- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതിയില്ലാതെ ആരുടേയും ഫോട്ടോ എടുക്കരുത്; മൊബൈല്‍ ഫോണില്‍ വിപിഎന്‍ ഉപയോഗിക്കരുത്; ഫേസ്ബുക് പോസ്റ്റുകള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ക്കും നിയന്ത്രണം; ലൈംഗിക ബന്ധം അഴിയെണ്ണിക്കും: ദുബായ്ക്ക് പോകും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മുംബൈ: ആഗോളാടിസ്ഥാനത്തില്‍ തന്നെ എറെ ജനപ്രീതിയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ്. ആഡംബര ഹോട്ടലുകളും, സ്വാദേറിയ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളും എല്ലാം ദുബായുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്നറിയുക. അവിടത്തെ കര്‍ക്കശമായ നിയമങ്ങളാണ് അത്. പതിനേഴ് വയസ്സുകാരിയുമായി പ്രണയത്തിലായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തടവ് ശിക്ഷ അഭിമുഖീകരിക്കുന്ന 20 കാരനായ ബ്രിട്ടീഷ് വംശജന്റെ അനുഭവം അത് എടുത്തു പറയുന്നു.
യു എ യിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജില്‍ പറയുന്നത്, ചില സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും അതുപോലെ സൈനിക കെന്ദ്രങ്ങളുടെയും ഫോട്ടോകള്‍ എടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ്. അതുപോലെ തന്നെ, ഏതൊരു വ്യക്തിയുടെയും ഫോട്ടോ എടുക്കുന്നതിന് മുന്‍പായി അവരുടെ അനുവാദം വാങ്ങിയിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. അവരെ കേന്ദ്രീകരിച്ച ചിത്രമെടുത്തതെങ്കില്‍ കൂടി അത് നിയമപരമായി ഗുരുതരമായ കുറ്റമാണ്.
അതുപോലെ മറ്റു പല രാജ്യങ്ങളിലും പതിവായി ഉപയോഗിക്കുന്ന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വി പി എന്‍) ഉപയോഗിക്കുന്നത് ദുവായില്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പല സഞ്ചാരികളും, വി പി എന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓര്‍ക്കാതെ ഇവിടെയെത്തി പ്രശ്നത്തില്‍ ആകാറുണ്ട്. അതുപോലെ, സര്‍ക്കാരിനെയും, കമ്പനികളെയും, വ്യക്തികളെയും അതുപോലെ യു എ ഇയില്‍ നടന്ന ഏതെങ്കിലും സംഭവങ്ങളെയും കുറിച്ച് വിമര്‍ശിക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്.
അതുപോലെ പോപ്പി വിത്തുകള്‍, അവ ബേക്കറി ഉദ്പന്നങ്ങളിലാണെങ്കില്‍ പോലും നിയന്ത്രിത വസ്തുക്കളുടെ പട്ടികയിലാണ് ഉള്ളത്. അതുപോലെ കോഡീന്‍ ഉള്‍പ്പടെയുള്ള ചില മരുന്നുകളും ഈ പട്ടികയിലുണ്ട്. ഇത്തരം വസ്തുക്കള്‍ കൂടെ കരുതുന്നത് ഒരുപക്ഷെ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹേതര ബന്ധം ഉള്‍പ്പടെ 18 വയസ്സിന് മേലുള്ള പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം യു എ ഇ നിയമ പ്രകാരം അനുവദനീയമാണ്. എന്നാല്‍, ഇതിന് ചില നിയന്ത്രണങ്ങളുണ്ട്. നിങ്ങള്‍ വിവാഹിതരായ സ്ത്രീ/ പുരുഷനുമായി ബന്ധപ്പെടുമ്പോള്‍, അവരുടെ വിവാഹത്തിലെ പങ്കാളി പരാതി പെട്ടാല്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇരുവര്‍ക്കും ആറ് മാസമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചേക്കാം.
അതുപോലെ 18 വയസ്സായ ഒരാള്‍ 17 അല്ലെങ്കില്‍ അതില്‍ താഴെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ശിക്ഷ ലഭിക്കും. രണ്ടുപേരും 18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍, പ്രോസിക്യൂട്ട് ചെയ്യപ്പെറ്റുമെങ്കിലും തടവ് ശിക്ഷ കിട്ടാന്‍ സാധ്യത കുറവാണ്. അതുപോലെ, പരസ്പര സ്നേഹം പ്രകടിപ്പിക്കാന്‍, പൊതുസ്ഥലത്ത് ചുംബിക്കുന്നതും നിയമപ്രകാരം കുറ്റകൃത്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഡ്രോണുകള്‍, ഇ - സിഗരറ്റുകള്‍, ഹോവര്‍ ബോര്‍ഡുകള്‍ എന്നിവയ്ക്ക് പ്രത്യേക അനുവാദം വാങ്ങേണ്ടതുണ്ട്. അതുപോലെ മാജിക്, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ക്കും പ്രത്യേകം അനുവാദം ആവശ്യമാണ്.
നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അശ്ലീല സൂചനകള്‍ നല്‍കുന്നതും ഇവിടെ കുറ്റകരമാണ്. അതുപോലെ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതും, മദ്യപിച്ച് പ്രത്യക്ഷപ്പെടുന്നതും കുറ്റകരമാണ്. യു എ ഇയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കൈവശം വയ്ക്കുക, വാഹനമോടിക്കുമ്പോള്‍ മറ്റു ഡ്രൈവര്‍മാര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിക്കുക, അലറി വിളിക്കുക, ക്രോസ്സ് ഡ്രസ്സിംഗ് എന്നിവയും ഇവിടെനിരോധിക്കപ്പെട്ടവയാണ്. അതുപോലെ സ്ത്രീകള്‍ തോളും കാല്‍കുട്ടും മൂടിയിരിക്കണം. അടിവസ്ത്രങ്ങള്‍ പുറത്ത് കാണപ്പെടരുത്. നീന്തല്‍ വസ്ത്രങ്ങള്‍ ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും മാത്രമെ ഉപയോഗിക്കാവൂ.
അതുപോലെ റമദാന്‍ മാസങ്ങളില്‍ സൂര്യോദയത്തിനും അസ്തമനത്തിനും ഇടയില്‍, ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നു എന്ന് വേള്‍ഡ് നോമാഡ്‌സ് ഇന്‍ഷുറന്‍സ് പറയുന്നു. മുസ്ലീമേതര വിഭാഗങ്ങളും ഇത് പിന്തുടരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. റമദാന്‍ മാസത്തില്‍ അല്ലെങ്കില്‍ പോലും പൊതുഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല.