മ്മള്‍ എല്ലാവരും തന്നെ ജീവിതത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ പബ്ലിക്ക് ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം ഫള്ഷ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളാണ് ഇപ്പോള്‍ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫ്ളഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് ക്ലോസറ്റിന്റെ മൂടി നിര്‍ബന്ധമായും അടച്ചു വെയ്ക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇല്ലെങ്കില്‍ നിങ്ങള്‍ നിത്യരോഗിയാകും എന്നാണ് മുന്നറിയിപ്പ്. മൂടി അടച്ചിട്ടതിന് ശേഷം ഫ്ളെഷ് ചെയ്താലും അപകട സാധ്യത കുറവല്ല എന്നാണ് നമ്മള്‍ മനസിലാക്കേണ്ട കാര്യം. ഓരോ തവണയും ഫ്ളഷ് ചെയ്യുമ്പോള്‍ ശക്തമായ തോതില്‍ വെള്ളം തെറിക്കുമ്പോള്‍ ആ വെള്ളത്തുള്ളികളില്‍ രോഗാണുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന കാര്യം നമ്മള്‍ പലരും ഓര്‍ക്കാറില്ല. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. ഫ്ളഷ് ചെയ്യുന്നത് ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പരിശോധന നടത്തിയത്.

നമ്മള്‍ ഒരു പബ്ലിക്ക് ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം നമുക്ക് തൊട്ട് മുമ്പ് ടോയ്ലറ്റ് ഉപയോഗിച്ച വ്യക്തി ഏതെങ്കിലും പകര്‍ച്ചാരോഗം ഉള്ള വ്യക്തി ആണെങ്കില്‍ ആ രോഗത്തിന്റെ അണുക്കള്‍ ക്ലോസറ്റില്‍ തങ്ങി നില്‍ക്കും. പിന്നീട് നമ്മള്‍ ക്ലോസറ്റ് അടച്ചു വെയ്ക്കാത ഫ്ളഷ് ചെയ്യുമ്പോള്‍ അവിടെ തങ്ങിയിരിക്കുന്ന രോഗാണുക്കള്‍ നമ്മളുടെ ശരീരത്തിലേക്ക് എളുപ്പത്തില്‍ പകരാനാണ് സാധ്യത എന്നാണ് ഗവേഷകര്‍ പറയുന്നത്. കോവിഡ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഇപ്പോഴും മാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുളള മുന്‍കരുതല്‍ അവശ്യമാണെന്നാണ് കരുതപ്പെടുന്നത്.

യൂറോപ്യന്‍ ക്ലോസറ്റിന്റെ സീറ്റും അടപ്പുമാണ് ഏറ്റവുമധികം അണുക്കള്‍ തങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍. പബ്ലിക്ക് ടോയ്ലറ്റുകളുടെ നിലത്തും ചുവരിലും എല്ലാം ഇത്തരത്തില്‍ രോഗാണുക്കള്‍ കാണുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അടപ്പ് ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ചിട്ട് അണിനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് അണുബാധയില്‍ നിന്ന് രക്ഷപ്പെടാനുളള എളുപ്പമാര്‍ഗ്ഗം. തുടര്‍ന്ന് കൈ നന്നായി സോപ്പിട്ട് കഴുകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.