സര്‍ബൈജാന്‍ വിമാനം തകര്‍ന്ന് വീണത് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് അസര്‍ബൈജാന്‍ സര്‍ക്കാര്‍. ചെന്‍ചന്‍ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ വെച്ചാണ് 8432 വിമാനത്തിന് നേരെ റഷ്യയുടെ സര്‍ഫസ് ടു എയര്‍ മിസൈല്‍ ആക്രമണമുണ്ടായതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ചില വൃത്തങ്ങള്‍ പറയുന്നു. നിരവധി തവണ അപേക്ഷിച്ചിട്ടും റഷ്യന്‍ വിമാനത്താവളങ്ങളില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്താന്‍ അനുമതി നല്‍കിയില്ലെന്നും അവര്‍ ആരോപിക്കുന്നു., തുടര്‍ന്നാണ് കസാഖിസ്ഥാനിലേക്ക് വിമാനം പറന്നത്.

ചെന്‍ചിനിയയിലെ നൗസ്‌കി ജില്ലയിലുള്ള പാന്റ്‌സിര്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ നിന്നുള്ള മിസൈലാണ് വിമാനത്തെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ സമയം ജാമറുകള്‍ വിമാനത്തിലെ ആശയവിനിമയ സംവിധാനത്തെ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തു. അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നതിന് തൊട്ടുമുന്‍പ് വിമനം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്, തിരുപ്പിറവി ദിനത്തില്‍ നടന്ന അപകടത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സത്യത്തില്‍, റഷ്യയും അസര്‍ബൈജാനും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. റഷ്യയുടെ പ്രധാന വാണിജ്യ പങ്കാളികളില്‍ ഒന്നായ അസര്‍ബൈജാന്‍, യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, റഷ്യയില്‍ നിന്നും ഇറാനിലേക്കുള്ള ഒരു പ്രധാന മാര്‍ഗ്ഗം കൂടിയാണ്. കസാഖ്സ്ഥാന്‍ ഈ അപകടത്തെ കുറിച്ച് ഒരു അന്വേഷണം നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.. ഇക്കാര്യത്തില്‍ അസര്‍ബൈജാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും എന്നാല്‍, റഷ്യയുമായി സഹകരണം ഉണ്ടാകില്ല എന്നും കസാഖിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്., അസര്‍ബൈജാനും ഈ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ചെച്‌നിയന്‍ തലസ്ഥാനമായ് ഗ്രോസ്‌നിയിലേക്ക് 67 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. പുടിന്റെ അടുത്ത അനുയായിയായ റമസാന്‍ കാഡിറോവിന്റെ നിയന്ത്രണത്തിലുള്ള റഷ്യയുടെ ഒരു ഭാഗമാണ് ചെന്‍ചിയ. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ യുക്രെയിന്റെ ആക്രമണം ഉണ്ടായിരുന്നു. കാഡിറോവിന്റെ സൈന്യത്തിനു മേലാണ് ഇപ്പോള്‍ സംശയത്തിന്റെ കരിനിഴല്‍ പതിച്ചിരിക്കുന്നത്. വിമാനം ചെച്‌നിയന്‍ ആകാശത്ത് പറക്കുന്ന സമയത്ത്, യുക്രെയിന്‍ ഡ്രോണുകള്‍ അവിടെ ആക്രമിക്കുകയായിരുന്നു എന്നൊരു റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

ആക്രമണത്തിനിരയായ വിമാനത്തിന് റഷ്യന്‍ വിമാനത്താവളങ്ങളില്‍ അടിയന്തിര ലാന്‍ഡിം നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് കാസ്പിയന്‍ കടലിനു കുറുകെ കസാഖിസ്ഥാനിലേക്ക് പറക്കുകയായിരുന്നു വിമാനം. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ചെച്‌നിയയിലെ ഗ്രോസ്‌നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. യാതക്കാരില്‍ അധികവും അസര്‍ബൈജാന്‍ സ്വദേശികളായിരുന്നു. പതിനാറ് റഷ്യക്കാരും വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റു ചിലര്‍ കസാഖിസ്ഥാന്‍ സ്വദേശികളും കിര്‍ഗിസ്ഥാന്‍ സ്വദേശികളുമാണ്.