- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീട്ടുമുറ്റത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ; കാല് നടയിൽ കുത്തിയാൽ കടി ഉറപ്പ്; കുഞ്ഞുങ്ങൾക്ക് പുറത്തിറങ്ങാൻ പേടി; രാപ്പകൽ ഇല്ലാതെ ശല്യം; വീടിന്റെ വാതിലിൽ വരെ ഇഴഞ്ഞുകയറി അതിഥി; തിരച്ചിലിൽ വീട്ടുകാർ വരെ ഞെട്ടി; കണ്ടെത്തിയത് 102 വിഷപ്പാമ്പുകൾ; പിടിക്കുന്നതിനിടെ മറ്റൊരു കാഴ്ചയും അമ്പരിപ്പിച്ചു; സിഡ്നിയിൽ നടന്നത്!
സിഡ്നി: സിഡ്നിയിലുള്ള ഒരു വീട്ടിൽ നടന്ന അമ്പരിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ച വിഷയം. വീട്ടുകാർക്ക് പുറത്തിറങ്ങാൻ തന്നെ പേടി. കുഞ്ഞുങ്ങൾ വരെ കാണുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചകൾ. ഒടുവിൽ നടന്ന തിരച്ചിൽ വീട്ടുകാർ തന്നെ അന്തം വിട്ടു. വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത് 102 വിഷപ്പാമ്പുകളെ. ഈ അതിഥികളെ പിടിക്കുന്നതിടെ മറ്റൊരു കാഴ്ചയും എല്ലാവരെയും അമ്പരിപ്പിച്ചു. സിഡ്‌നിയിലാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. രാപ്പകൽ ഇല്ലാതെ പാമ്പുകൾ വാതിലിൽ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തിയത് 102 പാമ്പുകളെ. കുട്ടികൾക്ക് പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായതോടെയാണ് വീട്ടുടമ പാമ്പ് പിടുത്തക്കാരുടെ സഹായം തേടിയത്. സിഡ്നിയിലാണ് സംഭവം. ഡേവിഡ് സ്റ്റീൻ എന്നയാളുടെ സിഡ്നിയിലെ വീട്ടുപരിസരത്ത് നിന്നാണ് വലിയ രീതിയിൽ പാമ്പുകളെ കണ്ടെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയുടെ കിഴക്കൻ മേഖലയിൽ സാധാരണമായി കണ്ടുവരുന്ന റെഡ്-ബെല്ലിഡ് ബ്ലാക്ക് പാമ്പുകളെയാണ് സിഡ്നിയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. പൂർണ വളർച്ചയെത്തിയ 5 പാമ്പുകളും 97 നവജാത പാമ്പുകളും അടങ്ങുന്ന 102 പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയത്. റെപ്റ്റൈൽ റീലൊക്കേഷൻ സിഡ്നി എന്ന സ്ഥാപനത്തിൽ നിന്നുള്ള ജീവനക്കാരാണ് പാമ്പുകളെ പിടികൂടിയത്. പ്രസവിക്കുന്ന വിഷ പാമ്പുകളുടെ ഇനത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഇതുവരെ കാണാത്ത രീതിയിലാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതെന്നാണ് ഇവർ പറയുന്നത്.
പിടികൂടി ബാഗിലാക്കിയ ശേഷം ഒരു പെൺ പാമ്പ് നിരവധി കുഞ്ഞുങ്ങൾക്കും രക്ഷാപ്രവർത്തനത്തിനിടെ ജന്മം നൽകിയതും രക്ഷാപ്രവർത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. സിഡ്നിയിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഡേവിഡ് സ്റ്റീൻ താമസിച്ചിരുന്നത്. വ്യാഴാഴ്ചയാണ് പാമ്പുകളെ വീട്ടുപരിസരത്ത് നിന്ന് മാറ്റിയത്. ആറ് പാമ്പുകൾ എന്ന ധാരണയിൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പല പ്രായത്തിലുള്ള 102 കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാരുള്ളത്. പിടികൂടിയ പാമ്പുകളെ ദേശീയ പാർക്കിൽ തുറന്ന് വിടുമെന്ന് അധികൃതർ വിശദമാക്കിയിട്ടുള്ളത്.
അതേസമയം, സാധാരണ ഗതിയിൽ കുറ്റിക്കാടുകളിലും വനമേഖലകളിലും ചതുപ്പുകളിലും നദീതീരത്തുമെല്ലാം സജീവമായി കാണുന്ന ഇവയെ ജനവാസ മേഖലയ്ക്ക് സമീപത്ത് അപൂർവ്വമായാണ് കണ്ടെത്താറ്. വെള്ളത്തിൽ ചെറുചെടികളിലും മറ്റും ചുറ്റിപ്പടർന്ന നിലയിലാണ് ഇവയെ കണ്ടെത്താറ്. തവളകൾ, മീനുകൾ, ചെറുജീവികളും, ചെറു സസ്തനികളുമാണ് ഇവയുടെ പ്രധാന ആഹാരം.