- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ നിന്ന് മീൻ പിടിക്കാൻ വലയെറിഞ്ഞ് മത്സ്യത്തൊഴിലാളികൾ; 'മത്തി'ക്ക് പകരം കുടുങ്ങിയത് മറ്റൊന്ന്; കണ്ട് ഞെട്ടി തൊഴിലാളികൾ; നിധിയെന്ന് ചിലർ; പൊക്കി നോക്കിയപ്പോള്‍ ട്വിസ്റ്റ്; കണ്ടെത്തിയത് ചെറുവിമാന ഭാഗം; ഒരു വർഷത്തിലേറെ പഴക്കം; വിമാനത്തിനുള്ളിൽ ഒരു മൃതദേഹം?; 'സെസ്ന 172'ൽ അന്ന് സംഭവിച്ചത്!
ഷെറ്റ്ലാന്‍ഡ്: കടലിൽ പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നു. വിവിധ അപകടങ്ങളിൽ കടലിൽ വെച്ച് കാണാതായവരുടെ മൃതദേഹങ്ങൾ വരെ ചിലപ്പോഴൊക്കെ ലഭിക്കുന്നു.അതിൽ വർഷങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ വരെ കിട്ടാൻ സാധ്യത ഉണ്ട്. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ചെറു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ഒരു മൃതദേഹമെന്ന് റിപ്പോർട്ടുകൾ. നോര്‍ത്ത് സീ പ്രദേശത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങളും ലഭിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി കാണാതായ ജര്‍മ്മന്‍ സ്വദേശിയായ പൈലറ്റിന്‍റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായും വിവരങ്ങൾ ഉണ്ട്.
സ്കോട്ട്‍ലൻഡിലെ ഷെറ്റ്‍ലൻഡ് പ്രദേശത്ത് നിന്നും വെള്ളിയാഴ്ച കണ്ടെടുത്ത 'സെസ്ന 172' എന്ന ചെറു വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പൈലറ്റിന്‍റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷെറ്റ്ലാന്‍ഡിനും നോര്‍വേയ്ക്കും ഇടയില്‍ വെച്ച് കഴിഞ്ഞ സെപ്തംബറില്‍ കാണാതായ വിമാനത്തിന്‍റെ ഭാഗങ്ങളാണ് ഇതെന്ന് എയര്‍ ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) പറഞ്ഞു. വിമാന ഭാഗത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സ്കോട്ട്ലന്‍ഡ് പോലീസ് വ്യക്തമാക്കി.
ഒരു എഞ്ചിന്‍ മാത്രമുള്ള നാല് സീറ്റുകളുള്ള വിമാനം, 2023 സെപ്തംബര്‍ 30ന് രാവിലെ 10.30നാണ് ജര്‍മ്മനിയിലെ ഹീസ്റ്റിലെ യുട്ടേഴ്സന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ജര്‍മ്മന്‍ അന്വേഷകരുടെ റിപ്പോര്‍ട്ട് പ്രകാരം 62കാരനായ പൈലറ്റ് ബെയ്റൂത്തിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
പക്ഷെ ടേക്ക് ഓഫിന് പിന്നാലെ ഇദ്ദേഹം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. ഓട്ടോപൈലറ്റുള്ള ഒരു വിമാനത്തിനായി അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയിരുന്നതായും, അപകട ദിവസം രാവിലെ ഭാര്യയോട് അവര്‍ തീരുമാനിച്ച പോലെ ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മനുഷ്യന്‍റെ മൃതദേഹം ഇതില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, വിമാന ഭാഗം വലിയ മത്സ്യബന്ധന ബോട്ടിന്‍റെ വലയില്‍ വിമാന അവശിഷ്ടങ്ങൾ കുരുങ്ങുകയായിരുന്നു. ഇത് പൊക്കിയെടുത്ത് കടലിന്‍റെ ഉപരിതലത്തിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് ഞായറാഴ്ചയോടെ ലെര്‍വിക് തീരത്തേക്ക് എത്തിക്കുകയുമായിരുന്നു. മനുഷ്യന്‍റെ മൃതദേഹം ഇതില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.