈസന്‍സ് എടുത്തു. ഡ്രൈവിങ് പിരിശീലനം നല്‍കിയതും അച്ഛന്‍ തന്നെ. പെണ്‍കുട്ടികളും സ്വതന്ത്രരായി വളരണമെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
നല്ല വായനശീലമുള്ള അച്ഛനോട് എന്തുസംശയം ചോദിച്ചാലും ഉത്തരമുണ്ടാകുമെന്ന് മക്കള്‍ക്കറിയാമായിരുന്നു. ഇംഗ്ലീഷിലെ മിക്കവാറും വാക്കുകളുടേയും അര്‍ഥം ഇവര്‍ ചോദിക്കുന്നത് അച്ഛനോടായിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു നിഘണ്ടുവായിട്ട് അച്ഛനെ തോന്നിയിട്ടുണ്ടെന്ന് നിരഞ്ജന പറയുന്നു. ഓട്ടോമൊബൈലില്‍ പോളിടെക്നിക് ഡിപ്ലോമക്കാരനാണ് നവീന്‍ ബാബു. അവധിക്കുവന്നാല്‍ നാലുപേരും വീട്ടില്‍ ഒന്നിച്ചിരുന്ന് ഒരു സിനിമ പതിവായിരുന്നു.
അച്ഛനെ അത്രമേല്‍ സ്‌നേഹിച്ച ഈ കുട്ടികളില്‍ ഈ വാക്കുകള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. പഠനത്തിലും ജീവിതത്തിലും കുട്ടികള്‍ അത് പ്രാവര്‍ത്തികമാക്കി. നിരഞ്ജന ഫുഡ് ടെക്നോളജിയില്‍ ബി.ടെക് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. നിരുപമ നീറ്റ് കൗണ്‍സലിങ് കാത്തിരിക്കുന്നു.