- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിയ കണക്ക് കേട്ടാല്‍ ഞെട്ടല്ലേ; ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ പൊട്ടിയത് മൂന്ന് ലക്ഷത്തോളം മദ്യക്കുപ്പികള്‍
തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ പൊട്ടിപ്പോയ മദ്യ കുപ്പികളുടെ എണ്ണം കെട്ടാല്‍ ഏതു കുടിയനും ഞെട്ടും. മൂന്ന് ലക്ഷത്തോളം മദ്യക്കുപ്പികളാണ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് പൊട്ടിപ്പോയത്. കടകളില്‍ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണമാണ് ഇത്. 2022 ജനുവരി മുതല്‍ 2024 ജൂണ്‍ വരെ പൊട്ടിയ കണക്കാണിത്. 2,97,700 മദ്യക്കുപ്പികള്‍ ഈ കാലയളവിനുള്ളില്‍ പൊട്ടിപ്പോയി. വിലയും ഇനവും ബ്രാന്‍ഡും അളവും തിരിച്ചുള്ള കണക്കു കൂടി കേട്ടാല്‍ പലരുടെയും ബോധം പോകും. അതുകൊണ്ടാവാം, […]
തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ പൊട്ടിപ്പോയ മദ്യ കുപ്പികളുടെ എണ്ണം കെട്ടാല്‍ ഏതു കുടിയനും ഞെട്ടും. മൂന്ന് ലക്ഷത്തോളം മദ്യക്കുപ്പികളാണ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് പൊട്ടിപ്പോയത്. കടകളില്‍ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണമാണ് ഇത്.
2022 ജനുവരി മുതല്‍ 2024 ജൂണ്‍ വരെ പൊട്ടിയ കണക്കാണിത്. 2,97,700 മദ്യക്കുപ്പികള്‍ ഈ കാലയളവിനുള്ളില്‍ പൊട്ടിപ്പോയി. വിലയും ഇനവും ബ്രാന്‍ഡും അളവും തിരിച്ചുള്ള കണക്കു കൂടി കേട്ടാല്‍ പലരുടെയും ബോധം പോകും. അതുകൊണ്ടാവാം, വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിനു മറുപടിയായി കോര്‍പറേഷന്‍ ഇതു മാത്രം നല്‍കിയിട്ടില്ല.
പല ബ്രാന്‍ഡുകളും പ്ലാസ്റ്റിക് കുപ്പികളിലേക്കു മാറിയപ്പോഴാണ് ചില്ലുകുപ്പികളുടെ ഈ ഞെട്ടിപ്പിക്കുന്ന പൊട്ടല്‍ കണക്ക്. ഇത്രയെണ്ണം പൊട്ടിപ്പോയി എന്നു വെറുതേ പറഞ്ഞാല്‍ പോരാ. കുപ്പിയുടെ അടപ്പുഭാഗം കഴുത്തു കൂടി ചേരുന്നതു കടയില്‍ മാറ്റിവയ്ക്കണം. കുപ്പിയുടെ ബാച്ചും നമ്പരും കെയ്‌സുമൊക്കെ രേഖപ്പെടുത്തണം. അത് ഓരോ മാസവും ഓഡിറ്റിന് വരുന്ന സംഘം തിട്ടപ്പെടുത്തുകയും ചെയ്യും.
ഷോപ്പില്‍ ഓരോ മാസവും വില്‍പന നടത്തിയതിന്റെ 0.05% കുപ്പികള്‍ അബദ്ധത്തില്‍ പൊട്ടിപ്പോയാലും കോര്‍പറേഷന് ബാധ്യതയില്ല. ഇത്തരത്തില്‍ പൊട്ടിയ കുപ്പികളുടെ നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്കമ്പനികളാണ്. പക്ഷേ അനുവദിച്ച അളവിനു മുകളിലാണു പൊട്ടിയ കുപ്പികളുടെ എണ്ണമെങ്കില്‍ കടയിലെ ജീവനക്കാര്‍ നഷ്ടം സഹിക്കണം. വില്‍പനയുടെ 0.05% എന്നതിനു പകരം, ഷോപ്പിലേക്കു നല്‍കുന്ന കുപ്പിയുടെ 0.05% എന്ന പുതിയ രീതി നടപ്പാക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നുണ്ട്.