- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കൊച്ചു കുട്ടി സ്‌കീ ലിഫ്റ്റില്‍ നിന്നും താഴേക്ക് പതിച്ചത് പൊന്മരങ്ങളുടേയും ശിഖിരങ്ങളുടേയും ഇടയിലേക്ക്; ഒരു സ്‌കീ ലിഫ്റ്റില്‍ നിന്ന് നാല്‍പ്പതടി താഴ്്ചയിലേക്ക് വീണ കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു; കേബിള്‍ ചെയര്‍കാറില്‍ നിന്നും കുട്ടി വീണത് ആരും അറിഞ്ഞില്ല; ഇത് ലോകം ചര്‍ച്ച ചെയ്യുന്ന അപകട വാര്‍ത്ത
ഒരു സ്‌കീ ലിഫ്റ്റില്‍ നിന്ന് നാല്‍പ്പതടി താഴ്്ചയിലേക്ക് വീണ കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍. ഹീബേയിലെ സന്‍ജിയാകൗവിലെ ഒരു ഹോളിഡേ റിസോര്‍ട്ടിലാണ് ഈ സംഭവം നടന്നത്. മഞ്ഞ് നിറഞ്ഞ മേഖലകളില്‍ ഉപയോഗിക്കുന്ന കേബിള്‍ ചെയര്‍ കാറുകളെയാണ് സ്‌കീ ലിഫറ്റ് എന്ന് വിളിക്കുന്നത്. കട്ടിപിടിച്ചു കിടക്കുന്ന ഐസിന് മുകളിലൂടെയാണ ഈ ലിഫ്റ്റ് കടന്നു പോകുന്നത്.
പെട്ടെന്നാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ ലിഫ്റ്റില്‍ ഒരു കൊച്ചു കുട്ടി തൂങ്ങിക്കിടക്കുന്നതായി കണ്ടത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. പിങ്ക് നിറത്തിലുള്ള സ്നോസ്യൂട്ട് ധരിച്ച ഒരു പെണ്‍കുട്ടിയെയാണ് അവര്‍ കണ്ടത്. തുടര്‍ന്ന് തൂങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടി പിടിവിട്ട് നാല്‍പ്പത് അടി താഴ്ചയിലേക്ക് പതിക്കുകയാണ്. മഞ്ഞ് മൂടിക്കിടക്കുന്ന പൈന്‍മരങ്ങളുടെ മുകളിലേക്കാണ് പെണ്‍കുട്ടി വീണത്. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ റിസോര്‍ട്ട് ജീവനക്കാര്‍ പെണ്‍കുട്ടിയെ അടിന്തരമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഭാഗ്യവശാല്‍ കുട്ടിക്ക് ഗുരതരമായ രീതിയിലുള്ള പരിക്കുകള്‍ ഏറ്റിരുന്നില്ല. പൊന്‍മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലും ഉരുകി കിടന്ന മഞ്ഞിനും ഇടയിലേക്കാണ് പെണ്‍കുട്ടി വീണത് എന്നുള്ളത് കൊണ്ടാണ് കുട്ടി വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. എന്നാല്‍ ഈ അപകടം ചിത്രീകരിച്ച വ്യക്തി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇത് ആദ്യ സംഭവമല്ല എന്നാണ്. നേരത്തേയും പല പ്രാവശ്യം ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പുറത്തു വന്നിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സ്‌കീയിംഗില്‍ പരിശീലനം നടത്താന്‍ എത്തുന്ന കുട്ടികളാണ് പലപ്പോഴും ഇത്തരത്തില്‍ അപകടത്തില്‍ പെടാറുള്ളത്. കുട്ടികളുടെ രക്ഷിതാക്കളും പരിശീലകരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അപകടത്തില്‍ പെട്ട കുട്ടി തീരെ ചെറുതും പൊക്കം കുറഞ്ഞതുമാണ്. അതു കൊണ്ട് തന്നെ ഇവര്‍ കേബിള്‍ ചെയര്‍ കാറുകളില്‍ നിന്ന് ഊര്‍ന്നു പോകാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെയര്‍കാറില്‍ കുട്ടിയുടെ ഒപ്പം യാത്ര ചെയ്തിരുന്നവര്‍ പോലും ഇക്കാര്യം അറിഞ്ഞില്ല എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കീ ലിഫ്റ്റുകളില്‍ സാധാരണയായി യാത്രക്കാര്‍ താഴെ വീഴാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാറുള്ളതാണ്. പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടിയാണ് കേബിള്‍ ചെയര്‍ കാറുകളില്‍ താഴെ വീഴാതിരിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാറുള്ളത്. എന്നാല്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ തയ്യാറാക്കാറില്ല എന് പരാതി ഉയരാറുണ്ട്.