ലണ്ടൻ: വീട്ടിലെ വളർത്തുമൃഗങ്ങളെ താലോലിക്കാനും കളിപ്പിക്കാനും അവയോടൊപ്പം സമയം ചെലവിടാനും നമുക്ക് എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്. കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള അവയുടെ പെരുമാറ്റം ആരെയും ആകർഷിക്കും. പൊതുവെ വീടുകളിൽ നായ്കുട്ടികളെയും പൂച്ചകളെയും ആണ് വളർത്തുന്നത്. പക്ഷെ ഈ സ്ഥാനത്ത് സിംഹകുഞ്ഞുങ്ങൾ ആണെങ്കിൽ എങ്ങനെ ഇരിക്കും. അങ്ങനെ ഒരു സംഭവം ആണ് ലണ്ടനിൽ നടന്നിരിക്കുന്നത്.

സിംഹക്കുഞ്ഞുങ്ങളെ താലോലിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിന്നാലെ സോഷ്യൽ ലോകത്ത് ഇപ്പോൾ പൊരിഞ്ഞ ചർച്ച. കൂടെ സിംഹകുഞ്ഞുങ്ങളുടെ അതിജീവനകഥയും. വീഡിയോ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുന്നത് ഫ്രയ എന്ന യുവതിയാണ്. ഒരു ബ്രിട്ടീഷ് കൺസർവേഷനിസ്റ്റാണ് ഫ്രേയ അസ്പിനാൽ. അവർ രക്ഷപ്പെടുത്തിയ നാല് സിംഹക്കുഞ്ഞുങ്ങളാണ് അവർക്കൊപ്പം വീഡിയോയിൽ ഉള്ളത്.

വീഡിയോയിൽ വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും പോലെ ഒക്കെപ്പോലെ ഫ്രേയക്കൊപ്പം കിടക്കയിൽ നാല് സിംഹക്കുഞ്ഞുങ്ങളെ കാണാം. അവയെ അവൾ ലാളിക്കുന്നുണ്ട്. അവയും തിരിച്ച് കെട്ടിപ്പിടിച്ചും മുത്തം നൽകിയും ഒക്കെ സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.

ശേഷം യുവതി ഇവരുടെ അതിജീവന കഥയും വ്യക്തമായി പറയുന്നുണ്ട്. 'ഏതാനും മാസങ്ങൾക്കു മുമ്പ് ദയാവധത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ നാല് സിംഹക്കുഞ്ഞുങ്ങളെ ഞങ്ങൾ രക്ഷിച്ചത്. ലാഭത്തിനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഒരാളുടെ അടുത്താണ് അവ ജനിച്ചത്, ഞങ്ങൾക്ക് സഹായിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടി ഒരാള്‍ ഞങ്ങളെ സമീപിച്ചു. മണിക്കൂറുകൾക്കകം തന്നെ ഇടപെട്ട് അവരെ രക്ഷപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു.' യുവതി കുറിച്ചു.

'പിന്നീട് ഞാൻ അവയെ വളര്‍ത്താനുള്ള യാത്ര തുടങ്ങി, അവയോടൊപ്പം ഉറങ്ങുകയും ഒരു അമ്മയെപ്പോലെ അവരെ വളർത്തുകയും ചെയ്തു. മുമ്പ് ഞങ്ങൾ രക്ഷപ്പെടുത്തി വളർത്തിക്കൊണ്ടുവന്ന മറ്റ് സിംഹങ്ങളെ അയച്ചതുപോലെ അവയെ ആഫ്രിക്കയിലേക്ക് അയയ്ക്കാനാണ് ഞങ്ങളുടെ പദ്ധതി' എന്നാണ് ഫ്രേയ കുറിക്കുന്നു.

സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'വിശ്വസിക്കാനാവുന്നില്ല' എന്നായിരുന്നു മിക്കവരും പറഞ്ഞിരിക്കുന്നത്. 'സ്വപ്നം പോലെ ഒരു അനുഭവം' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. എന്നാൽ, അതേസമയം തന്നെ 'അവ വന്യമൃ​ഗങ്ങളാണ് മറക്കരുത്' എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.