- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1216ല്‍ ഹൊണോറയസ് മൂന്നാമന്‍ മുതല്‍ 1669 ല്‍ ക്ലമന്റ് ഒമ്പതാമന്‍ വരെയുള്ള ഏഴ് മാര്‍പ്പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പേപ്പല്‍ ബസിലിക്ക; പോപ്പിന് വേണ്ടത് സിങ്ക് കൊണ്ട് പൊതിഞ്ഞ തടിപ്പെട്ടി; മാര്‍പ്പാപ്പയുടെ വേറിട്ട യാത്രാ വഴിക്ക് തെളിവായി 2023ലെ ഈ ഉത്തരവും
വത്തിക്കാന്‍: അസുഖത്തെ അതിജീവിക്കുകയാണ് മാര്‍പ്പാപ്പ. വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ കരുത്തില്‍ താമസിയാതെ അത്മീയ ദൗത്യത്തിലേക്ക് മാര്‍പ്പാപ്പ മടങ്ങി വരുമെന്നും വത്തിക്കാന്‍ പ്രതീക്ഷിയിലാണ്. എന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളില്‍ നിന്ന് പല കാര്യങ്ങളിലും ഏറെ വ്യത്യസ്തനാണ്. നിലപാടുകളുടെ എന്നും മാര്‍പ്പാപ്പമാര്‍ക്ക് മികച്ച മാതൃകയാണ് അദ്ദേഹം. ഇപ്പോള്‍ രോഗബാധിതനായി റോമിലെ ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം. മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരും ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ താന്‍ അന്തരിക്കുമ്പോള്‍ എവിടെയാണ് സംസ്‌ക്കരിക്കേണ്ടത് എന്ന കാര്യം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. മുന്‍ഗാമികളെ പോലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴെയുള്ള ഗ്രോട്ടോകളില്‍ അല്ല തന്റെ ഭൗതിക ശരീരം അടക്കം ചെയ്യേണ്ടതെന്നാണ് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 2023 ലാണ് മാര്‍പ്പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കക്ക് പകരം റോമിന് സമീപമുള്ള എസ്‌കിലിനോയിലെ സാന്താ മരിയ മാഗ്യോറിലാണ് തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാല് പ്രധാനപ്പെട്ട പേപ്പല്‍ ബസിലിക്കകളില്‍ ഒന്നാണ് ഇത്. 1216ല്‍ ഹൊണോറയസ് മൂന്നാമന്‍ മുതല്‍ 1669 ല്‍ ക്ലമന്റ് ഒമ്പതാമന്‍ വരെയുള്ള ഏഴ് മാര്‍പ്പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം പോപ്പിനെ സിങ്ക്് കൊണ്ട് പൊതിഞ്ഞ തടിപ്പെട്ടിയില്‍ വേണം അടക്കം ചെയ്യാനും. ഫ്രാന്‍സിസ് മാര്‍്പ്പാപ്പയുടെ മുന്‍ഗാമിയായ ബനഡിക്ട് പതിനാറാമനെ മൂന്ന് പെട്ടികളിലായിട്ടാണ് അടക്കം ചെയ്തത്. ഇവയില്‍ ഒന്ന് ഈയം കൊണ്ട് നിര്‍മ്മിച്ചതാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തന്നെയാണ് അദ്ദേഹത്തേയും അടക്കം ചെയ്തത്.
1626 ല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം അന്തരിച്ച 31 മാര്‍പ്പാപ്പമാരില്‍ 24 പേരെയും അടക്കം ചെയ്തിട്ടുള്ളത് ഇവിടെ തന്നെയാണ്. ഓരോ വിദേശ യാത്രക്ക് മുമ്പും ശേഷവും ഫ്രാന്‍സിസ് മാര്‍പ്പാപ്പ സാന്താ മരിയ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതും പതിവാണ്. ഇതിനോടകം 100 തവണയെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇവിടെ എത്തി പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിലാണ് ഈ പള്ളി നിര്‍മ്മിച്ചത്. പള്ളിയിലെ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും വിശുദ്ധരൂപങ്ങള്‍ക്ക്് മുന്നിലാണ് മാര്‍്പ്പാപ്പ എപ്പോഴും പ്രാര്‍ത്ഥിക്കാറുള്ളത്.
2005ല്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ സംസ്‌ക്കരിച്ചതിന് സമീപത്തായിട്ടാണ് ബെനഡിക്ട് മാര്‍പ്പാപ്പയേയും സംസ്‌ക്കരിച്ചിട്ടുള്ളത്. പോപ്പ് ബെനഡിക്ടിനെ അടക്കം ചെയ്ത മൂന്ന് പെട്ടികളില്‍ ഏറ്റവും പുറത്തുള്ള പെട്ടിയിലെ മരം കൊണ്ടുള്ള അടപ്പില്‍ അദ്ദേഹം എട്ട് വര്‍ഷം മാര്‍പ്പാപ്പ ആയിരുന്നതിന്റെ ചിഹ്നങ്ങളും 95 വര്‍ഷവും എട്ട് മാസവും 15 ദിവസവും ജീവിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ലാറ്റിന്‍ ഭാഷയിലുള്ള ഒരു ലിഖിതവും ഉണ്ട്.
2013 ല്‍ സ്വമേധയാ പദവിയൊഴിഞ്ഞ അദ്ദേഹം പിന്നീട് പോപ്പ് എമിരിറ്റസ് ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ആറ് നൂറ്റാണ്ടനിടയില്‍ സ്വമേധയാ വിമരിക്കുന്ന മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം.