- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ കൗതുകം ഉണർത്തി കനത്ത മഞ്ഞുവീഴ്ച; ഇത് ചരിത്രത്തിലാദ്യം; മനോഹര ദൃശ്യം പകർത്താൻ തിക്കുംതിരക്കും കൂട്ടി സഞ്ചാരികൾ; ചൂട് കാറ്റ് വീശിയടുത്ത് ഇന്ന് തണുത്തകാറ്റ്; ഭൂമി സ്വർഗമാകുന്ന അപൂർവ കാഴ്ച; കാലാവസ്ഥ വ്യതിയാനം അത്ഭുതമാകുമ്പോൾ...!
സൗദി: നമ്മുടെ ലോകം ഇപ്പോൾ കടുത്ത കാലാവസ്ഥ വ്യതിയാനത്തിലാണ് സഞ്ചരിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ കൊണ്ട് ഭൂമി ഇപ്പോൾ പാതി നശിച്ച അവസ്ഥയിലാണ്. അതിനൊക്കെ ഉദാഹരണമാണ് കാലം തെറ്റി വരുന്ന കാലവർഷവും, വെള്ളപ്പൊക്ക ദുരന്തങ്ങളും എല്ലാം. അതുപ്പോലെ ഭൂമിയിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും ശാസ്ത്രലോകവും ഇപ്പോൾ നീരിക്ഷിക്കുകയാണ്.
ഭൂമിയുടെ മഞ്ഞ് ലോകമായ അന്റാർട്ടിക്കയിൽ പച്ചപ്പ് കണ്ടെത്തിയതും. മനുഷ്യന്റെ പ്രവർത്തികൾ കൊണ്ട് ആമസോൺ മഴക്കാടുകൾ ഡ്രൈ ലാൻഡ് ആകുന്നതും.എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം വന്നതും. ഇതെല്ലാം ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഉദാഹരണങ്ങളാണ്. ഈ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ചിലതൊക്കെ മനുഷ്യന്റെ കണ്ണുകളിൽ അത്ഭുതമാകുന്നു. അവർ അത് കണ്ട് ആസ്വദിക്കും. അങ്ങനെ ഒരു പ്രതിഭാസമാണ് ഇപ്പോൾ സൗദിയിൽ സംഭവിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ ചൂട് കാറ്റ് അടിച്ചിരുന്ന മരുഭൂമികളില്‍ ഇപ്പോൾ മഞ്ഞുപെയ്യുകയാണ്. അല്‍-ജൗഫ് പ്രവിശ്യയിലെ മണലാരണ്യങ്ങളില്‍ മഞ്ഞുവീണുകിടക്കുന്ന മനോഹരവും അദ്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടാക്കുന്നത്.
ഇപ്പോൾ ഇവിടെ സഞ്ചാരികളുടെ കുത്തൊഴുക്ക് ആണ്. ഇതിന് കാരണമായി യുഎഇ കാലാവസ്ഥാ കേന്ദ്രം പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കാണുന്ന മഞ്ഞുവീഴ്ചയെന്ന് അവർ പറയുന്നത്.
അറബിക്കടലില്‍ ഓമാന്‍ വരെയുള്ള ഭാഗങ്ങളിലുള്ള മാറുന്ന കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കാരണമാണ് സൗദിയിലും ഇപ്പോൾ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. തദ്ദേശീയ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത കാലാവസ്ഥാ വ്യതിയാനം ആയതുകൊണ്ടുതന്നെ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മഴവെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാൽ താഴ്‌വരകളില്‍ നിന്നും മാറിനില്‍ക്കണമെന്നും വെള്ളക്കെട്ടുകളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഹായില്‍. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍, ജിസാന്‍ മേഖല, കിഴക്കന്‍ പ്രവിശ്യയിലും അല്‍-ബഹ, മദീന, ഖാസിം, നജ്‌റാന്‍ മേഖലകളിലും മഴമുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്.
സൗദിയിലെ വടക്കന്‍ പര്‍വത നിരകളില്‍ നേരത്തെയും മഞ്ഞിവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും അല്‍-ജൗഫ് പ്രദേശത്തെ മരുഭൂമികളില്‍ മഞ്ഞുവീഴുന്നത് ഇതാദ്യമാണ്. 2012 മുതല്‍ സൗദി അറേബ്യയിലെ മഞ്ഞുവീഴ്ചയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ മഞ്ഞ് വീഴ്ച്ച ജനങ്ങൾക്ക് ഒരു അത്ഭുതം ആവുകയാണ്.