- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; വളർത്തൽ ട്രിക്സൊക്കെ നെറ്റ് നോക്കി പഠിച്ചു; ഒടുവിൽ വളം നിർമിക്കാനായി കടന്നകൈ; കാഷ്ഠം ശേഖരിക്കുന്നതിനായി വവ്വാലുകളെ വാങ്ങി വളര്‍ത്തി; അടുക്കളയില്‍ സ്ഥിരമായി കാഷ്ഠിച്ചത് വിനയായി; പിന്നാലെ അണുബാധയേറ്റ് ദാരുണാന്ത്യം; നീലച്ചടയൻ കര്‍ഷകര്‍ക്ക് സംഭവിച്ചത്!
ന്യൂയോര്‍ക്ക്: കൃഷി ചെയ്യാൻ ഇറങ്ങുമ്പോൾ വളമിറക്കുന്നത് സ്വാഭാവികമാണ്. ഒരു ചെടി അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ വളം അത്യാവശ്യമാണ്. പക്ഷെ കഞ്ചാവ് കൃഷിക്ക് വളം ഇറക്കിയാൽ എങ്ങനെ ആയിരിക്കും. അങ്ങനെ ഒരു വിചിത്ര സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്.
അമേരിക്കയിലെ ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ നിന്നുള്ള രണ്ട് പേര്‍ തങ്ങളുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിന് വളമായി വവ്വാലുകളുടെ കാഷ്ഠം ഉപയോഗിച്ചതിന് പിന്നാലെ അണുബോധയേറ്റ് മരണത്തിന് കീഴടങ്ങിയത്. യുഎസിലെ 24 സംസ്ഥാനങ്ങളില്‍ ഗാര്‍ഗികമായി കഞ്ചാവ് കൃഷി അനുവദനീയമാണ്.
വവ്വാലുകളുടെ കാഷ്ഠം കഞ്ചാവ് കൃഷിക്ക് വളമായി ഉപയോഗിച്ച് തുടങ്ങിയതും അടുത്തകാലത്താണ്. പക്ഷെ ഇത് മനുഷ്യര്‍ക്ക് ഏറെ ദോഷമുണ്ടാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓപ്പൺ ഫോറം ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ് റോസെസ്റ്ററിൽ നിന്നുള്ള രണ്ട് പേരുടെ മരണത്തിന് കാരണം വവ്വാലുകളുടെ കാഷ്ഠം വളമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണെന്ന് പറയുന്നത്.
വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. മരിച്ചവരില്‍ 59 കാരനായ ആള്‍ ഓണ്‍ലൈനിലൂടെ വവ്വാലുകളെ വാങ്ങി വളര്‍ത്തിയ ശേഷമാണ് അവയുടെ കാഷ്ഠം ശേഖരിച്ചത്.
64 -കാരനായ രണ്ടാമത്തെയാളാകട്ടെ തന്‍റെ വീട്ടിലെ അടുക്കളയില്‍ സ്ഥിരമായി വാവ്വാലുകള്‍ കാഷ്ഠിക്കുന്നതില്‍ നിന്നുമാണ് വളത്തിനാവശ്യമുള്ളത് ശേഖരിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസ് മനുഷ്യന്‍ ശ്വസിച്ചാല്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണെന്നും പറയുന്നു.
വവ്വാല്‍ കാഷ്ഠം ശേഖരിക്കുന്നതിനിടെ ഇരുവരും ഫംഗസിന്‍റെ ബീജങ്ങൾ ശ്വസിക്കുകയും ഇതിലൂടെ കടുത്ത ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് രോഗം പിടി പെടുകയുമായിരുന്നു. പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ, ശ്വാസകോശ സംബന്ധമായ രോഗബാധ എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ. ഇരുവരെയും ചികിത്സിച്ചെങ്കിലും രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.