- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം അറ്റകുറ്റപ്പണികള്‍, ശേഷം സുരക്ഷാപരിശോധന; തമിഴ്‌നാടിന്റെ പിടിവാശിക്ക് വഴങ്ങി കേരളം; മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി; പുതിയ ഡാം നിര്‍മിക്കും വരെ മാത്രമെന്ന് ഉത്തരവില്‍
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിന് അനുമതി
തിരുവനന്തപുരം: പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്‍ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥ ഉണ്ടെന്നിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തമിഴ്‌നാടിന്റെ പിടിവാശിക്ക് വഴങ്ങി കേരളം. 2011 ലാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇതിനു മുന്‍പ് സുരക്ഷാപരിശോധന നടത്തിയത്.
മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തിയിട്ടു മതി അറ്റകുറ്റപ്പണികള്‍ എന്ന നിലപാടായിരുന്നു കേരളത്തിന്റേത്. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണികള്‍ നടക്കട്ടെ അതിനു ശേഷം സുരക്ഷാപരിശോധന നടത്താം എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരക്ഷ പരിശോധന നടത്താതെ അറ്റകുറ്റപ്പണികള്‍ക്ക് കേരളം അനുമതി നല്‍കിയിരിക്കുന്നത്.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷനല്‍ സുരക്ഷ എന്നിവ ഉള്‍പ്പെടെ വിശദമായ സുരക്ഷാപരിശോധന നടത്തണമെന്നത് കേരളത്തിന്റെ നിരന്തരമായ ആവശ്യമാണ്. ഈ ആവശ്യം അവഗണിച്ചാണ് നിലവില്‍ തമിഴ്‌നാടിന് അറ്റകുറ്റ പണികള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി.
ഇടുക്കി എംഐ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെയോ സാനിധ്യത്തില്‍ മാത്രമെ ജോലികള്‍ നടത്താവു. നിര്‍മ്മാണ സാമഗ്രികള്‍ മുന്‍കൂര്‍ അനുമതി വാങ്ങി, പകല്‍ സമയങ്ങളില്‍ മാത്രമേ കൊണ്ടുപോകാവു. ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉണ്ടാകും. അനുമതി നല്‍കാത്ത ഒരു നിര്‍മ്മാണവും അനുവദിക്കില്ല. വന നിയമം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമെ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കു എന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആദ്യ നിലപാട്. നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ തമിഴ്നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. പിന്നലെ കഴിഞ്ഞ 6 ആം തീയതി തമിഴ്നാട് അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
നേരത്തെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്കുളള സാമഗ്രികള്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്കു കൊണ്ടുപോകാന്‍ തമിഴ്നാടിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി. ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്.
പെരിയാര്‍ വന്യമൃഗസങ്കേതത്തില്‍ കൂടി നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ മുന്‍കൂട്ടി കേരളത്തിന്റെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അനുമതി കൂടാതെ എത്തിയ തമിഴ്നാട് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ചെക്ക്പോസ്റ്റില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് തമിഴ്നാട് അനുമതി തേടിയത്. അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ജലവിഭവവകുപ്പിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ല. തുടര്‍ന്ന് അനുമതി ലഭിക്കാതെ തമിഴ്നാട് വാഹനങ്ങള്‍ തിരികെ പോകുകയായിരുന്നു.
പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി എംഐ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസര്‍മാരുടെയോ സാന്നിധ്യത്തില്‍ മാത്രമേ പണികള്‍ നടത്താന്‍ പാടുള്ളു. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കണം.
വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി നല്‍കുക. തേക്കടി, വള്ളക്കടവ് ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഒരുതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റില്‍ നടത്താന്‍ പാടില്ല. 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിര്‍മാണവും പാടില്ല തുടങ്ങിയ കാര്യങ്ങളും ഉത്തരവിലുണ്ട്.