ഡൽഹി: നമ്മുടെ രാജ്യത്ത് കുറച്ച് ദിവസങ്ങളായി ആകാശത്ത് വലിയ ആശങ്കയാണ് നേരിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 19 ബോംബ് ഭീഷണികളാണ് ആകാശത്ത് നമ്മുടെ എയർലൈനുകൾ നേരിട്ടത്. ഇതിനെക്കുറിച്ചുള്ള നിഗുഢതകളും വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിമാനങ്ങളിൽ ബോംബ് ഭീഷണികൾ ഉയരുന്നത് സാധാരണമാണ്.

പക്ഷെ ദിവസേന ഇതൊരു തുടർക്കഥയാകുന്നത് അത്ര സാധാരണ കാര്യമായി എടുക്കാൻ സാധിക്കില്ല. അത് ജീവന് തന്നെ ഭീക്ഷണിയാണ് സുരക്ഷയും വർധിപ്പിക്കണം.

പത്തൊൻമ്പത് ബോംബ് ഭീഷണികളാണ് ഇന്ത്യയിലെ എയർലൈനുകൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നേരിട്ടത്. എയർ ഇന്ത്യയും മൂന്ന് സ്വകാര്യ എയർലൈനുകളും ഈ പട്ടികയിൽ ഉൾപ്പെടും. ബോംബ് ഭീഷണികൾ വരുന്നത് സാധാരണമാണ്. എന്നാൽ ദിവസേന ഇതൊരു തുടർക്കഥയാകുന്നത് അത്ര സാധാരണമല്ല.

അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനങ്ങളിലൊന്നായ എയർ ഇന്ത്യയ്ക്ക് മാത്രം കഴിഞ്ഞ തിങ്കളാഴ്ച മുതൽ 12ൽ കൂടുതൽ ബോംബ് ഭീഷണികളാണ് നേരിട്ടത്. പക്ഷെ ഇതുവരെ വന്നിട്ടുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞു.

ഇപ്പോൾ ഇതിന്റെയെല്ലാം സംശയം നിഴലിക്കുന്നത് രാജ്യത്തെ സിഖ് വിഘടനവാദികളിലാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്ന സാഹചര്യത്തിൽ ഇത്തരം ബോംബ് ഭീഷണികൾ എത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട് . അതുപോലെ, ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യോമയാന ദുരന്തത്തിന്റെ ചരിത്രം നമ്മുടെ മുൻപിൽ നിൽക്കുകയാണ്.

'എംപറർ കനിഷ്‌ക' പൊട്ടിത്തെറിയും ടോക്കിയോ വിമാനത്താവളത്തിലെ പൊട്ടിത്തെറിയും

1985 ജൂൺ 23 എന്നും ഒരു കറുത്ത ദിനമാണ്. അന്നായിരുന്നു കാനഡയിലെ മോൺട്രിയലിൽ നിന്നുള്ള മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 'എംപറർ കനിഷ്‌ക' എന്ന ബോയിംഗ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ബോംബ് സ്‌ഫോടനത്തിൽ തകർന്നുവീണത്. വിമാനത്തിൽ 307 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

കൊല്ലപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർ. കാനഡയിലെ നാളിതുവരെയായുള്ള ഏറ്റവും വലിയ വ്യോമയാന ദുരന്തം. കനേഡിയൻ സുരക്ഷ ഏജൻസികൾക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ ഭീകരാക്രമണത്തിന് കാരണമെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു.

അന്നത്തെ ദിവസം തന്നെ ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഈ ബോംബ് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തെ ലക്ഷ്യം വച്ചായിരിക്കാമെന്ന നിഗമനത്തിലേക്ക് പിന്നീട് എത്തി. ഇതോടെയാണ് 'എംപറർ കനിഷ്‌ക'യും ബോംബ് സ്‌ഫോടനത്തിലാണ് തകർന്നതെന്ന് വ്യക്തമായത്. സ്‌ഫോടനത്തെക്കുറിച്ച് പിന്നീട് നടത്തിയ അന്വേഷണങ്ങളെല്ലാം ഒടുവിൽ എത്തിച്ചേർന്നത് സിഖ് വിഘടനവാദികളിലേക്കായിരുന്നു.

ഇന്ത്യ- കാനഡ അന്നത്തെ ബന്ധവും ഇപ്പോഴത്തെ ബന്ധവും


അന്ന് 1984 ജൂണിൽ ഖാലിസ്താൻ വാദികൾ ശക്തിപ്രാപിച്ച സമയത്ത് സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ഭിന്ദ്രൻവാലയെയും അനുയായികളെയും അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കടന്നുകയറി വധിച്ചതിലെ പ്രതികാരമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഒടുവിൽ കണ്ടെത്തി. അന്നത്തെ സൈനിക നടപടി സിഖ് വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അതിനുശേഷം, ഖാലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ ഏറെക്കുറെയൊക്കെ ഇല്ലാതെയായി, പക്ഷെ കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സിഖ് വിഭാഗങ്ങൾക്കിടയിൽ ശക്തമായ പിന്തുണ വിഘടനവാദികൾക്കിടയിൽ ഉണ്ടായിരിന്നു.

1985ലെ സ്‌ഫോടനങ്ങളിൽ നിരവധി പേർ കുറ്റാരോപിതനാണെങ്കിലും ഒരാൾ മാത്രമാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷ് കനേഡിയൻ ഇലക്ട്രീഷ്യനായ ഇന്ദർജിത് സിംഗ് റിയാത്ത്. ഇയാൾ 1991 നും 2016 നും ഇടയിൽ കാനഡയിലും യുകെയിലും ശിക്ഷ അനുഭവിക്കുകയും ചെയ്തു.

കനേഡിയൻ സിഖ് വിഘടനവാദി നേതാവ് തൽവീന്ദർ സിംഗ് പർമറിനെ റിയാത്തിനൊപ്പം വിചാരണ ചെയ്തുവെങ്കിലും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സാധിക്കാത്തത് മൂലം പിന്നീട് വിട്ടയക്കുകയായിരുന്നു.

ശേഷം കാലങ്ങൾക്കിപ്പുറം വന്നപ്പോൾ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ച ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. കാനഡ ഇത് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ,ഡൽഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ-കാനഡ ബന്ധം വീണ്ടും പിളർപ്പിലേക്ക് നീങ്ങി.

അതുപ്പോലെ ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് രഹസ്യ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കമ്മിഷണർ ആരോപിച്ചു. ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന ഇടപെടലുകൾ കാനഡയിലെ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും പോലീസ് കമ്മിഷണർ വ്യക്തമാക്കി.

ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് ഇന്ത്യ പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരാണ് പുറത്തായ മറ്റുദ്യോഗസ്ഥർ. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെടുത്തി ഹൈക്കമ്മിഷണറുടെ അടക്കം പേരുകൾ പരാമർശിച്ചുകൊണ്ട് കാനഡയിൽ നിന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കത്ത് ലഭിതോടെയാണ് ബന്ധം വഷളാവുകയും ചെയ്തു.