- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹിച്ചത് വെറ്റിനറി ഡോക്ടറാകാന്‍; ചെന്നു പെട്ടത് പോലീസ് കേസില്‍; നീറ്റ് പരീക്ഷയ്ക്ക് കൈയിലുള്ളത് വ്യാജ അഡ്മിറ്റ് കാര്‍ഡാണെന്ന് അറിഞ്ഞില്ല; അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ ചതിയില്‍ ഭാവി തന്നെ അവതാളത്തിലായ വിദ്യാര്‍ഥിയും മാതാവും പറയുന്നു
ആഗ്രഹിച്ചത് വെറ്റിനറി ഡോക്ടറാകാന്‍
പത്തനംതിട്ട: നീറ്റ് എഴുതി വിജയിച്ച് വെറ്റിനറി ഡോക്ടര്‍ ആകാന്‍ വേണ്ടി ആഗ്രഹിച്ച് കഠിന പരിശീലനം നേടിയ വിദ്യാര്‍ഥിയാണ് മനസറിയാതെ വ്യാജഅഡ്മിറ്റ് കാര്‍ഡ് നിര്‍മിച്ചുവെന്ന കേസില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പ്രതിയായത്. ശരിക്കുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും വിദ്യാര്‍ഥിയും മാതാവും ബന്ധുക്കളും അനുഭവിച്ച മാനസിക വ്യഥയ്ക്കും അപമാനത്തിനും പകരമാകുന്നില്ല. തട്ടിപ്പില്‍ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് ഇരുപതുകാരനായ വിദ്യാര്‍ത്ഥിയെയും മാതാവിനെയും വിട്ടയച്ചത്. കുറ്റക്കാരനല്ലെന്ന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നതോടെ വിദ്യാര്‍ത്ഥി മാപ്പുസാക്ഷിയാകും.
വെറ്റിനറി ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹമെന്നും പരീക്ഷയെഴുതുന്നത് തടഞ്ഞപ്പോള്‍ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയെ ചുമതലപ്പെടുത്തിയതാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ചതിയില്‍ പ്പെടുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം വട്ടമാണ് വിദ്യാര്‍ഥി നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രസീതും ഹാള്‍ടിക്കറ്റും വാട്സാപ്പിലാണ് ഗ്രീഷ്മ അയച്ചു തന്നതെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററില്‍ വച്ചാണ് ഗ്രീഷ്മ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപേക്ഷിക്കാന്‍ മറന്നുപോയെന്നും വിദ്യാര്‍ത്ഥി പലവട്ടം ഹാള്‍ ടിക്കറ്റിനായി വന്നപ്പോള്‍ താന്‍ വ്യാജമായ ഒരെണ്ണം തയ്യാറാക്കുകയായിരുന്നു എന്നുമാണ് മൊഴി. ഇതിനിടെ നീറ്റ് പരീക്ഷയ്ക്ക് വ്യാജ അഡ്മിറ്റ് കാര്‍ഡ് നിര്‍മിച്ചു നല്‍കിയത് താനാണെന്ന കുറ്റസമ്മതത്തെ തുടര്‍ന്ന് അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശി ഗ്രീഷ്മയാണ് പോലീസ് പിടിയിലായത്. ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പാറശാല പരശുവയ്ക്കല്‍ സ്വദേശിയായ പരീക്ഷാര്‍ഥിയെയും മാതാവിനെയും വിട്ടയച്ചു.
പരീക്ഷാര്‍ഥിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. നാലിന് നടന്ന നീറ്റ് പരീക്ഷയില്‍ തൈക്കാവ് ഗവ.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ സെന്ററിലാണ് വ്യാജ അഡ്മിറ്റ് കാര്‍ഡുമായി പരീക്ഷാര്‍ഥി എത്തിയത്. കാര്‍ഡിന്റെ ആദ്യഭാഗത്ത് പരീക്ഷാര്‍ഥിയുടെ പേരും വിവരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഭാഗമായ സത്യവാങ്മൂലത്തില്‍ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു പരീക്ഷാര്‍ഥിയുടെ പേരും വിവരങ്ങളുമാണ് ഉണ്ടായിരുന്നത്. അഡ്മിറ്റ് കാര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തപ്പോഴും മറ്റൊരാളുടെ വിവരമാണ് ലഭിച്ചത്. ക്ലറിക്കല്‍ പിഴവെന്ന് കരുതി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെ അനുവദിച്ചിരുന്നു. പിന്നീട് ഇതേ രജിസ്റ്റര്‍ നമ്പരില്‍ യഥാര്‍ഥ പരീക്ഷാര്‍ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുവെന്ന് വ്യക്തമായി. ഇതോടെ വ്യാജ അഡ്മിറ്റ് കാര്‍ഡുമായി വന്ന പരീക്ഷാര്‍ഥിയെയും മാതാവിനെയും പരീക്ഷാസെന്റര്‍ നിരീക്ഷകന്റ പരാതി പ്രകാരം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വ്യാജമായി അഡ്മിറ്റ് കാര്‍ഡ് നിര്‍മിച്ചതിന് പരീക്ഷാര്‍ഥിയെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇവരുടെ മൊഴി പ്രകാരമാണ് നെയ്യാറ്റിന്‍കരയിലെ ഒരു അക്ഷയ സെന്റര്‍ ജീവനക്കാരിയിലേക്ക് അന്വേഷണം നീണ്ടത്. ഇന്നലെ രാവിലെ തന്നെ ഗ്രീഷ്മയെ എസ്.ഐ കെ.ആര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഗ്രീഷ്മയോട് നീറ്റ് പരീക്ഷയ്ക്ക് മകനുവേണ്ടി അപേക്ഷ അയക്കാന്‍ മാതാവ് സമീപിച്ചതായും അതിനുള്ള പണം അടച്ചതായും വ്യക്തമായിരുന്നു. പരീക്ഷാര്‍ഥി പ്ലസ്ടു കഴിഞ്ഞ് 2024 ജൂണില്‍ തിരുവനന്തപുരത്തെ കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പരിശീലനം നേടി. മേയ് രണ്ടിന് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അക്ഷയ സെന്ററിലെ ഗ്രീഷ്മയുടെ വാട്സാപ്പ് നമ്പരിലിലൂടെയാണ് ഹാള്‍ ടിക്കറ്റ് അയച്ചു കിട്ടിയത്. ഹാള്‍ടിക്കറ്റിന്റെ പ്രിന്റ് കാരക്കോണത്തുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് എടുത്തതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
പോലീസ് നെയ്യാറ്റിന്‍കരയിലെത്തി അക്ഷയ സെന്ററിന്റെ നടത്തിപ്പുകാരന്‍ സത്യദാസിനെ ചോദ്യം ചെയ്തിരുന്നു. ഗ്രീഷ്മ കഴിഞ്ഞ നാലു മാസമായി സ്ഥാപനത്തില്‍ ജോലി നോക്കി വരുന്നതായും മറ്റും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഗ്രീഷ്മയേയും പോലീസ് സംഘം ചോദ്യം ചെയ്തു, വിശദമായ മൊഴി രേഖപ്പെടുത്തി. നീറ്റിന് അപേക്ഷിക്കാന്‍ പണം പരീക്ഷാര്‍ഥിയുടെ അമ്മ നല്‍കിയിരുന്നു. എന്നാല്‍ ഗ്രീഷ്മ അപേക്ഷ അയച്ചില്ല. പരീക്ഷാര്‍ഥി അഡ്മിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തെ മറ്റൊരു പരീക്ഷാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡ് തിരുത്തി നല്‍കുകയായിരുന്നുവെന്നും യുവതി മൊഴിനല്‍കി. ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് പത്തനംതിട്ടയിലെ ഒരു സ്‌കൂള്‍ കണ്ടെത്തി അതിന്റെ പേര് സെന്ററായും ചേര്‍ത്തു. അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷാര്‍ഥിയും മാതാവും അതിലുള്ള പിശകുകള്‍ ശ്രദ്ധിച്ചിരുന്നില്ല. മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് അതില്‍ പരീക്ഷാ കേന്ദ്രമായ കാണിച്ചിരുന്നത്.
അമ്മയും മകനും ഇവിടെയാണ് എത്തിയത്. ഈ സ്‌കൂളില്‍ സെന്ററില്ലെന്ന് മനസിലാക്കി പരീക്ഷാകേന്ദ്രമായ തൈക്കാവ് സ്‌കൂളില്‍ എത്തുകയായിരുന്നു. ജോലിചെയ്യുന്ന അക്ഷയ സെന്ററിലാണ് വ്യാജമായി ഹാള്‍ ടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇത്രയും ദൂരെ പരീക്ഷയ്ക്ക് ഇവര്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നും ഗ്രീഷ്മ പോലീസിനോട പറഞ്ഞു. ഹാള്‍ ടിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയെങ്കിലും ബാര്‍ കോഡും സാക്ഷ്യപത്രവും തിരുത്താന്‍ സാധിച്ചില്ല. ഗ്രീഷ്മയെ അക്ഷയ സെന്ററിലെത്തിച്ച് പോലീസ് തെളിവെടുത്തു. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നീറ്റ് എഴുതി വിജയിച്ച് വെറ്റിനറി ഡോക്ടര്‍ ആകാന്‍ വേണ്ടി ആഗ്രഹിച്ച് കഠിന പരിശീലനം നേടിയ വിദ്യാര്‍ഥിയാണ് മനസറിയാതെ വ്യാജഅഡ്മിറ്റ് കാര്‍ഡ് നിര്‍മിച്ചുവെന്ന കേസില്‍ പ്രതിയായത്. ശരിക്കുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും വിദ്യാര്‍ഥിയും മാതാവും ബന്ധുക്കളും അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും പകരമാകുന്നില്ല. തട്ടിപ്പില്‍ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് ഇരുപതുകാരനായ വിദ്യാര്‍ത്ഥിയെയും മാതാവിനെയും വിട്ടയച്ചത്. കുറ്റക്കാരനല്ലെന്ന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നതോടെ വിദ്യാര്‍ത്ഥി മാപ്പുസാക്ഷിയാകും.
വെറ്റിനറി ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹമെന്നും പരീക്ഷയെഴുതുന്നത് തടഞ്ഞപ്പോള്‍ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയെ ചുമതലപ്പെടുത്തിയതാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ചതിയില്‍ പ്പെടുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം വട്ടമാണ് വിദ്യാര്‍ഥി നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രസീതും ഹാള്‍ടിക്കറ്റും വാട്സാപ്പിലാണ് ഗ്രീഷ്മ അയച്ചു തന്നതെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററില്‍ വച്ചാണ് ഗ്രീഷ്മ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപേക്ഷിക്കാന്‍ മറന്നുപോയെന്നും വിദ്യാര്‍ത്ഥി പലവട്ടം ഹാള്‍ ടിക്കറ്റിനായി വന്നപ്പോള്‍ താന്‍ വ്യാജമായ ഒരെണ്ണം തയ്യാറാക്കുകയായിരുന്നു എന്നുമാണ് മൊഴി.