- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയില്‍ സന്ദര്‍ശിച്ച് ക്രിമിനലുകളെ സഹായിച്ച കന്യാസ്ത്രീ ഒടുവില്‍ മാഫിയ ഡോണായി മാറി; സാത്താന്‍ സേവയും ലഹരി കച്ചവടമായി വളര്‍ന്ന ക്രിമിനല്‍ സംഘത്തെ പൊക്കിയപ്പോള്‍ കന്യാസ്ത്രീയും പ്രതി: ഇറ്റലിയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത
റോം: ഇറ്റലിയില്‍ മാഫിയാ ഡോണായി മാറിയ കന്യാസ്ത്രീ പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നേരത്തേ ജയിലുകള്‍ സന്ദര്‍ശിച്ച് ക്രിമിനലുകളെ സഹായിക്കുയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. സാത്താന്‍ സേവയും മയക്കുമരുന്ന് കച്ചവടവുമായി വളര്‍ന്ന ക്രിമിനല്‍ സംഘത്തെ പോലീസ് പിടികൂടിയപ്പോള്‍ ഒടുവില്‍ ഈ കന്യാസ്ത്രീയും പിടിയിലായിരുന്നു.
ഇറ്റലിയിലെ വടക്കന്‍ നഗരമായ ബ്രസ്സിയയിലാണ് ഇവരുടെ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സിസ്റ്റര്‍ അന്നാ ഡൊണേലി എന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ അധോലോക സംഘത്തിനൊപ്പം പിടിയിലായിരിക്കുന്നത്. ഇറ്റലിയിലെ മിലാന്‍ നഗരത്തിലുള്ള സാന്‍ വിറ്റോര്‍ ജയിലില്‍ നേരത്തേ ഇവര്‍ തടവുകാര്‍ക്കായി സന്നദ്ധപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഇവര്‍ പരിചയപ്പെട്ട അധോലോക നേതാക്കള്‍ക്കായി പിന്നീട് ജയിലിന് പുറത്തെ അധോലോക രാജാക്കന്‍മാരുമായി ബന്ധപ്പെടുത്തിയിരുന്നത് ഇവരായിരുന്നു എന്നാണ് പറയപ്പെടുന്നത്. 57 കാരിയായ ഈ കന്യാസ്ത്രീ മിലാനില്‍ സാമൂഹ്യസേവന മേഖലകളില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയാണ്. ഇവര്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മിലാന്‍ നഗരത്തിന്റെ പരമോന്നത പുരസ്‌ക്കാരമായ ഗോള്‍ഡന്‍ പനേട്ടോണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ജയിലില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന വ്യക്തി എന്ന നിലയില്‍ തടവുകാര്‍ക്കിടയില്‍ മികച്ച ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞ ഇവര്‍ ജയിലില്‍ കഴിയുന്ന തടവുകാരും പുറത്തുള്ള അധോലോകവുമായുള്ള ബന്ധത്തിലെ കണ്ണിയായി പ്രവര്‍ത്തിച്ചു എന്നാണ് പോലീസ് പറയുന്നത്. കന്യാസ്ത്രീ എന്ന ആത്മീയ പരിവേഷം ഇവര്‍ ദുരുപയോഗപ്പെടുത്തി എന്നാണ് അവര്‍ ആരോപിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒരു കുറ്റവാളിയോട് അയാളുടെ കൂട്ടാളി ജയിലിന് പുറത്ത് നിന്ന് നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് കന്യാസ്ത്രീക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.
തടവുകാരനോട് കൂട്ടാളി പറഞ്ഞത് താങ്കള്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അത് സിസ്ററര്‍ അന്നാ ഡൊണേലിയോട് പറഞ്ഞാല്‍ മതിയെന്നും അവര്‍ നമ്മുടെ സ്വന്തം ആളാണ് എന്നുമായിരുന്നു. എന്നാല്‍ കന്യാസ്ത്രീയടെ അഭിഭാഷകന്‍ സംഭവത്തെ കുറിച്ച് ഇനിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്‍ദ്രാന്‍ഘേട്ട എന്നറിയപ്പെടുന്ന മാഫിയാ സംഘവുമായിട്ടാണ് കന്യാസ്ത്രീക്ക് ബന്ധമുണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. നാല് വര്‍ഷം മുമ്പാണ് ഈ അധോലോക സംഘം പ്രവര്‍ത്തനമാരംഭിച്ചത്. രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു.
ഇവരില്‍ നിന്ന് 1.8 മില്യണ്‍ യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ രാഷ്ട്രീയ നേതാക്കള്‍ ഇറ്റലിയിലെ ഭരണകക്ഷിയില്‍ പെട്ടവരാണ് എന്നും പറയപ്പെടുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. അനധികൃത പണമിടപാട്, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെയ്ക്കല്‍, മയക്ക്മരുന്ന് കച്ചവടം തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
ഇറ്റലിയിലെ ഒരു പിന്നോക്ക മേഖലയായ കലാബ്രിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍ദ്രാന്‍ഘേട്ട എന്ന അധോലോക സംഘത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഇറ്റലിയും കടന്ന് യൂറോപ്പിലാകെ വ്യാപിച്ചിരിക്കുകയാണ്.