ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ബൈഡന് പകരം ട്രംപ് വന്നപ്പോൾ സിഐഎ യുടെ സ്വഭാവത്തിൽ മനം മാറ്റമെന്ന് വിവരങ്ങൾ. ഇപ്പോഴിതാ ലോകത്തെ കീഴടക്കിയ കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്ന് ലീക്ക് ആയതെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് അമേരിക്കൻ ചാര പോലീസും.

മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണത്തിന് കീഴിൽ ആയിരുന്നപ്പോൾ സിഐഎ ഈ പ്രസ്താവനകൾ പാടെ നിഷേധിക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അവർ തുറന്നുസമ്മതിച്ചിരിക്കുകയാണ്. ഇതോടെ വീണ്ടും കോവിഡുമായി ബന്ധപ്പെട്ട വിവങ്ങൾക്ക് ആഴം വർധിക്കുകയാണ്.

കോവിഡ് വൈറസ് ഒരു ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് സിഐഎ യും വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ മാറ്റത്തിന് പിന്നിൽ മറ്റൊരു ദുരൂഹതകൾ ഇല്ലെന്നും. മാസങ്ങളോളം തങ്ങൾ അന്വേഷിച്ചതിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തൽ എന്ന് അധികൃതർ പറഞ്ഞു.

റിപ്പോർട്ടിംഗ് ബോഡിയെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളിലൂടെയാണ് ഇപ്പോൾ കോവിഡ് മഹാമാരി ഒരു ലാബിൽ നിന്നും പൊട്ടിയത് ആകാമെന്ന് സിഐഎ വിശ്വസിക്കുന്നത്.

അതേസമയം, ബൈഡന് പകരം ട്രംപ് വന്നപ്പോൾ സിഐഎ യുടെ മനസ് മാറിയതെന്നും ഇതിൽ ഏറെ ശ്രദ്ധേയമാണ്. ആദ്യം മുതലേ ചൈനയിലെ കണക്കുകളെ സംശയത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. സി.ഐ.എയോടും മറ്റു ഏജന്‍സികളോടും ചൈനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രധാന്യം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൈന കണക്കുകള്‍ കുറച്ചുകാണിക്കുന്നായാണ് സി.ഐ.എ നിഗമനമെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടയായിരിന്നു. ഔദ്യോഗിക കണക്കുകളേക്കാള്‍ ഇരട്ടിയായിരിക്കാം വുഹാനിലെ മരണസംഖ്യയെന്ന് മാധ്യമങ്ങൾ പറഞ്ഞിരിന്നു.

കോവിഡ് കണക്കുകൾ സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നതിന് പുറമേ പരിശോധനകളിലെ കുറവ്, മാനദണ്ഡങ്ങളിലെ വ്യത്യാസം, ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത അണുബാധ(കോറോണ കേസുകളില്‍ നാലില്‍ ഒരാള്‍ക്ക് ഇപ്രകാരമുണ്ടായേക്കാം) തുടങ്ങി വിവിധ ഘടകങ്ങള്‍ കാരണം ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ എവിടെയുമില്ല. ചൈനീസ് സര്‍ക്കാരിന് തന്നെ വൈറസിന്റെ വ്യാപ്തി എത്രയാണെന്ന് അറിയില്ലെന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ അവരും ഇക്കാര്യത്തില്‍ അജ്ഞരാണെന്നുമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം.

എന്തായാലും കോവിഡ് സംബന്ധിച്ച വിവാദങ്ങൾ വീണ്ടും സിഐഎ തുറന്നുകാട്ടുമ്പോൾ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുമോ എന്ന കാര്യത്തിലും അധികൃതർ സംശയം പ്രകടിപ്പിക്കുന്നു. കാരണം ട്രംപ് ചൈന അനുകൂല നിലാപാട് ആണ് സ്വീകരിച്ചിരിക്കുന്നതെന്നതിലും ഒരു ആരോപണം നിലനിൽക്കുന്നു.