- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് നാല് ദിവസം മുൻപ് ഉടുപ്പിനെ ചൊല്ലി കെയ്റ്റും മേഗനും തമ്മിൽ തർക്കിച്ചത് അകൽച്ചയുടെ തുടക്കമായി; ഡയാന മരിച്ചിട്ടും ഹാരി സംസാരിക്കാൻ ശ്രമിച്ചു; ഇരുവരും ബ്രിട്ടനിലേക്ക് മടങ്ങുകയുമില്ല രാജപദവി ഉപേക്ഷിക്കുകയുമില്ല
ലണ്ടൻ: വില്യം രാജകുമാരനെ പ്രകോപിപ്പിക്കുവാൻ തന്നെ അദ്ദേഹത്തിന്റെ മകളുടെ പേരും നേരിട്ട് പരാമർശിച്ചിരിക്കുകയാണ് ഹാരി തന്റെ ഓർമ്മക്കുറിപ്പുകളിൽ. മേഗനും കെയ്റ്റും തമ്മിലുള്ള കലഹത്തിന്റെ ആരംഭത്തെക്കുറിച്ച് എഴുതുന്നിടത്താണ് വില്യമിന്റെ മകൾ ഷാർലറ്റ് രാജകുമാരിയുടെ പേര് പരാമർശിച്ചിരിക്കുന്നത്. ഹാരിയുടെ വിവാഹത്തിന് മണവാട്ടിയുടെ തോഴി (ബ്രൈഡ്സ് മെയ്ഡ്) ആയി ഷർലറ്റ് ആയിരുന്നു. അന്ന് ഷാർലറ്റ് ധരിക്കേണ്ട വസ്ത്രത്തെ ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത് എന്ന് ഹാരി പറയുന്നു.
തന്റെ സഹോദര പത്നി കെയ്റ്റ് ആയിരുന്നു എല്ലാത്തിനും തുടക്കമിട്ടത് എന്ന് ഹാരി പറയുന്നു. അതിന്റെ ആഘാതത്തിൽ നിന്നും വിമുക്തയാകാൻ മേഗന് ഒരു ദിവസം മുഴുവനും എടുത്തു എന്നും ഹാരി പറയുന്നുണ്ട്. കെൻസിങ്ടൺ പലസിലുള്ള, മേഗന്റെ തയ്യൽക്കാരന്റെ സമീപം പോകുവാൻ കെയ്റ്റ് വിസമ്മതിച്ചു. വിവാഹത്തിന് നാല് ദിവസം മുൻപാണ് കെയ്റ്റിന്റെ ടെക്സ്റ്റ് സന്ദേശം മേഗന് ലഭിക്കുന്നത്, മണവാട്ടിയുടെ തോഴിമാർക്കുള്ള വസ്ത്രത്തിൽ ചില പ്ര്ശ്ങ്ങൾ ഉണ്ടെന്നും അതിൽ മാറ്റം വരുത്തണം എന്നതുമായിരുന്നു സന്ദേശം.
അന്ന് മേഗന്റെ പിതാവുമായുള്ള പ്രശ്നത്തിൽ മേഗൻ അസ്വസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ദിവസമായിരുന്നു മറുപടി നൽകിയത്. തയ്യൽക്കാരന്റെ അടുത്തേക്ക് പോകാം എന്നായിരുന്നു മേഗൻ അടുത്ത ദിവസം മറുപടി നൽകിയത്. ഷാർലറ്റിന്റെ വസ്ത്രം വളരെ വലുതായിരുന്നു എന്നും, വീട്ടിൽ അത് ധരിച്ചുനോക്കി ഷാർലറ്റ് കരഞ്ഞു എന്നും കെയ്റ്റ് പരാതിപ്പെട്ടതായും ഹാരി പറയുന്നു. മറ്റു ബ്രൈഡ്സ് മെയ്ഡുമാരുടെ അമ്മമാർ കുട്ടികളേയും കൊണ്ട് ടെയ്ലറുടെ അടുത്തെത്തിയിട്ടുണ്ടെന്നും ഷാർലറ്റുമായി കെയ്റ്റും വരണമെന്നും മേഗൻ അതിനു മറുപടി നൽകി.
എന്നാൽ വസ്ത്രം മുഴുവനുമായി മറ്റണമെന്നായിരുന്നു കെയ്റ്റിന്റെ ആവശ്യം. ത്ന്റെ വിവാഹവ്സ്ത്രങ്ങൾ ഡിസൈൻ ചെയ്ത വ്യക്തിയുമായി കെയ്റ്റ് അത് സംസാരിക്കുകയും അയാൾ അത് സമ്മതിക്കുകയും ചെയ്തു. ഈ തർക്കം മൂക്കുകയായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം കെയ്റ്റ് ഒരു പൂവും കാർഡുമായി ഖേദം പ്രകടിപ്പിക്കാൻ എത്തി എന്നും ഹാരി എഴുതുന്നു.
അമ്മയുടെ ആത്മാവുമായി സംസാരിക്കൻ ശ്രമിച്ചു
അമ്മയുടെ മരണം മാനസികമായി തന്നെ തളർത്തി എന്നാണ് ഹാരി പറയുന്നത്. അതുകൊണ്ടു തന്നെ താൻ അമ്മയുടെ ആത്മാവുമായി സംസാരിക്കാൺ ശ്ര്മിച്ചു. അത്മാവുമായി സ്ംസരിക്കാൻ കഴിയും എന്ന് അവകശപ്പെടുന്ന ഒരു സ്ത്രീയെ മാധ്യമമാക്കി കൊണ്ടായിരുന്നു ആത്മാവുമായി സംസാരിക്കാൻ ശ്രമിച്ചത്. 2020 ക്രിസ്ത്മസ് ദിനത്തിലായിരുന്നു അത് സംഭവിച്ചത്.
ക്രിസ്ത്മസ് സമ്മാനമായി എലിസബത്ത് രാജ്ഞിയുടെ മുഖം ആലേഖനം ചെയ്ത ഒരു ആഭരണമായിരുന്നു മേഗൻ ഹാരിക്ക് നൽകിയത്. അത് വീട്ടിൽ ഒരുക്കിയ ക്രിസ്ത്മസ് ട്രീയിൽ അലങ്കാരമായി തൂക്കിയിട്ടു. ഒടിക്കളിക്കുന്ന കുഞ്ഞ് ആർച്ചിയുടെ കൈതട്ടി അത് താഴെ വീഴുകയും പൊട്ടുകയും ചെയ്തു എന്ന് ഹാരി പറഞ്ഞു. പിന്നീ, അത്ഭുത ശക്തികൾ ഉണ്ടെന്ന് തന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു സ്ത്രീയുടെ അടുത്ത് പോവുകയായിരുന്നു എന്ന് ഹാരി പറഞ്ഞു. അവർക്ക് ചുറ്റും ഒരു ഊർജ്ജ വലയം ഉള്ളതായി തോന്നി എന്ന് ഹാരി പറയുന്നു. ഹാരിക്ക് ചുറ്റും അത്തരത്തിൽ ഒന്ന് രൂപപ്പെട്ടുവത്രെ. നിങ്ങളുടെ അമ്മ ഇപ്പോൾ നിങ്ങളുടെ കൂടെയുണ്ടെന്ന് ആ സ്ത്രീ പറഞ്ഞു.
ഉത്തരം തേടിയുള്ള അനേകം ചോദ്യങ്ങൾ ഹാരിക്ക് ഉണ്ട് എന്നറിയാമെങ്കിലും എപ്പോഴും അഭിമാനത്തോടേ, പിന്തുണയോടെ ഹാരിക്ക് ഒപ്പം ഉണ്ടെന്ന് മത്രം പറയുന്നു എന്ന് അത്മാവ് പറഞ്ഞതായി ആ സ്ത്രീ പറഞ്ഞു. അമ്മയുടെ ആത്മാവ് വന്നു എന്നതിന് തെളിവ് വേണമെന്ന് ഹാരി അവശ്യപ്പെട്ടപ്പോൾ ആ സ്ത്രീ പറഞ്ഞത്, ഒരു ആഭരണം, ക്രിസ്ത്മസ് ആഭ്രരണം , അമ്മയുടെയോ മുത്തശ്ശിയുടേയോ എന്നൊക്കെയാണ് അമ്മയുടേ അത്മവ് പറയുന്നത് എന്ന് അവർ പറഞ്ഞുവത്രെ.
ഇനിയൊരിക്കലും ബ്രിട്ടനിലേക്ക് മടങ്ങില്ല; ഡ്യുക്ക് പദവി ഒഴിയുകയുമില്ല
താനും മേഗനും ഇനിയൊരിക്കലും ബ്രിട്ടനിലേക്ക് മടങ്ങുകയില്ലെന്ന് ഹാരി തീർത്തു പറയുന്നു. പുസ്തക പ്രകാശനത്തിന്റെ മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ഹാരി വ്യക്തമാക്കീയത്. മറ്റൊരു അഭിമുഖത്തിൽ, രാജകുടുംബത്തിനെതിരെ ഇത്രയും വിരോധം പുലർത്തുമ്പോൾ ഡ്യുക്ക് പദവി എന്തുകൊണ്ട് ഉപേക്ഷിക്കുന്നില്ല എന്ന ചോദ്യത്തിന് അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്നായിരുന്നു ഹാരിയുടെ മറുചോദ്യം.
ബ്രിട്ടനിൽ ഹാരിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്തായിരുന്നു ഇങ്ങനെ ഒരു ചോദ്യം. ഏറ്റവും അടുത്ത് യൂഗവ് നടത്തിയ അഭിപ്രായ സർവേയിൽ ഹാരിയുടെ ജനപ്രീതി മൈനസ് 38 ആയി കുറഞ്ഞിരുന്നു. അതായത്, സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേരും ഹാരിയെ കുറിച്ച് നെഗറ്റീവ് അഭിപ്രായം ഉള്ളവരാണെന്നർത്ഥം. എക്കാലവും ഹാരിക്ക് പിന്തുണ നൽകിയിരുന്ന 18-34 പ്രായക്കാരുടെ ഇടയിൽ പോലും ഹാരിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് സർവേഫലം പറയുന്നത്.
മറുനാടന് ഡെസ്ക്