- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ കാലഘട്ടത്തില്‍ വളരെ പ്രായം ചെന്ന ഒരു മാര്‍പ്പാപ്പ മരിക്കും; വേര്‍പാടിനെ തുടര്‍ന്ന് വളരെ പ്രായമുള്ള ഒരു റോമാക്കാരന്‍ മാര്‍പ്പാപ്പ ആകും; പിന്നെ ദീര്‍ഘകാലം പദവിയില്‍ തുടരും; അഞ്ചൂറ് കൊല്ലം മുമ്പ് നൊസ്ട്രഡാമസ് പ്രവചിച്ചത് വീണ്ടും ചര്‍ച്ചകളില്‍; പ്രവചന വ്യാഖ്യാനം പലവിധത്തില്‍; മാര്‍പ്പാപ്പയായി പത്രോസ് എത്തുമ്പോള്‍ ലോകാവസാനമോ?
റോം: ലോകത്ത് സംഭവിക്കാന്‍ പോകുന്ന നിരവധി കാര്യങ്ങള്‍ അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച വ്യക്തിയായിയിരുന്നു നൊസ്ട്രഡാമസ്. അദ്ദേഹം അന്ന് പ്രവചിച്ച പല കാര്യങ്ങളും പില്‍ക്കാലത്ത് സംഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അദ്ദേഹം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവചനം നടത്തിയിരുന്നു എന്നാണ്. മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണന്ന വാര്‍ത്തകള്‍ വത്തിക്കാന്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് നൊസ്ട്രഡാമസിന്റെ ഇത് സംബന്ധിച്ച പ്രവചനവും ചര്‍ച്ചകളില്‍ എത്തിയിരിക്കുന്നത്.
1555 ല്‍ നൊസ്ട്രാഡാമസ് രചിച്ച ലേസ് പ്രോഫറ്റീസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം ഉള്ളത്. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ആഗോള പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് പകരക്കാരനെ നിയമിക്കും എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. നിലവിലെ കാലഘട്ടത്തില്‍ വളരെ പ്രായം ചെന്ന ഒരു മാര്‍പ്പാപ്പ മരിക്കുമെന്നാണ് നൊസ്ട്രഡാമസ് പറയുന്നത്. മാര്‍പ്പാപ്പയുടെ വേര്‍പാടിനെ തുടര്‍ന്ന് വളരെ പ്രായമുള്ള ഒരു റോമാക്കാരന്‍ മാര്‍പ്പാപ്പ ആകുമെന്ന് പ്രവചിക്കുന്ന നൊസ്ട്രാഡമസ് അദ്ദേഹം ദീര്‍ഘകാലം പദവിയില്‍ തുടരുമെന്നും പറയുന്നു. ഇദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട് എങ്കിലും ഇതിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ എടുക്കരുതെന്നാണ് പലരും വാദിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വത്തിക്കാനില്‍ നിന്ന് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി എങ്കിലും പോപ്പിന്റെ ആരോഗ്യസ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടതായിട്ടാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മാര്‍പ്പാപ്പ ആശുപത്രി കിടക്കയില്‍ നിന്ന് ഒരു സന്ദേശവും അയച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ മലാച്ചിയുടെ ഇതുമായി ബന്ധപ്പെട്ട പ്രവചനവും നൊസ്ട്രഡാമസ് ചൂണ്ടിക്കാട്ടുന്നു. ഏഴ് കുന്നുകളുടെ നഗരമായ റോം ഒരു കാലത്ത് നശിപ്പിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ പറയപ്പെടുന്നു. പത്രോസ് എന്ന പേരുള്ള ഒരാള്‍ മാര്‍പ്പാപ്പ ആയിരിക്കുന്ന കാലത്തായിരിക്കും ലോകാവസാനം ഉണ്ടാകുക എന്നൊക്കെയാണ് നൊസ്ട്രഡാമസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ പോപ്പിന്റ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പോപ്പിനെ ഈ മാസം 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയും ചെയ്തത്. കഴിഞ്ഞ ദിവസം പോപ്പിന് രക്തം നല്‍കുകയും ചെയ്തു. രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം വളരെ നേരം ചാരുകസേരയില്‍ ഇരിക്കുകയും ചെയ്തു.
2025 ലെ നൊസ്ട്രാഡാമസിന്റെ പ്രവചനങ്ങളില്‍ ഇംഗ്ലണ്ടില്‍ ഈ വര്‍ഷം ക്രൂരമായ യുദ്ധങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നും ശത്രുക്കള്‍ ഉണ്ടാകുമെന്നും പറയുന്നു. പഴയ കാലത്ത് നിന്നുള്ള ഒരു മഹാമാരി മടങ്ങിയെത്തുമെന്നും ഇത് അതിശക്തമായിരിക്കും എന്നുമാണ് പ്രവചനം. അടുത്ത വര്‍ഷം പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തിന് ശക്തി കുറയുമെന്നും 2024 വരെ നീണ്ടു നിന്ന ഒരു യുദ്ധം 2025 ല്‍ അവസാനിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. ഈ വര്‍ഷം പ്രപഞ്ചത്തില്‍ നിന്നുള്ള ഒരു തീഗോളം ഭൂമിയെ നശിപ്പിക്കുന്നത് കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ നൊസ്ട്രാഡമസിന്റെ ചില പ്രവചനങ്ങള്‍ അസംബന്ധങ്ങളായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. കടലില്‍ നിന്ന് നിഗൂഡതകളുള്ള ഒരു നേതാവ് ഉയര്‍ന്ന് വരുമെന്നും ഒരു ജലസാമ്രാജ്യം സ്ഥാപിക്കും എന്നും അദ്ദേഹം പ്രവചിച്ചിരുന്നത് തെറ്റാണെന്ന്് പിന്നീട് തെളിഞ്ഞിരുന്നു.