- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ണ്ണാടകയില്‍ അര്‍ജ്ജുനെ നഷ്ടമായതു പോലെ ഒരു ദുരന്തം കുലാലംപൂരിലും; മാലിന്യ കുഴിയില്‍ വീണ ഇന്ത്യന്‍ വംശജയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു
ഇന്ത്യയില്‍ നിന്നെത്തി സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സീവേജ് ലൈനിന്റെ മുകളിലെ മണ്ണിടിഞ്ഞ് അടിയിലായ ഇന്ത്യന്‍ വംശജയായ സ്ത്രീക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഡൈവര്‍മാരെ ഇപ്പോള്‍ നിയോഗിക്കുന്നത് അത്യന്തം അപകടകരമായ കാര്യമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ ആക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലി എന്ന 48 കാരിക്കായി 110 രക്ഷാ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം ഒരാഴ്ചയായി തിരച്ചില്‍ തുടങ്ങിയിട്ട്. തിരച്ചില്‍ തുടങ്ങി പതിനേഴാം പണിക്കൂറില്‍ അവരുടെ ചെരുപ്പുകള്‍ കണ്ടെത്താനായി എന്നതല്ലാതെ, പ്രവര്‍ത്തനം തെല്ലും മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ […]
ഇന്ത്യയില്‍ നിന്നെത്തി സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സീവേജ് ലൈനിന്റെ മുകളിലെ മണ്ണിടിഞ്ഞ് അടിയിലായ ഇന്ത്യന്‍ വംശജയായ സ്ത്രീക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഡൈവര്‍മാരെ ഇപ്പോള്‍ നിയോഗിക്കുന്നത് അത്യന്തം അപകടകരമായ കാര്യമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ ആക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലി എന്ന 48 കാരിക്കായി 110 രക്ഷാ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം ഒരാഴ്ചയായി തിരച്ചില്‍ തുടങ്ങിയിട്ട്. തിരച്ചില്‍ തുടങ്ങി പതിനേഴാം പണിക്കൂറില്‍ അവരുടെ ചെരുപ്പുകള്‍ കണ്ടെത്താനായി എന്നതല്ലാതെ, പ്രവര്‍ത്തനം തെല്ലും മുന്നോട്ട് പോയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് മുങ്ങല്‍ വിദഗ്ധര്‍ സീവേജ് ലൈനിലേക്ക് ഇറങ്ങിയെങ്കിലും, ശക്തമായ ഒഴുക്കും, മാലിന്യാവശിഷ്ടങ്ങളുടെ കൂനകളും തിരച്ചിലിന് തടസ്സം സൃഷ്ടിച്ചതിനാല്‍ അത് നിര്‍ത്തിവയ്ക്കേണ്ടി വന്നതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് അറിയിച്ചു. കോണ്‍ക്രീറ്റ് കട്ടകള്‍ പോലെ ശക്തമായി കട്ടിപിട്ടിച്ചിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ തിരച്ചില്‍ അസാധ്യമാണെന്ന് മാത്രമല്ല, അതിന് തുനിയുന്നവരുടെ ജീവനും അപകടത്തിലാക്കിയേക്കാം എന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം മൊഹമ്മദ് പറഞ്ഞത്.
കനത്ത മഴ നിലയ്ക്കാത്തതിനാല്‍, സീവേജ് ലൈനില്‍ അതിശക്തമായ കുത്തൊഴുക്കാണ്. ഇതും തിരച്ചിലിനെ തടസ്സപ്പെടുത്തുന്നു. ലൈനിനകത്ത് പൂര്‍ണ്ണ അന്ധകാരമാണെന്നത് മറ്റൊരു തടസ്സവും. കുലാലംപൂര്‍ സന്ദര്‍ശനത്തിനായി കുടുംബ സമേതം എത്തിയതായിരുന്നു ഈ ആന്ധ്രാ സ്വദേശിനി. അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോകുന്ന വഴിയിലായിരുന്നു ഇവര്‍ മണ്ണീടിഞ്ഞ് സീവേജ് ലൈനിനകത്തേക്ക് വീണത്.
സംഭവം നടന്ന ഉടന്‍ തന്നെ, മണ്ണിടിഞ്ഞ്കുഴിയായ ഭാഗത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങള്‍ കുഴിച്ച്, പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും റോബോട്ടിക് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങിയിരുന്നു. ലൈനിനകത്തെ മാലിന്യ കൂമ്പാരങ്ങള്‍ തകര്‍ക്കാനും ശ്രമങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്ച ഒരു ഗ്രൗണ്ട് പിനട്രേറ്റിംഗ് റഡാറും തിരച്ചിലിനുപയോഗിച്ചു. ഈ സംഭവം നടന്ന് രണ്ടാം ദിവസം ഇവിടെ നിന്നും 50 മീറ്റര്‍ മാറി മറ്റൊരിടത്തും മണ്ണിടിഞ്ഞ് വലിയ കുഴി പ്രത്യക്ഷപ്പെട്ടിരുന്നു.
വിജയലക്ഷ്മിയ്ക്കൊപ്പം എത്തിയ കുടുംബാംഗങ്ങളുടെ വിസ കാലാവധി മലേഷ്യന്‍ സര്‍ക്കാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്. ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആയിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നത്. ഈ കുടുംബത്തോടുള്ള ആദര സൂചകമായി കുലാലംപൂര്‍ സിറ്റി ഹാളില്‍ നടക്കാന്‍ ഇരുന്ന ദേശീയ ദിന ആഘോഷങ്ങള്‍ റദ്ദ് ചെയ്തിട്ടുമുണ്ട്.