- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ദി പോഡ് ജനറേഷന്‍' യാഥാര്‍ത്ഥ്യമോ? കുഞ്ഞിന്റെ ബീജാവാപം മുതല്‍ ജനനം വരെയുള്ള കാര്യത്തിന് ഇനി സ്ത്രീശരീരം ആവശ്യമില്ലെ? എല്ലാം കൃത്രിമമായി ഗര്‍ഭപാത്രം നോക്കിക്കോളും; തിയോസ് സര്‍വേയില്‍ അനുകൂലിച്ചത് 42 ശതമാനം പേര്‍; എതിര്‍ത്തവരില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍
'ദി പോഡ് ജനറേഷന്‍' യാഥാര്‍ത്ഥ്യമോ?
ശാസ്ത്രം പുരോഗമിക്കുമ്പോള്‍ കൃത്രിമമായി ഗര്‍ഭപാത്രം പോലും തയ്യാറാകുകയാണ്. പഴയ കാലത്ത് പല സാഹിത്യ കൃതികളിലും ഇതിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു എങ്കിലും ഇതും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. 2023 ല്‍ പുറത്തിറങ്ങിയ സിനിമയായ ദി പോഡ് ജനറേഷനില്‍ കൃത്രിമ ഗര്‍ഭപാത്രത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഒരു കുഞ്ഞിന്റെ ബീജാവാപം മുതല്‍ ജനനം വരെയുള്ള കാര്യങ്ങള്‍ ഗര്‍ഭിണിയുടെ ആവശ്യമില്ലാതെ ചെയ്യാം എന്നാണ് ഈ സിനിമയും പ്രതിപാദിച്ചിരുന്നത്. ലോകത്തെ വലിയൊരു ശതമാനം പേരും ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് എങ്കിലും കുറേ പേര്‍ ഇതിനെ അനുകൂലിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.
തിയോസ് എന്ന ആത്മീയ ബൗദ്ധിക സംഘടന നടത്തിയ സര്‍വ്വേയില്‍ 18 വയസ് മുതല്‍ 24 വയസ് വരെയുള്ള 42 ശതമാനം പേര്‍ ഇത്തരത്തില്‍ കൃത്രിമ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിനെ അനുകൂലിക്കുക ആയിരുന്നു. 1997 നും 2012 നും ഇടയില്‍ ജനിച്ച ജനറേഷന്‍ ഇസഡ് എന്നറിയപ്പെടുന്നവരിലാണ് ഈ സര്‍വ്വേ നടത്തിയത്. ആദ്യഘട്ടം സര്‍വ്വേയില്‍ സംഘടന 2292 പേരോടാണ് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയത്. ഇതിലൂടെ ഒരു കാര്യം വ്യക്തമായിരുന്നു. ഭൂരിപക്ഷം പേരും ഇത്തരത്തില്‍ കൃത്രിമ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിന് എതിരാണ് എന്നത്. കുഞ്ഞിന്റെയോ അമ്മയുടേയോ ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് വേണമെങ്കില്‍ ഇത്തരം ഒരു തീരുമാനം എടുക്കാമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭകാലത്തിന്റെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ഇത്തരം കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ ഏറെ സഹായകരമാകും എന്നാണ് കരുതിയിരുന്നത് എങ്കിലും പലരും ഇതിനെ എതിര്‍ക്കുക ആയിരുന്നു. ലോകത്ത് ഈ ഒരു സംവിധാനം വ്യാപകമായാല്‍ സ്ത്രീവര്‍ഗ്ഗത്തിന്റ നിലവില്‍പ്പിനെ തന്നെ അത് ദോഷകരമായി ബാധിക്കുമെന്നാണ് ചിലര്‍ വാദിക്കുന്നത്. കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും എല്ലാം പ്ലാസന്റാ വഴിയാണ് ലഭിക്കുന്നത്. എന്നാല്‍ കൃത്രിമ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ അവര്‍ക്ക് ഇവയെല്ലാം ലഭിക്കുന്നത് കൃത്രമ മാര്‍ഗങ്ങളിലൂടെയാണ്.
ഇത്തരത്തില്‍ കൃത്രിമമായി പ്ലാസന്റാ നിര്‍മ്മിച്ച് അതിലൂടെ കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതിനെ എക്ടോജനസിസ് എന്നാണ് വിളിക്കുന്നത്. നിലവില്‍ ഈ സംവിധാനം കണ്ടു പിടിക്കപ്പെട്ടിട്ടില്ല. സര്‍വ്വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ ഈ രീതിയെ അനുകൂലിച്ചപ്പോള്‍ 52 ശതമാനവം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയത്തെ പുരുഷന്‍മാരേക്കാള്‍ എതിര്‍ത്തത് സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
തിയോസിന്റെ ഡയറക്ടറായ ചിന്‍ മക്ഡൊണാള്‍ഡ് മാധ്യമങ്ങളോട് പറഞ്ഞത് സ്വാഭാവികമായ ഗര്‍ഭധാരണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും തമ്മില്‍ ഉണ്ടാകുന്ന വൈകാരികമായ ബന്ധം കൃത്രിമ ഗര്‍ഭപാത്രം വഴി ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാകില്ല എന്നാണ് സര്‍വ്വേയില്‍ വ്യക്തമായത് എന്നാണ്. 1970 കള്‍ മുതല്‍ തന്നെ വനിതാ വിമോചന പ്രസ്ഥാനക്കാര്‍ ഇത്തരം കൃത്രിമ ഗര്‍ഭ ധാരണ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാസം തികയാതെ ജനിക്കുന്ന കുട്ടികളെ സുരക്ഷിതമായി വളര്‍ത്തിയെടുക്കാന്‍ ഇത്തരം കൃത്രിമ
ഗര്‍ഭപാത്രം ഏറെ സഹായകമാകും എന്നാണ് പലരും വ്യക്തമാക്കിയത്. 1997 നും 2012 നും ഇടയില്‍ ജനിച്ച ജനറേഷന്‍ ഇസഡ് എന്നറിയപ്പെടുന്നവരിലാണ് ഈ സര്‍വ്വേ നടത്തിയത്.