- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ദുരനുഭവം; യുവ നടനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് സോണിയ മല്‍ഹാര്‍
കൊച്ചി: യുവ നടനെതിരെയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു സോണിയ മല്‍ഹാര്‍. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് […]
കൊച്ചി: യുവ നടനെതിരെയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു സോണിയ മല്‍ഹാര്‍. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും സോണിയ മല്‍ഹാര്‍ ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു ദുരനുഭവം ഉണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റില്‍ പോയി തിരികെവരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കയറിപിടിക്കുകയായിരുന്നു. വളരേയേറെ ആരാധിച്ചിരുന്നു ഒരു നടനായിരുന്നു അദ്ദേഹം. അങ്ങനേയുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായപ്പോള്‍ പേടിച്ചു പോയെന്നും സോണിയ വ്യക്തമാക്കുന്നു.
പെട്ടെന്നുള്ള പെരുമാറ്റത്തില്‍ ഞെട്ടലുണ്ടാക്കിയെങ്കിലും അയാളെ തള്ളിമാറ്റിയ ശേഷം എന്തിനാണിങ്ങനെ ചോദ്യം ചെയ്തതെന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാള്‍ മറുപടി പറഞ്ഞ്. സിനിമയില്‍ ഒരുപാട് അവസരം തരാമെന്നും പറഞ്ഞിരുന്നു.
പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരി. നടന്റെ കുടുംബത്തെ ആലോചിച്ച് മാത്രം പേര് വെളിപ്പെടുത്തുന്നില്ല. അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതുകൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായി. സിനിമയില്‍ മദ്യവും മയക്കുമരുന്നും ഉണ്ട്. തനിക്കിപ്പോള്‍ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ല. സോണിയ മല്‍ഹാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അച്ഛനായി സുഖമായി ജീവിക്കുന്നു. ഈ വിഷയം അറിഞ്ഞ് അവര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാകരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാന്‍ പറ്റില്ലെന്നുതോന്നി. ഒരാളെ പെര്മിഷന് ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിന്റെയും പുറത്താണ് അഭിനയിക്കാന്‍ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.