- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചൗമേയെ സാമ്പാര്‍ പരാജയപ്പെടുത്തി'! ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് 'ദി ഫ്രീ പ്രസ് ജേണല്‍' തലക്കെട്ട്; ലോകത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് തലക്കെട്ട് എന്ന് വിമര്‍ശനം
ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് 'ദി ഫ്രീ പ്രസ് ജേണല്‍' തലക്കെട്ട്
ന്യൂഡല്‍ഹി: വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ദൊമ്മരാജു ഗുകേഷ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയിലെ മാധ്യമങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ തലക്കെട്ട്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗുകേഷ് മാറി. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ വിജയം രാജ്യമാകെ ആഘോഷിക്കുമ്പോള്‍ 'ദി ഫ്രീ പ്രസ് ജേണല്‍' എന്ന പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വാര്‍ത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'ചൗമേയെ സാമ്പാര്‍ പരാജയപ്പെടുത്തി' എന്നായിരുന്നു ആ തലക്കെട്ട്. ലോകത്തിലെ തന്നെ ഏറ്റവും മോശമായ തലക്കെട്ടാണിത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഗുകേഷിന്റെ തമിഴ്നാട് പാരമ്പര്യം മുന്‍നിര്‍ത്തിയാണ് പത്രം ഇത്തരത്തിലൊരു തലക്കെട്ട് തിരഞ്ഞെടുത്തത്.ഈ വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും ഉള്‍പ്പെടുത്തിയാണ് ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ വാര്‍ത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ധാരാളം മോശമായ കമന്റുകളാണ് ഈ വാര്‍ത്ത എഴുതിയ ലേഖകനെതിരെ വന്നുകൊണ്ടിരിക്കുന്നത്. 'ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരെയാണോ പ്രധാനപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് എഴുതാന്‍ ഏല്‍പ്പിക്കുന്നത്', 'വെറുപ്പാണ് തോന്നുന്നത്', 'വട മോമോസിനെ തകര്‍ത്തു എന്നാണോ അടുത്ത് ഉദ്ദേശിച്ചിരിക്കുന്ന തലക്കെട്ട്', തുടങ്ങി ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. നിങ്ങളൊരു വര്‍ണവെറിയനാണെന്ന് പറയാതെ പറയുന്നത് ഇങ്ങനെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു ഉപഭോക്താവ് കുറിച്ചത്. ഇതിനെ ഒരിക്കലും ക്രിയാത്മകമായ തലക്കെട്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ചിലര്‍ കുറിച്ചു.