- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മനുഷ്യാരംഭം മുതലുള്ള ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി; ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രം; ഉണ്ടെങ്കില്‍ ദൈവത്തിന്റെ രൂപം എന്താണ്? ദൈവം ആണാണോ പെണ്ണാണോ? ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ട് ഇങ്ങനെ
മനുഷ്യാരംഭം മുതല്‍ ഉയരുന്ന ഒരു ചോദ്യമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നത്. പുരോഹിതരും പണ്ഡതന്‍മാരും പൊതുജനങ്ങളും എല്ലാം തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. ഒടുവില്‍ ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ശാസ്ത്രലോകം ഇതിന് ഉത്തരം കണ്ടെത്തി എന്നാണ് റിപ്പോര്‍്ട്ട്.
ഒരമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. പതിന്നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പോ അതിലധികമോ മുമ്പുള്ള മഹാവിസ്ഫോടനം മുതല്‍ മനുഷ്യര്‍ ഈ ഗ്രഹത്തില്‍ എന്തു കൊണ്ട് ഇവിടെയുണ്ട് എന്ന വിഷയവുമായിട്ടാണ് ഇക്കാര്യം ബന്ധപ്പെട്ടിരിക്കുന്നത്. മോണ്ടി പൈത്തണ്‍, ദി സിംപ്‌സണ്‍സ്, ബ്രൂസ് ആള്‍മൈറ്റി തുടങ്ങിയ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ചിത്രീകരിക്കപ്പെട്ട ദൈവം, തീര്‍ച്ചയായും ക്രിസ്തുമതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ മതത്തെ പരിഗണിക്കാതെ യുദ്ധങ്ങള്‍, ഭൂകമ്പങ്ങള്‍, വ്യക്തിപരമായ ദുരന്തങ്ങള്‍ തുടങ്ങിയ ഭയാനകമായ സംഭവങ്ങള്‍ പലപ്പോഴും മനുഷ്യരെ ഒരു സര്‍വ്വശക്തനായ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ പലപ്പോഴും പ്രേരിപ്പിച്ചിരുന്നു.
ദൈവം ഉണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എങ്കിലും നമ്മള്‍ ജീവിച്ചിരിപ്പുണ്ടെന്ന തെളിവ് ദൈവത്തിന്റെ തെളിവാണെന്ന് പലരും വാദിക്കുകയായിരുന്നു. അപ്പോള്‍ ഉയരുന്ന ചോദ്യം ശരിക്കും ഒരു ദൈവമുണ്ടോ അങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ രൂപമെന്താണ് എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോള്‍ എക്കാലത്തേയും ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് ശാസ്ത്രലോകം. ദൈവത്തെ വെളുത്ത വസ്ത്രം ധരിച്ച വൃദ്ധനായ താടിക്കാരനായിട്ടാണ് പണ്ട് മുതലേ ചിത്രീകരിച്ചിട്ടുള്ളത്. മൈക്കലാഞ്ചലോയുടെ ദി ക്രിയോഷന്‍ ഓഫ് ആദം എന്ന പ്രസിദ്ധമായ പെയിന്റിഗിനെ അവലംബിച്ചാണ് ഇത്തരം ഒരു രൂപം പലരും ദൈവത്തെ ചിത്രീകരിക്കുമ്പോള്‍ നല്‍കിയിട്ടുള്ളത്.
വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലാണ് പതിനാറാം നൂറ്റാണ്ടില്‍ മൈക്കലാഞ്ചലോ നടത്തിയ പെയിന്റിംഗ് ഉള്ളത്. ദൈവത്തിന്റെ കൈകളാണ് മാനവരാശിയെ സൃഷ്ടിച്ചതെന്നാണ് ഈ പെയിന്റിംഗ് വ്യക്തമാക്കുന്നത്. ബൈബിളില്‍ പോലും ദൈവത്തെ അവന്‍ എന്നും അവന്റെ എന്നുമാണ് പരാമര്‍ശിക്കുന്നത്. അവന്റെ വസ്ത്രം മഞ്ഞ് പോലെ വെളുത്തതാണെന്നും തലമുടി കമ്പിളി പോലെ വെളുത്തതാണെന്നുമാണ് പഴയ നിയമത്തില്‍ പറയുന്നത്. അവന്റെ സിംഹാസനം അഗ്‌നി പോലെ തിളങ്ങുന്നതായും അതില്‍ ചൂണ്ടിക്കാട്ടുന്നു. മതപണ്ഡിതന്‍മാര്‍ പറയുന്നത് ദൈവം പുരുഷനാണോ സ്ത്രീയാണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല എന്നാണ്. പകരം ദൈവം ആത്മനിഷ്ഠമായ അര്‍ത്ഥത്തിലാണ് നിലനില്‍ക്കുന്നത്.
കോടിക്കണക്കിന് ജനങ്ങള്‍ക്ക് വഴികാട്ടിയും ശക്തിയുടെ സ്രോതസുമായി മനുഷ്യരൂപത്തില്‍ അല്ലാതെയാണ് ദൈവത്തെ കാണേണ്ടതെന്നാണ് അവരുടെ നിലപാട്. പെന്‍സില്‍വാനിയയിലെ വില്ലാനോവായിലെ മതശാസ്്ത്ര വിദഗ്ധനായ ഡോ.ഇലിയ ഡെലിയോ പറയുന്നത് പ്രകാരം സമൂഹം ദൈവത്തിന് മാനുഷികമായ പല സ്വഭാവ വിശേഷങ്ങളും ചാര്‍ത്തിയിട്ടുണ്ടെങ്കിലും ദൈവം ഒരിക്കലും മനുഷ്യനാകില്ല എന്നാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എ.ഐയിലും ദൈവശാസ്ത്ര നരവംശശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന അലക്സാണ്ട്രോസ് ബറ്റാലിയാസ് പറയുന്നത് ദൈവം ഒരു വസ്തുവല്ല, മറിച്ച് ഒരു വിഷയം ആണെന്നാണ്. ദൈവമെന്ന യാഥാര്‍ത്ഥ്യം തെളിയിക്കാനാകില്ലെന്നും അത് മനുഷ്യന്റെ അടിസ്ഥാന ധാരണകളെ തന്നെ മറികടക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.