ടെൽ അവീവ്: ഒടുവിൽ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുകയാണ്. എങ്ങും ആഹ്ളാദവും സന്തോഷവും മാത്രം. ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷകൾ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്‍.

ഇപ്പോഴിതാ, ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ... ഇസ്രയേൽ–ഹമാസ് യുദ്ധത്തിന് വിരാമമിട്ടുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിൽ ഹമാസ് മൂന്ന് യുവതികളെ മോചിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇസ്രയേൽ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറിയെന്നാണ് വിവരം. റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തിക്കും.

പതിനഞ്ചു മാസത്തെ തടവറ വാസത്തിനും നരകയാതനയ്ക്കുമൊടുവിൽ അവർ മൂന്നു പേർ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇസ്രയേൽ–ഗാസ വെടിനിർത്തലിന്റെ ആദ്യ ദിവസം ഹമാസ് മോചിപ്പിക്കുന്ന ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെ റെഡ് ക്രോസ് സംഘത്തിനു കൈമാറി. റെഡ് ക്രോസ് ഇവരെ ഇസ്രയേൽ സൈന്യത്തെ ഏൽപിക്കും. തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിക്കുന്ന മൂന്നു പേരെയും പരിശോധനകൾക്ക് വിധേയരാക്കും.

ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽ വച്ചാണ് റെഡ്ക്രോസിൽനിന്നു യുവതികളെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങുന്നത്. യുവതികളെ ഏറ്റുവാങ്ങുന്ന വേളയിൽ ഇവരുടെ അമ്മമാരോട് ഗാസ അതിർത്തിയിലെത്താൻ ഇസ്രയേൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. അന്നു നടന്ന വെടിവയ്‌പ്പിൽ ഡോറോനും എമിലിക്കും റോമിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. ‌മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലിൽ തടവിലുള്ള 90 പലസ്തീൻകാരെയും ഇന്നു മോചിപ്പിക്കും.

അതിനിടെ, ബന്ദിമോചനത്തിന് തൊട്ടുമുൻപ് ഗാസയിലെ ഖാൻ യൂനിസിൽ രണ്ടു സ്ഫോടനങ്ങളുണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോറോൻ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മറ്റു രണ്ടു ബന്ദികൾക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. അന്ന് ഹമാസ് കൊണ്ടുപോയ യുവതികളുടെ വിവരങ്ങൾ ഇതാ..

ഡോറോൻ സ്റ്റൈൻബ്രെച്ചർ വയസ് 31

ഇസ്രയേൽ–റുമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്സാണ്. 2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇവരെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഡോറോൻ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മറ്റു രണ്ടു ബന്ദികൾക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.

റോമി ഗോനെൻ വയസ് 24

നോവ സംഗീതനിശയിൽ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തിൽ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ആക്രമണത്തിൽ റോമിയുടെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ വിരലുകൾ ചലിപ്പിക്കാനാവില്ലെന്നും കൈയുടെ നിറം മാറുന്നുവെന്നും റോമിയുടെ കുടുംബത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിലി ദമാരി വയസ് 28

ബ്രിട്ടിഷ്–ഇസ്രയേൽ പൗരത്വമുള്ള എമിലിയെ ഫാർ അസയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. എമിലിയുടെ കൈയ്ക്കും വെടിയേറ്റിട്ടുണ്ട്. കാലിനും മുറിവേറ്റു. എമിലിയുടെ സ്വന്തം കാറിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ഇസ്രയേല്‍ റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവരെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ബ്രിട്ടിഷ്ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. ഈ മൂന്ന് യുവതികളെ ആണ് അന്ന് ഹമാസ് തട്ടികൊണ്ടുപോയത്.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരില്‍ 33 പേരെ വിട്ടുനല്‍കും. സ്ത്രീകള്‍, കുട്ടികള്‍, 50നു മുകളില്‍ പ്രായമുള്ളവര്‍, പരുക്കേറ്റവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വിട്ടുനല്‍കുന്ന ഓരോ ബന്ദികള്‍ക്കും പകരമായി തങ്ങളുടെ തടവിലുള്ള 30 പലസ്തീന്‍കാരെ വീതം ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേലിന്റെ വനിത സൈനികരെ മോചിപ്പിക്കുമ്പോള്‍ ഓരോ സൈനികര്‍ക്കും പകരമായി 50 തടവുകാരെ വീതം ഹമാസിന് വിട്ടുനല്‍കും.

കരാര്‍ നിലവില്‍ വന്ന് ആദ്യ ദിവസം 3 ബന്ദികളെയും തുടര്‍ന്നുള്ള ഓരോ ആഴ്ചയും മൂന്നുപേരെ വീതവും അവസാന ആഴ്ച 33 പേരില്‍ ബാക്കിയുള്ള എല്ലാവരെയും മോചിപ്പിക്കും എന്നാണ് വ്യവസ്ഥ. ആദ്യഘട്ടത്തില്‍ ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസങ്ങളില്‍ 12 മണിക്കൂറും ഇരുപക്ഷവും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കും. കരാറിന്റെ 22–ാം ദിവസം മധ്യഗാസയില്‍നിന്ന്, പ്രധാനമായും നെറ്റ്‌സരിം, കുവൈത്ത് റൗണ്ടബൗട്ട് എന്നിവിടങ്ങളില്‍നിന്ന് ഇസ്രയേല്‍ സേന പിന്മാറും.

വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്തവരെ തിരികെ പ്രവേശിപ്പിക്കും. ഇവര്‍ നിരായുധരാണെന്ന് ഉറപ്പുവരുത്തും. പ്രവേശനം കാല്‍നടയായി മാത്രം. ഗാസയിലേക്കുള്ള സഹായങ്ങളും അനുവദിക്കും. ഭക്ഷണം, ഇന്ധനം തുടങ്ങിയവയുമായുള്ള 600 ട്രക്കുകളാണ് പ്രതിദിനം കടത്തിവിടുക. 16ാം ദിവസം രണ്ടാംഘട്ട കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

തകര്‍ന്നടിഞ്ഞ ഗാസയുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം എന്നിവ രാജ്യാന്തര സംഘടനകളായ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെ എല്ലാ ഘട്ടത്തിലും തുടരും.