മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ വലിയ നാശനഷ്ടങ്ങളാണ് ഇരുരാജ്യങ്ങൾക്കും ഉണ്ടായിരിക്കുന്നത്. ഇതോടെ യുദ്ധം എങ്ങനെയൊക്കെയാണ് ഒരു മനുഷ്യനെ ബാധിക്കുക എന്ന കാര്യവും ലോകത്തിന് മനസിലായി. അതുപോലെ സാമ്പത്തികമായും സാമൂഹികവുമായി പല നഷ്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ വഴി സംഭവിക്കുന്നു.

യുദ്ധത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കും എന്നതിന് അപ്പുറം ഒന്നും അറിയാത്ത മനുഷ്യ ജീവനുകൾ കൂടി ഇരയാകുന്നതാണ് വലിയ പ്രശ്‌നം. അതാണ് ചിലർ പറയുന്നത് യുദ്ധം കൊണ്ട് ഒന്നും നേടാൻ സാധിക്കില്ല എന്ന്. ഇപ്പോഴിതാ ആശങ്കാജനകമാംവിധം ജനസംഖ്യയില്‍ കുറവുവന്നതോടെ ജനങ്ങളെ റഷ്യൻ സര്‍ക്കാര്‍ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനുവേണ്ടി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ഒരുങ്ങുന്നതായിയാണ് റിപ്പോർട്ടുകൾ.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നി മേഖലകൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയന്‍വുമണുമായ 'നിന ഒസ്ടാനിന' 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 68-കാരിയായ നിന ഈ ആശയത്തോട് അനുകൂലമായ സമീപനമാണ് മുന്നോട്ടുവെക്കുന്നതെന്നും വിവരങ്ങൾ ഉണ്ട്.

യുക്രൈനുമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി യുദ്ധം തുടരുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി വലിയൊരു വിഭാഗം ജനസംഖ്യയമാണ് റഷ്യക്ക് നഷ്ട്ടമായിരിക്കുന്നത്.

സുസ്ഥിരമായ ജനസംഘ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതായുള്ള കണക്കുകള്‍ നേരത്തെ പുറത്തുവരുകയും ചെയ്തു. ഇതിനുപിന്നാലെ ജനങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വര്‍ധിപ്പിക്കണമെന്നും ജനസംഖ്യ കൂട്ടുന്നതിനായി പ്രവര്‍ത്തിക്കണമെന്നും പുടിൻ നിര്‍ദേശിച്ചതായും വിവരങ്ങൾ ഉണ്ട്.