ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാര്‍ഡ് വേദിയില്‍ ഭാര്യയെ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിച്ച പ്രശസ്ത ഗായകന്‍ കാന്യവെസ്റ്റ് ഒടുവില്‍ വിവാഹമോചിതനാകുന്നു. നഗ്‌നഷോ ഭാര്യ ബിയാങ്ക സെന്‍സറിയുമായുള്ള ബന്ധം വഷളാക്കിയ പശ്ചാത്തലത്തിലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് വിവാഹമോചനത്തിലേക്ക് ദമ്പതികള്‍ നീങ്ങിയിരിക്കുന്നത്.

സംഭവം ന്ടന്ന് പതിനൊന്ന് ദിവസത്തിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് മില്യണ്‍ ഡോളര്‍ ബിയാങ്കക്ക് കാന്യേ വെസ്റ്റ് നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വാക്കാല്‍ തീരുമാനം ആയതായും വിവിഹമോചനത്തിനായി ഉടന്‍ തന്നെ ഇവര്‍ കോടതിയെ സമീപിക്കും എന്നുമാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കിയത്. ബിായങ്ക സെന്‍സറി ഇപ്പോള്‍ താമസിക്കുന്നത് ലോസാഞ്ജലസിലെ അവരുടെ കോടികള്‍ വില വരുന്ന ആഡംബര വസതിയിലാണ്. എന്നാല്‍ കാന്യവെസ്റ്റ് ഇപ്പോള്‍ എവിടെയാണെന്ന കാര്യം ആര്‍ക്കുമറിയില്ല.

കാന്യേ കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം സമയവും ചെലവഴിച്ച ജപ്പാനിലെ ടോക്കിയോയിലെ ഒരു ഹോട്ടലിലാണ് ഉള്ളതെന്നും കരുതപ്പെടുന്നു. ഈ മാസം രണ്ടിനാണ് ഗ്രാമി അവാര്‍ഡ് വേദിയില്‍ ബിയാങ്ക നഗ്‌നയായി പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന് തൊട്ടടുത്ത ദിവസം കാന്യെവെസ്റ്റ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് തന്റെ ഭാര്യ ഗ്രാമി ആവര്‍ഡ് അവാര്‍ഡ് വേദിയില്‍ ചരിത്രം കുറിച്ചു എന്നും ഇത്രയും നല്ല ഭാര്യയെ ലഭിച്ച താന്‍ ഭാഗ്യവാനാണ് എന്നുമായിരുന്നു.

ലൊസാഞ്ചലസിലെ ക്രിപ്റ്റോ.കോം അരീനയില്‍ നടന്ന 67-ാമത് ഗ്രാമി അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനെത്തിയ കാനി വെസ്റ്റും ബിയാങ്ക സെന്‍സോറിയയും പരിപാടിക്ക് റെഡ്കാര്‍പെറ്റിലേക്കെത്തുംമുമ്പ് വസ്ത്രം ധരിച്ചിരുന്നെങ്കിലും പിന്നീട് ബിയാങ്ക ധരിച്ചിരുന്ന കറുത്ത രോമക്കുപ്പായം പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു. വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേര്‍ന്ന ന്യൂഡ് സ്‌കിന്‍ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാങ്കെ റെഡ്കാര്‍പ്പറ്റില്‍ നടന്നത്. കറുപ്പ് ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു കാന്യെയുടെ ഔട്ട്ഫിറ്റ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അടിവസ്ത്രം പോലും ധരിക്കാത്ത ബയാന്‍കയുടെ നില്‍പ് മാധ്യമങ്ങള്‍ ഉടനടി പകര്‍ത്തി. പലരും ഞെട്ടലോടെയാണ് ഈ കാഴ്ച്ച കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. നിരവധി പേരാണ് ബയാന്‍കയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. ചിലര്‍ സംഗീതം കൊണ്ട് പ്രശസ്തി നേടുമ്പോള്‍ മറ്റു ചിലര്‍ വിവാദം സൃഷ്ടിച്ച് കുപ്രസിദ്ധി നേടാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരെയും ചടങ്ങില്‍ നിന്നും പുറത്താക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും അതിനാലാണ് സെക്യൂരിറ്റി സ്റ്റാഫ് പുറത്താക്കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗ്രാമി അവാര്‍ഡിന് തൊട്ടു പിന്നാലെ കാന്യേ വെസ്ററിന് എതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാന്യെ ഹിറ്റ്ലറിന്റെ ആരാധകനാണെന്നും ചിലര്‍ കുറ്റപ്പെടുത്തി. കാന്യേവെസ്റ്റിന്റെ ആദ്യ ഭാര്യയായ കാര്‍ദാഷിയാന്‍ 2021 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഈ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.