- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകവലി ഇല്ല..; മദ്യപിക്കുന്നത് വല്ലപ്പോഴും; പിന്തുടരുന്നത് നല്ല ഭക്ഷണ ശൈലി; അലർജി പ്രശ്നങ്ങൾ ചെറുതായിട്ട് മാത്രം; എന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട..; ട്രംപിന്റെ 'വാ' അടപ്പിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല ഹാരിസ്; കമല റോക്ക്ഡ് ട്രംപ് ഷോക്ക്ഡ് എന്ന് ജനങ്ങൾ...!
ന്യൂയോർക്ക്: വലിയൊരു തെരഞ്ഞെടുപ്പ് അംഗത്തിനായിട്ടാണ് അമേരിക്ക ഒരുങ്ങുന്നത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസുമാണ് നേർക്കുനേർ വരുന്നത്. വാർദ്ധക്യത്തിന്റെ ക്ഷീണതയും രോഗാവസ്ഥയും കാരണം ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്നും നേരെത്തെ പിന്മാറിയിരുന്നു.
അടുത്ത ജനുവരി 20 ന് അമേരിക്ക ഇനി ആര് ഭരിക്കുമെന്ന് അറിയാൻ സാധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി റാലികളാണ് അമേരിക്കയിൽ ഉടനീളം നടക്കുന്നത്. ഇരുവരും തമ്മിൽ തമ്മിൽ വിമർശനങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രകടനം ആവേശത്തിലാക്കുന്നു.
ഇപ്പോഴിതാ ട്രംപ് ഉന്നയിച്ച് വലിയൊരു വിമർശനത്തിന് മറുപടിയുമായി കമല ഹാരിസ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രംപ് കമലയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് രൂക്ഷ വിമർശനം നടത്തിയിരുന്നു. കമലയുടെ ആരോഗ്യസ്ഥിതി മോശം ആണെന്നും തെരഞ്ഞെടുപ്പിന് നിൽക്കാൻ യോഗ്യത ഇല്ലെന്നും അദ്ദേഹം നേരെത്തെ തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ അതിനൊരു 'ഫുൾ സ്റ്റോപ്പ്' ഇട്ടിരിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ്.
തന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ രൂക്ഷ വിമർശനത്തിന് തെളിവടക്കമുള്ള മറുപടിയായിട്ടുമാണ് കമല ഹാരിസ് എത്തിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലെ പരിശോധനാ റിപ്പോർട്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് പുറത്ത് വിട്ടിരിക്കുന്നത്. ഉന്നത പദവി വഹിക്കാനുള്ള ആരോഗ്യം കമല ഹാരിസിനുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വിട്ടിട്ടുള്ളത്.
'തിരക്കുകൾക്കിടയിലും നല്ല രീതിയിലുള്ള ഭക്ഷണ ശൈലിയാണ് കമല ഹാരിസ് പിന്തുടരുന്നതെന്നും വല്ലപ്പോഴുമുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും പുകവലിക്കാറില്ലെന്നും നിയന്ത്രിതമായ രീതിയിലുള്ള മദ്യപാനം മാത്രമാണ് കമല'യ്ക്കുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതോടെ മൗനം പാലിച്ചിരിക്കുകയാണ് ട്രംപ്. വലിയ പദവി വഹിക്കാനും ചുമതലകൾ ചെയ്യാനുമുള്ള ശാരീരിക മാനസിക ആരോഗ്യം 59കാരിയായ കമലയ്ക്ക് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് കമല ഹാരിസിനെതിരെ ഉന്നയിച്ചിരുന്നത്.
തൊട്ടുപിന്നാലെ ട്രംപിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്നാണ് നിലവിൽ ഡെമോക്രാറ്റിക് പക്ഷം ട്രംപിനോട് ചോദിക്കുന്നത്. ഇന്നലെയാണ് കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത്. അലർജി കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഇമ്യൂണോ തെറാപ്പിക്ക് വിധേയയാവുന്നയാളാണ് കമല. ശക്തമായ പോരാട്ടമാണ് കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാഴ്ച വയ്ക്കുന്നത്. 2018ലാണ് നേരത്തെ ട്രംപിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത്.