- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലെത്തിയ വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി; വാഹനം പഞ്ചറായത് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുലർച്ചെ
കണ്ണൂർ: ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുമായി വ്യാഴാഴ്ച പുലർച്ചെ കേരളത്തിലേക്കു വന്ന അന്വേഷണസംഘത്തിന്റെ വാഹനം പഞ്ചറായി. കണ്ണൂർ കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുലർച്ചെയാണ് വാഹനം പഞ്ചറായത്. ടയർ പഞ്ചറായതിന് പിന്നാലെ ഏകദേശം ഒരു മണിക്കൂറോളം വാഹനം വഴിയിൽക്കിടന്നു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂർ മമ്മാക്കുന്നിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണറിന്റെ പിറകിലെ ടയർ പഞ്ചറായത്.
ഇതോടെ മറ്റൊരു വാഹനം എത്തിച്ച് അതിലേക്ക് പ്രതിയെ മാറ്റാനും കോഴിക്കോട്ടേക്ക് യാത്ര തുടരാനുമുള്ള നീക്കം അന്വേഷണസംഘം നടത്തി. എന്നാൽ അതിനായി എത്തിച്ച സ്വകാര്യവാഹനത്തിനും സാങ്കേതിക തകരാർ നേരിട്ടതോടെ ആ നീക്കവും ഉപേക്ഷിച്ചു. ഇതോടെ ഏകദേശം ഒരുമണിക്കൂർ വഴിയിൽ കിടന്നു ശേഷം ഒരു വാഗണർ കാർ എത്തിക്കുകയും ഷാരൂഖുമായി അന്വേഷണസംഘം കോഴിക്കോട്ടേക്ക് യാത്ര തുടരുകയും ചെയ്തു. പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാൻ മറ്റ് അകമ്പടി വാഹനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല.
പഞ്ചറായ വാഹനത്തിന്റെ പിന്നിലെ സീറ്റിലായിരുന്നു ഷാരൂഖ് ഉണ്ടായിരുന്നത്. വെള്ളത്തോർത്തുകൊണ്ട് മുഖംമറച്ച് സീറ്റിൽ കിടക്കുകയായിരുന്നു. പ്രമാദമായ കേസിലെ പ്രതിയുമായി എത്തിയ വാഹനം ആണെന്ന് അറിഞ്ഞതോടെ ആളുകൾ വാഹനത്തിന് ചുറ്റും കൂടിയിരുന്നു. ഡൽഹി സ്വദേശിയായ ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. രത്‌നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്‌മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്. മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതിയുമായി കേരളത്തിലെത്തിയ ശേഷമാണ് വാഹനം കണ്ണൂരിന് സമീപം പഞ്ചറായത്.
ഷാരൂഖിനെ കോഴിക്കോട്ട് എത്തിച്ച ശേഷം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ എത്തിയപ്പോൾ ഇന്നോവാ കാറിൽനിന്ന് ഫോർച്യൂണർ കാറിലേക്ക് ഷാരൂഖിനെ മാറ്റിയിരുന്നു. ഈ കാറാണ് കണ്ണൂരിൽവെച്ച് പഞ്ചറാകുന്നത്. കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി ഒൻപതരയ്ക്കായിരുന്നു തീവണ്ടിയിൽ തീവെപ്പുണ്ടായത്. ആക്രമണം നടത്തിയതിന് പിന്നാലെ ട്രെയിൻ മാർഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് പിടികൂടാൻ സാധിച്ചത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ചായിരുന്നു ഇയാളെ മഹാരാഷ്ട്ര എ.ടി.എസ്. അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയാണ് ഷാരൂഖ്.
റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോൺ എന്നിവയിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ട്രെയിനിൽവെച്ച് പ്രതിയെ കണ്ട ദൃക്‌സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു.