- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ മുഴുവനായും തുടച്ചുനീക്കും; ആര്‍ക്കും പണിയെടുക്കേണ്ടിവരില്ല; കൃത്രിമബുദ്ധി എല്ലാം കീഴടക്കും; നമ്മള്‍ കൂടുതല്‍ ലോകത്തെ അറിയണം; ചിന്താഗതിയും വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍; എഐ ബുദ്ധി ലോകം കീഴടക്കാന്‍ എത്തുമ്പോള്‍!
ബ്രിട്ടണ്‍: ലോകം വളരുംതോറും ശാസ്ത്രവും ഒരുപോലെ വളരുകയാണ്. എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും മനുഷ്യരുടെ ചിന്താശേഷിപ്പ് ഉണ്ട്. അതില്‍ ഒരു പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ് കൃത്രിമബുദ്ധി അല്ലെങ്കില്‍ 'എ.ഐ'. ലോകത്ത് എഐ യുടെ വരവ് അറിയിച്ചത് കൂടി ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വളരെയധികം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതിനുശേഷം എല്ലാ മേഖലകളിലും എഐ യുടെ വളര്‍ച്ചയാണ് നമ്മള്‍ കണ്ടത്.
ഇപ്പോള്‍ കൃത്രിമബുദ്ധി ലോകം തന്നെ കീഴടക്കാന്‍ പോകുന്ന അവസ്ഥവരെ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിന് തന്നെ വലിയൊരു മുന്നറിയിപ്പുമായി എ.ഐ യുടെ ഗോഡ്ഫാദര്‍' എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടീഷ്-കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ജെഫ്രി ഹിന്റണ്‍ രംഗത്ത് വന്നിരിക്കുകയാണ്.
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ തന്നെ മനുഷ്യരാശിയെ മുഴുവനായും എ.ഐ തുടച്ചുനീക്കുമെന്നും ആര്‍ക്കും പണിയെടുക്കേണ്ടിവരില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപ്പോലെ കൃത്രിമബുദ്ധി എല്ലാം കീഴടക്കുന്നത് കൊണ്ട് തന്നെ നമ്മള്‍ എപ്പോഴും ജാഗ്രതയില്‍ ആയിരിക്കണമെന്നും വ്യക്തമാക്കുന്നു.
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട് എന്തും സംഭവിക്കാം എന്നും അവര്‍ പറയുന്നു. സാങ്കേതികവിദ്യ മനുഷ്യരാശിയുടെ വംശനാശത്തിന് 10 ശതമാനം സാധ്യതയുണ്ടെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ എ.ഐയുടെ ദ്രുതഗതിയിലുള്ള വേഗത കാരണം ആ കണക്ക് 10 ശതമാനം മുതല്‍ 20 ശതമാനം വരെ ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
മനുഷ്യനേക്കാള്‍ ബുദ്ധിയുള്ള ഒരു വസ്തുവും ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ജെഫ്രി ഹിന്റ്ന്‍ പറയുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീര്‍ഘായുസ്സും കാര്യക്ഷമതയും അറിവും കൂട്ടാന്‍ കഴിയുന്ന വിപുലമായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും അത് മനുഷ്യരാശിക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. പരിണാമത്തില്‍ ചെന്നായ്ക്കള്‍ക്ക് കാഠിന്യമുള്ള പല്ലുകളും ചീറ്റകള്‍ക്ക് അസാമാന്യ വേഗവും കിട്ടി. അതുപോലെ മനുഷ്യന് ലഭിച്ചത്, ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധി ആയിരുന്നു. ജൈവശാസ്ത്രപരമായ പരിമിതികളെ മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ച് മറികടക്കുന്നു. രോഗമില്ലാത്ത, വൈകല്യങ്ങളില്ലാത്ത, വാര്‍ധക്യമില്ലാത്ത, മരണമില്ലാത്ത മനുഷ്യരുടെ ലോകമാണ് ട്രാന്‍സ്ഹ്യൂമനിസം വിഭാവന ചെയ്യുന്നത്.
അങ്ങനെ നമ്മുടെ ലോകം പൂര്‍ണായും കൃത്രിമ ബുദ്ധിയിലേക്ക് പ്രവേശിക്കുകയാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് ഇത് വലിയ അനിവാര്യമാണ്. പക്ഷെ കൂടുതലായി നമ്മള്‍ ഇതിന് അടിമപ്പെട്ടാല്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞപോലെ നിര്‍മിത ബുദ്ധിയുടെ വരവോടു കൂടി മനുഷ്യരാശിയെ തന്നെ തുടച്ചുനീക്കപ്പെടും എന്നത് ഉറപ്പാണ്. എന്നാല്‍ ആരോഗ്യമേഖലക്കായിരിക്കും നിര്‍മ്മിത ബുദ്ധി കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടാകുക എന്നാണ് ജെഫ്രി ഹിന്റന്‍ പ്രവചിക്കുന്നത്.