- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അക്വേറിയത്തിലെത്തുന്ന സന്ദർശകരെ രസിപ്പിച്ച് 'മത്സ്യകന്യക'; മനോഹരമായി പ്രകടനം നടത്തി സുന്ദരി; കുഞ്ഞുങ്ങളടക്കം പരിപാടി ആസ്വദിച്ചു; പെട്ടെന്ന് അപ്രത്യക്ഷ്യത ആക്രമണം; ഇരയെന്ന് കരുതി ഇരച്ചെത്തി സ്രാവ്; കടിച്ചത് തലയില്‍; കാഴ്ച കണ്ട് പലരും നിലവിളിച്ചു; യുവതിക്ക് അത്ഭുത രക്ഷപ്പെടല്‍; ഭയപ്പെടുത്തി ദൃശ്യങ്ങൾ
അക്വേറിയത്തിലെത്തുന്ന സന്ദർശകരെ രസിപ്പിക്കവേ 'മത്സ്യകന്യക' പെട്ടുപോയത് വലിയ അപകടത്തിൽ. തുടർന്ന് അത്ഭുതകരമായിട്ടാണ് യുവതി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമൻ മത്സ്യം ആക്രമിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഈ ഭയാനകമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മത്സ്യകന്യകയായി അക്വേറിയത്തിനുള്ളിൽ പ്രകടനം നടത്തിക്കൊണ്ടിരുന്ന റഷ്യൻ കലാകാരിയ്ക്ക് നേരെയാണ് അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തിയത്.
വീഡിയോ ദൃശ്യങ്ങളിൽ ഒരു വലിയ അക്വേറിയത്തിനുള്ളിൽ മത്സ്യ കന്യകയായി കാഴ്ചക്കാർക്ക് മുൻപിൽ യുവതി കലാപ്രകടനം നടത്തുന്നത് കാണാം. 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിയാണ് ഇതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കാഴ്ചക്കാർക്ക് മുൻപിൽ മനോഹരമായി മാഷ കലാ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്വേറിയത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്ന സ്രാവ് മാഷായെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലാണ് മത്സ്യം കടിച്ചത്. ഭാഗ്യവശാൽ അതിവേഗത്തിൽ മാഷയ്ക്ക് കുതറി മാറാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിന് സാക്ഷികളായ കാണികൾ നിലവിളിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. മത്സ്യത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തിൽ മുകളിലേക്ക് നീന്തി കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മത്സ്യത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാഷായുടെ കലാപ്രകടനത്തിനിടയിൽ കാണികൾ പകർത്തിയ വീഡിയോയിലാണ് ഭയാനകമായ ഈ രംഗങ്ങളും ഉള്ളത്.
ആക്രമണത്തിന് ഇരയായ ശേഷവും പാർക്ക് അധികൃതർ മാഷയോട് തന്‍റെ പ്രകടനം തുടരാൻ ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയെന്ന് ദി ഡെയ്‌ലി മെയിലിൽ റിപ്പോർട്ട് ചെയ്തു. യുവതിക്ക് ധാർമ്മിക നഷ്ടപരിഹാരമായി 78 പൗണ്ട് പാർക്ക് അധികൃതർ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കരുതന്ന് മാഷയ്ക്ക് പാര്‍ക്ക് അധിതർ കർശന നിർദേശം നൽകിയതായാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്.