- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നൽ വേഗത്തിൽ ആകാശത്തേക്ക് ഇടിച്ചുകുത്തി ഒരു ടേക്ക്ഓഫ്; പരിചയമുള്ള ശബ്ദം കേട്ട് പലരും ചെവിപൊത്തി; ആകാശങ്ങൾക്കിടയിൽ മിന്നി മറഞ്ഞ് 'കോൺകോഡ്' പോലൊരു വിമാനം; 'ബൂം സൂപ്പർസോണിക് XB-1' പ്രോട്ടോടൈപ്പ് ജെറ്റ് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വൻ വിജയം; 35000 അടിവരെ കുതിച്ചുപൊങ്ങി;ചരിത്രം വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ!
കാലിഫോർണിയ: വീണ്ടും ചരിത്രത്തെ ഓർമ്മിപ്പിക്കുംവിധമൊരു ടേക്ക് ഓഫ്. ആകാശത്തേക്ക് കുതിച്ചുപൊങ്ങിയ ആ വിമാനത്തെ കണ്ട് പലരും ഞെട്ടി. ഒരു കാലത്ത് ഏവിയേഷൻ ചരിത്രത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിച്ചു നൽകിയ 'കോൺകോഡ്' പോലൊരു വിമാനം. ഇതോടെ വീണ്ടും ഏവിയേഷൻ ചരിത്രത്തിൽ തന്നെ പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്. 'ബൂം സൂപ്പർസോണിക് XB-1' പ്രോട്ടോടൈപ്പ് ജെറ്റ് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വൻ വിജയകരമായി പൂർത്തീകരിച്ചു.
മിന്നൽ വേഗത്തിൽ ആകാശത്തിൽ പറന്നുയർന്നപ്പോൾ തന്നെ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കി നിന്നത്. ഒടുവിൽ പ്രതീക്ഷ നൽകി വിമാനം സേഫ് ആയി ലാൻഡ് ചെയ്തു. ഇതോടെ അവിടെ മുഴുവൻ കൈയ്യടികളും ആർപ്പുവിളികളുമായി. വിമാനം ഏകദേശം 35000 അടിവരെ കുതിച്ചുപൊങ്ങി. ശേഷം എല്ലാവരെയും മുൾമുനയിൽ നിർത്തി സേഫ് ലാൻഡിംഗ് നടത്തിയപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കും വിധമായിരുന്നു കാഴ്ചകൾ.
2003-ൽ വിരമിച്ച ബ്രിട്ടീഷ്-ഫ്രഞ്ച് സൂപ്പർസോണിക് വിമാനത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിവിലിയൻ വിമാനമാണ് ബൂം സൂപ്പർസോണിക്സിൻ്റെ XB-1. ഡെൻവർ ആസ്ഥാനമായുള്ള ബൂം സൂപ്പർസോണിക് കമ്പനിയുടെ സൂപ്പർസോണിക് വാണിജ്യ വിമാനമായി ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. XB-1 ന് ഏകദേശം 63 അടി നീളമുണ്ട്. ഈ വിമാനത്തിൽ ഏകദേശം 64 പേർക്കിലധികം യാത്ര ചെയ്യാനും സാധിക്കും.
ഇത്തരം വിമാനങ്ങൾ സബ്സോണിക് പാസഞ്ചർ ജെറ്റുകളെ അപേക്ഷിച്ച് ഏകദേശം ഇരട്ടി വേഗത്തിലായിരിക്കും സഞ്ചരിക്കുക. ഇത്തരം സൂപ്പർസോണിക് XB-1 വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് കാരണം നമുക്ക് യാത്ര സമയം പരമാവധി ചുരുക്കാൻ സഹായിക്കുന്നു. റൺവേയിൽ നിന്നും ഉയരുന്ന വിമാനങ്ങൾ മിന്നൽ വേഗത്തിൽ കുതിച്ചുപൊങ്ങി ഭൂമിയുടെ ഓർബിറ്റ് വരെ ഏകദേശം ബഹിരാകാശം പോയതിന് ശേഷം ഭൂമിയിൽ അവർക്ക് ലാൻഡ് ചെയ്യുന്നതിനുള്ള ലക്ഷ്യ സ്ഥാനത്തേക്ക് അതെ വേഗതയിൽ തിരിച്ചു വന്ന് സേഫ് ആയി ലാൻഡ് ചെയ്യുന്നു.
അതേസമയം, ലോകരാജ്യങ്ങളെ തന്നെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് ശബ്ദത്തെ തോൽപ്പിച്ച കോൺകോഡിന്റെ ആദ്യ പറക്കൽ നടന്നത്. 1969 മാർച്ച് 2നായിരുന്ന കോൺകോഡ് ആദ്യമായി പറന്നത്. ബ്രിട്ടൻ–ഫ്രാൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അദ്ഭുതവിമാനം ഇന്നും സാങ്കേതികവിദ്യയുടെ വിസ്മയമാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ (മണിക്കൂറിൽ 2,180 കിലോമീറ്റർ വേഗം) പറക്കുന്ന വിമാനം! ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തില്‍നിന്ന് കേവലം 2 മണിക്കൂര്‍, 52 മിനിറ്റ്, 59 സെക്കന്‍ഡ് കൊണ്ട് ലണ്ടനിലെ ഹീത്രൂ വിമാനത്തവാളത്തിലെത്തി റെക്കോർഡിട്ട കോണ്‍കോഡ്.
1956ല്‍ ബ്രിട്ടൻ ഒരു സൂപ്പര്‍സോണിക് വിമാനം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ 1961ലെ പാരിസ് എയര്‍ ഷോയില്‍ ഫ്രാന്‍സ് തങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന, 70 യാത്രക്കാർക്ക് ഇരിക്കാവുന്ന അത്തരമൊരു വിമാനം പ്രദര്‍ശിപ്പിച്ചു. അടുത്ത വര്‍ഷം ഇരു രാജ്യങ്ങളുടെയും സർക്കാരുകള്‍ ഈ പദ്ധതികൾ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലേക്ക് 414 ദശലക്ഷം ഡോളര്‍ വകയിരുത്തുകയും ചെയ്തു.
എന്നാല്‍ അന്നുതന്നെ ഇത്തരമൊരു വിമാനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും നഷ്ടമുണ്ടാക്കുമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകള്‍ കിട്ടിയിരുന്നു. പലപ്പോഴായി നിര്‍മാണപ്രവര്‍ത്തനം നിർത്തിവയ്ക്കുന്ന കാര്യം ഇരു രാജ്യങ്ങളും ആലോചിക്കുകവരെ ചെയ്തിരുന്നു. ആദ്യം 150 യാത്രക്കാര്‍ക്കു പറക്കാവുന്ന വിമാനമാണ് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ പിന്നീടത് ഏകദേശം 100 പേര് മതിയെന്നു തീരുമാനിക്കുകയായിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നുവന്നു. വിമർശനങ്ങളെ വെല്ലുവിളിച്ചു പദ്ധതിയുമായി മുന്നോട്ട് നീങ്ങി. ബ്രിട്ടീഷ് എയറോസ്പേസും എയ്റോസ്പാഷിയേലും ചേർന്ന് നിർമാണ ജോലികൾ തുടങ്ങി. ആദ്യത്തെ ട്രയലുകള്‍ പൂർണമായി പരാജയപ്പെട്ടു. തളർന്നില്ല. സൂപ്പർസോണിക് വേഗത്തിനായി എൻജിനിലും രൂപത്തിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ കൊണ്ടുവന്നു. വർഷങ്ങളുടെ കഠിനധ്വാനത്തിനു ശേഷം വിമാനം രൂപമെടുത്തു. 1969ൽ ആദ്യമായി പറന്നുയർന്നു. ശബ്ദാതിവേഗ വിമാനത്തിന് കോൺകോർഡ് എന്നു പേരിട്ടു. പൊരുത്തം, യോജിപ്പ്, കൂട്ടായ്മ എന്നെല്ലാമാണ് ഈ ഫ്രഞ്ചുവാക്കിന്റെ അർത്ഥം.