- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
97-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍; ഓസ്കാറില്‍ തിളങ്ങി 'അനോറ'; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി; മികച്ച നടിയായി മൈക്കി മാഡിസണ്‍; ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പ്രത്യേക ആദരവ്; വേദിയില്‍ 'ഹിന്ദി' സംസാരിച്ച് അവതാരകന്‍; പ്രതീക്ഷ കെട്ട് 'അനുജ'; ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കൈയ്യടികളും ആർപ്പുവിളികളും!
ലോസാഞ്ചൽസ്: ലോക സിനിമ പ്രേമികൾ കാത്തിരുന്ന 97-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് ഓസ്കർ പുരസ്‌കാര നിശ നടക്കുന്നത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി, തിരക്കഥ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.
അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച ചിത്രമായി 'അനോറ' യെ തെരഞ്ഞെടുത്തു. അനോറ യിൽ മികച്ച അഭിനയം കാഴ്ച വെച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി. ദി ബ്രൂട്ടലിസ്റ്റ് ൽ മികച്ച അഭിനയം കാഴ്ചവെച്ച അഡ്രിയൻ ബ്രോഡി മികച്ച നടനായി. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പ്രത്യേക ആദരവ് ലഭിച്ചു. വേദിയില്‍ 'ഹിന്ദി' സംസാരിച്ച് വ്യത്യസ്തനായി അവതാരകന്‍. ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ എങ്ങും കൈയ്യടികളും ആർപ്പുവിളികളും മാത്രം.
ആദ്യത്തെ ഒസ്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 'ദ റിയല്‍ പെയിന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്. മികച്ച തിരക്കഥ അനോറ എന്ന ചിത്രത്തിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി.
അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് ഓസ്കാര്‍ ലഭിച്ചു. അനോറ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓസ്കാറാണ് ഇത്. മികച്ച സഹനടിയായി സോയി സല്‍ദാന. സ്പാനിഷ് ചിത്രം ‘എമിലി പരേസി’ലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സോംഗ്- ‘എമിലിയ പെരെസി’ന് പുരസ്‌കാരം. സംഗീത സംവിധായകന്‍ ക്ലെമന്റ് ഡ്യുകോളും ഗായികയും ഗാനരചയിതാവുമായ കാമിലയും പുരസ്‌കാരം പങ്കിട്ടു. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമായി ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്’ തിരഞ്ഞെടുക്കപ്പെട്ടു. പാലസ്തീന്‍-ഇസ്രയേല്‍ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിൽ പാലസ്തീന്‍-ഇസ്രയേല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത്. ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയും കെട്ടു. ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പുരസ്കാരം അനുജയ്ക്കില്ല.
ഐയാം നോട്ട് എ റോബോട്ടിനാണ് പുരസ്കാരം. ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരം ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനായി ലോൽ ക്രോളിക്ക് ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഐയാം സ്റ്റിൽ ഹിയര്‍. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡിയിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബിലും ഇദ്ദേഹത്തിന് പുരസ്‌കാരം ഉണ്ടായിരുന്നു. മികച്ച നടിയായി മൈക്കി മാഡിസണേയും തിരഞ്ഞെടുത്തു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം അനോറയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അതിൻ്റെ സംവിധായകനായ ഷോൺ ബേക്കറാണ് മികച്ച സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിനാണ് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
അതേസമയം, അന്തരിച്ച വിഖ്യാത നടന്‍ ജീൻ ഹാക്ക്മാനെ സ്മരിച്ച് ഓസ്കാര്‍ വേദി.രണ്ട് തവണ ഓസ്കാര്‍ നേടിയ നടനാണ് ഹാക്ക്മാന്‍. മോര്‍ഗന്‍ ഫ്രീമാനാണ് ജീൻ ഹാക്ക്മാനെ അനുസ്മരിച്ചത്.ഒപ്പം സിനിമ രംഗത്ത് നിന്നും കഴിഞ്ഞ വര്‍ഷം വിടവാങ്ങിയ പ്രമുഖരെയും സ്മരിച്ചു. മികച്ച ഷോര്‍ട്ട് ഫിലിം 'ഐ ആം നോട്ട് റോബോട്ട്'. മികച്ച വിഷ്വല്‍ ഇഫക്ട് സിനിമയായി തിളങ്ങി ഡ്യൂൺ പാര്‍ട്ട് 2. ലോസ് അഞ്ചലസ് തീപിടുത്തത്തില്‍ സേവനം നടത്തിയ അഗ്നിശമന സേനയെ ഓസ്കാര്‍ വേദിയില്‍ ആദരിക്കുകയും ചെയ്തു.
അതുപോലെ ചടങ്ങിനിടെ ഇസ്രയേല്‍ പാലസ്തീന്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ സമാധനത്തിന് ശ്രമിക്കുന്ന നാല് ആക്ടിവിസ്റ്റുകളുടെ കഥയാണ് ഫലസ്തീൻ-ഇസ്രായേലി കൂട്ടായ്‌മയില്‍ ഒരുങ്ങിയ അതര്‍ ലാന്‍റ് പറയുന്നു. ഇതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തെയും ഭാഷ നായത്തെയും വിമര്‍ശിച്ച് മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നേടിയ സോയി സാൽഡാനയുടെ പുരസ്കാരം വാങ്ങിയ ശേഷമുള്ള പ്രതികരണം. 1961 ല്‍ എന്‍റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടില്‍ എത്തിയതെന്നും. ഈ നാട്ടില്‍ നിന്നാണ് താന്‍ ഇതെല്ലാം നേടിയത് എന്നും. ഡൊമനിക്കന്‍ വംശജയായ ഓസ്കാര്‍ നേടുന്ന ആദ്യവനിതയാണ് താനെന്നും, എന്നാല്‍ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകള്‍ കേട്ടത്.
തന്‍റെ ഭാഷ സ്പാനീഷ് ആണെന്നും ഇവര്‍ പറഞ്ഞു, സ്പാനീഷിന്‍റെ സദസിനെ അഭിവാദ്യവും ചെയ്തു അവതാര്‍ അടക്കം ചിത്രങ്ങളിലെ താരമായ നടി. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കാര്‍ വേദിയില്‍ നടന്നു. ഇന്ത്യയിൽ നിന്ന് ഓസ്‌കാർ പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്ത് അവതാരകന്‍ കോനൻ ഒബ്രിയൻ. പ്രസംഗത്തിൻ്റെ ഭാഗമായി അദ്ദേഹം പറഞ്ഞു, "നഷേ കെ സാത്ത് ഓസ്കാർ" എന്നാണ് ഇദ്ദേഹം പറഞ്ഞത്. വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.