- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറില്‍ 4800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ സങ്കല്പിക്കാനാവുമോ? എങ്കില്‍ ലണ്ടനില്‍ നിന്ന് ഒരു മണിക്കൂര്‍ തികയും മുന്‍പ് ന്യുയോര്‍ക്കില്‍ എത്താം; ലോകത്തെ ഏറ്റവും വലിയ വിസ്മയം സ്വപ്നം കണ്ട് ടണല്‍ നിര്‍മിക്കാന്‍ മസ്‌ക്ക്
ലണ്ടനില്‍ നിന്ന് ഒരു ട്രെയിനില്‍ കയറി 54 മനിട്ട് കൊണ്ട് ന്യൂയോര്‍ക്കിലെത്താന്‍ കഴിയുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു എങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്. മണിക്കൂറില്‍ 4800 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനാണ് മസ്‌ക്കിന്റെ മനസിലുള്ളത്. ട്രാന്‍സ് അറ്റ്ലാന്റിക് ടണല്‍ ഉപയോഗിച്ചാണ് ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ഇതിന് വേണ്ടി വരുന്ന ചെലവ് ആര്‍ക്കാനാണ് താങ്ങാന്‍ കഴിയുക എന്നതാണ് പ്രശ്നം.
15 ട്രില്യണ്‍ പൗണ്ടാണ് നിലവില്‍ ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടന്റെ ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. തുരങ്കങ്കങ്ങള്‍ നിര്‍മ്മിക്കുന്ന തന്റെ സ്ഥാപനമായ ബോറിംഗ് കമ്പനിക്ക് ഇതിന്റെ നൂറ് മടങ്ങ് കുറഞ്ഞ തുകയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് മസ്‌ക്ക അവകാശപ്പെടുന്നത്. കേള്‍ക്കുമ്പോള്‍ ഇത്തരം ട്രെയിന്‍ സര്‍വ്വീസും അത് സഞ്ചരിക്കാന്‍ ആവശ്യമായ തുരങ്കങ്ങളും എല്ലാം നിര്‍മ്മിക്കാന്‍ ആവശ്യമായ അടിസ്ഥാന സാങ്കേതിക വിദ്യ ഇതിനോടകം തന്നെ വികസിപ്പിച്ചു കഴിഞ്ഞു. വാക്വം ട്യൂബുകളും കാന്തശക്തി കൊണ്ട് ലെവിറ്റേറ്റ് ചെയ്യുന്ന ട്രെയിനുകളും ഉപയോഗിച്ച് ഘര്‍ഷണം കുറച്ച് ട്രെയിനുകള്‍ പരമാവധി വേഗത്തില്‍ ഓടിക്കാന്‍ കഴിയും.
ഇതിലൂടെ മണിക്കൂറില്‍ 4800 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. യാതൊരു കുലുക്കവും കൂടാതെ അതായത് യാത്രക്കാരന്റെ കൈയിയിലുള്ള കോഫി ഗ്ലാസില്‍ നിന്ന് ഒരു തുള്ളി പോലും തൂകാതെ നിങ്ങള്‍ക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കാം എന്നാണ് പറയപ്പെടുന്നത്. ഈ ആശയം ഭാവിയിലേക്കുള്ളതാണെങ്കിലും, ബ്രിട്ടനെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഒരു തുരങ്കത്തിനായുള്ള ആദ്യ നിര്‍ദ്ദേശം ആദ്യമായി വന്നത് 1895-ല്‍ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ജൂള്‍സ് വെര്‍ണിന്റെ മകന്‍ മൈക്കല്‍ വെര്‍ണിന്റെ അണ്‍ എക്സ്പ്രസ് ഡി എല്‍അവനിര്‍ എന്ന കഥയിലാണ്. 1913 ല്‍, ജര്‍മ്മന്‍ എഴുത്തുകാരനായ ബെര്‍ണാര്‍ഡ് കെല്ലര്‍മാന്‍ ഡെര്‍ ടണല്‍ എന്ന നോവല്‍ എഴുതുകയും അത് 1935-ല്‍ ട്രാന്‍സ് അറ്റ്ലാന്റിക് ടണല്‍ എന്ന ഇംഗ്ലീഷ് സിനിമക്ക് ആധാരമാകുകയും ചെയ്തു.
ഇത്തരം സാങ്കേതിക വിദ്യയുടെ ശക്തനായ വക്താവാണ് ഇലോണ്‍ മസ്‌ക്. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ലോസ് ഏഞ്ചല്‍സിനും ഇടയില്‍ ഒരു ഹൈപ്പര്‍ലൂപ്പ് തുരങ്കം നിര്‍മ്മിക്കണമെന്ന് അദ്ദേഹം പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഇത്തരം സാങ്കേതിക വിദ്യ ശൈശവ ദശയില്‍ ആണെങ്കിലും നിരവധി കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ഏതായാലും ലോകത്തെ ഏറ്റവും വലിയ വിസ്മയം സ്വപ്നം കണ്ട് ടണല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്.
മസ്‌ക്ക്